UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിങ്ങള്‍ക്ക് 40 കഴിഞ്ഞോ? എന്നാല്‍ ചില കാര്യങ്ങള്‍ ഒക്കെ തുടങ്ങാം

വ്യക്തിജീവിതവും ജോലിയും ക്രമപ്പെടുത്തിയ പ്രായമാകും നാല്പതുകള്‍. തീര്‍ച്ചയായും സമയം കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

40 വയസ്സ് എത്തിയെങ്കില്‍ ഇനി നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പ്രത്യേകിച്ച് ആരോഗ്യകാര്യത്തില്‍. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ തുടങ്ങാന്‍ സാധ്യതയുള്ള പ്രായമാണിത്. കൃത്യമായ മെഡിക്കല്‍ ചെക്ക്-അപ്പ് ആരംഭിക്കേണ്ട പ്രായം!

*നടക്കണം,കുറച്ചുകൂടെ വേഗത്തില്‍; ചെറിയ വ്യായാമം അല്ല നടത്തം. വ്യക്തിജീവിതവും ജോലിയും ക്രമപ്പെടുത്തിയ പ്രായമാകും നാല്പതുകള്‍. തീര്‍ച്ചയായും സമയം കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അതില്‍ 45-മിനിറ്റ് ദിവസവും നടക്കാനായി മാറ്റിവെക്കുക. കലോറി കുറയും, ശരീരഭാരം കുറയും. അതുവഴി ആരോഗ്യവും മെച്ചപ്പെടും. ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഈ ശീലം ഉപകാരപ്പെടും.

*കുടുംബത്തിന്റെ ആരോഗ്യചരിത്രം പഠിക്കുക: നിങ്ങള്‍ക്ക് വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ കുടുംബങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ വഴി നമുക്ക് തിരിച്ചറിയാനാകും. മൂന്ന് തലമുറയുടെ രോഗങ്ങളാണ് ശ്രദ്ധിക്കേണ്ടത്. ഡോക്ടര്‍ക്കും നിങ്ങളുടെ ചികിത്സ എളുപ്പാകും. ഹാര്‍ട്ട് അറ്റാക്ക്,സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങി വിവിധ രോഗങ്ങള്‍ക്കുള്ള സാധ്യതയും മുന്‍കൂട്ടി അറിയാനാകും.

*കൃത്യമായ ഹെല്‍ത്ത്-ചെക്ക് അപ്പ്: സ്ഥിരമായ മെഡിക്കല്‍ അവലോകനം ആവശ്യമായ പ്രായമാണിത്. ലിംഗം, കുടുംബം, ജീവിതശൈലി എന്നിങ്ങനെ പല ഘടകങ്ങള്‍ ചേരുന്നതാണ് ഓരോ അസുഖവും. വൈദ്യപരിശോധന മുടങ്ങാതെ ചെയ്യുക.

*നല്ല ഭക്ഷണം: നാര് കൂടുതല്‍ അടങ്ങിയ ആഹാരസാധനങ്ങള്‍ കഴിക്കുക. ഉദരസംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. ആവശ്യത്തിന് ശരീരഭാരം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവയെല്ലാം സാധ്യമാകും.

*ഹൃദയത്തിന് വേണം കരുതല്‍: ആഴ്ചയില്‍ 3 ദിവസം 30മിനിറ്റ് നേരം വീതം ഹൃദയാരോഗ്യത്തിന് വേണ്ട ആക്ടിവിറ്റികളില്‍ ഏര്‍പ്പെടുക. ഹൃദയാരോഗ്യ സംരക്ഷണത്തിന് വേണ്ട ആഹാരം കഴിക്കാനും ശ്രദ്ധിക്കുക.

*ആ നമ്പറുകള്‍ ഓര്‍ത്ത് വെക്കണം: രക്തസമ്മര്‍ദം, ഷുഗര്‍, കൊളെസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡ്‌സ് എന്നിവയുടെ അളവ് ഓരോ മാസത്തേയും ഓര്‍മയില്‍ വേണം. ശരീരഭാരം, ബിഎംഐ എന്നിവയും അറിഞ്ഞിരിക്കണം. രോഗം വരാനുള്ള സാധ്യത അങ്ങനെ ഒഴിവാക്കണം.

ഉപ്പില്‍ ഒരു ശ്രദ്ധ: നിങ്ങള്‍ കഴിക്കുന്ന ഉപ്പിന്റെ അളവ് ശ്രദ്ധയില്‍ വെക്കുക. ഉപ്പ് അമിതമായാല്‍ ബിപി ഉയരും. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ വരെ ബാധിക്കുന്ന അവസ്ഥയുണ്ടാകും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍