UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ദാരിദ്ര്യവും അസമത്വവും; ലോകത്തിലെ പകുതിപ്പേര്‍ക്കും മതിയായ ആരോഗ്യസംരക്ഷണം കിട്ടുന്നില്ല

ആരോഗ്യപരിപാലനത്തിനുള്ള ചെലവുകള്‍ ഭീമമായി വര്‍ദ്ധിക്കുന്നത് ആഗോള പ്രശ്‌നമായിരിക്കുന്നു

ലോക ജനസംഖ്യയുടെ പകുതിയിലധികം പേര്‍ക്കും ആവശ്യത്തിനുള്ള ആരോഗ്യ സംരക്ഷണസേവനങ്ങള്‍ ലഭിക്കുന്നില്ല. 800 മില്ല്യന്‍ ജനങ്ങള്‍ (ലോകജനസംഖ്യയിലെ 12 ശതമാനം) അവരുടെ കുടുംബ ബജറ്റില്‍ 10 ശതമാനംവരെ ആരോഗ്യസംരക്ഷണത്തിനു വേണ്ടി ചെലവഴിക്കുന്നു. എന്നാല്‍, ഭീമമായ ചെലവ് താങ്ങാന്‍ കഴിയാതെ 100 മില്ല്യണ്‍ ജനങ്ങളാണ് കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്നതെന്ന് ഡൗണ്‍ ടു ഏര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോഗ്യപരിപാലനത്തിനുള്ള ചെലവുകള്‍ ഭീമമായി വര്‍ദ്ധിക്കുന്നത് ഒരു ആഗോള പ്രശ്‌നമാണ്. യൂറോപ്പിലേയും ലാറ്റിന്‍ അമേരിക്കയിലേയും ഏഷ്യയിലെ ചില ഭാഗങ്ങളിലേയും ഉയര്‍ന്ന ആരോഗ്യ പരിപാലന സംവിധാനങ്ങളുള്ള സമ്പന്ന രാജ്യങ്ങളിലെ ജനങ്ങളാണ് അവരുടെ വരുമാത്തിന്റെ പത്ത് ശതമാനം ആരോഗ്യപരിപാലനത്തിനായി ചെലവഴിക്കുന്നത്. യഥാര്‍ത്ഥത്തില്‍, 2030 ആകുമ്പോഴേയ്ക്ക് യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് നേടിയെടുക്കണമെങ്കില്‍ ലോകരാജ്യങ്ങള്‍ ഒന്നടങ്കം ശക്തമായി പ്രവര്‍ത്തിക്കേണ്ടിവരും.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം, അത്യാവശ്യ ആരോഗ്യ സേവനങ്ങളുടെ ആഗോള വ്യാപനം 2000 മുതല്‍ 2015 വരെ 20 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. എച് ഐ വി, മലേറിയ പ്രതിരോധ സംവിധാനങ്ങളാണ് ഏറ്റവും കൂടുതല്‍ വ്യാപിച്ചത്. അതേസമയം, നൂറു കോടിയിലേറെ ആളുകള്‍ അനിയന്ത്രിതമായ ഹൈപ്പര്‍ടെന്‍ഷന്‍ അനുഭവിക്കുന്നുണ്ട്. 200 ദശലക്ഷത്തിലധികം സ്ത്രീകള്‍ക്ക് കുടുംബാസൂത്രണത്തിന് മതിയായ പരിരക്ഷയില്ല. 20 ദശലക്ഷം ശിശുക്കള്‍ക്ക് പ്രാഥമിക പ്രതിരോധ കുത്തിവെപ്പ് (ഡിറ്റിപി വാക്‌സിന്‍) പൂര്‍ണമ്ായി ലഭിക്കുന്നില്ല.

ആരോഗ്യ സംരക്ഷണ സേവന മേഖലകളിലെ അസമത്വം വളരെ വ്യക്തമാണ്, പ്രത്യേകിച്ചും അമ്മയുടെയും കുഞ്ഞിന്റേയും ആരോഗ്യത്തിന്റെ കാര്യത്തില്‍. അതുകൊണ്ടുതന്നെ സമത്വത്തില്‍ അധിഷ്ഠിതമായ, ആരോഗ്യകരമായ, ഇടപെടലുകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍