UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിസ്സാരമല്ല തലവേദനയ്ക്ക് പിന്നിലെ രഹസ്യങ്ങള്‍!

. ഏതുതരം തലവേദനയായാലും പെട്ടെന്നൊന്നും മാറുന്നില്ലെങ്കില്‍ വിദഗ്ധ പരിശോധന നടത്തുകതന്നെ വേണം.

ദിനചര്യകള്‍ കൃത്യമായി ചെയ്യുന്നവര്‍ക്ക് സാധാരണഗതിയില്‍ തലവേദന വരാറില്ല. വന്നാല്‍ അതു ചിലപ്പോള്‍ സാധാരണ തലവേദന മാത്രമാകാം. അത് നിസ്സാരമായി തള്ളാം. പക്ഷേ, ചിലത് കഠിനമായ രോഗങ്ങളില്‍ വല്ലതിന്റെയും സൂചനയുമാകാം. ഏതുതരം തലവേദനയായാലും പെട്ടെന്നൊന്നും മാറുന്നില്ലെങ്കില്‍ വിദഗ്ധ പരിശോധന നടത്തുകതന്നെ വേണം. ഇപ്പോഴതിന് സൗകര്യമുണ്ടുതാനും.

പനിയോടൊപ്പം ചിലര്‍ക്ക് തലവേദനയുണ്ടാകാം. മലബന്ധം, മൂലക്കുരു, ഗ്യാസ് എന്നിവയുള്ളവര്‍ക്കും തലവേദന വരാം. പമ്പിലെ പെട്രോള്‍ അടിക്കുന്നവര്‍ക്കും ടെക്സ്റ്റൈലുകളില്‍ എസി മുറികളില്‍ തുണിയുടെ പൊടി ശ്വസിക്കുന്നവര്‍ക്കും തലവേദന വരാറുണ്ട്. കണ്ണോ മൂക്കോ ചെവിയോ വായയോ ആയി ബന്ധപ്പെട്ട രോഗംവന്നാലും തലവേദനയുണ്ടാകാം.

തലച്ചോറിന്റെയും ബന്ധപ്പെട്ട ഞരമ്പുകളുടെയും തലയ്ക്ക് പുറമേയുള്ള ഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ കാരണമാണ് സാധാരണഗതിയില്‍ തലവേദനയുണ്ടാവുക. വാതം, പിത്തം, കഫം എന്നിവകൊണ്ടും തലവേദന വരാം. വയറു കേടായാലും തലവേദന വരാനിടയുണ്ട്.

തണുത്ത കാറ്റടിച്ചാലും മഞ്ഞു കൊണ്ടാലും കാലാവസ്ഥ നോക്കാതെ തണുത്ത വെള്ളം കുടിച്ചാലും ഉറക്കമൊഴിച്ചാലും വെയിലധികം കൊണ്ടാലും കഠിനമായ ജോലി തുടര്‍ച്ചയായി ചെയ്താലും തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളിച്ചാലും ചിലര്‍ക്കു തലവേദനവരും.കണ്ണിലെ പ്രഷര്‍ കൂടിയാല്‍ തലവേദന ഉറപ്പ്.

തുടര്‍ച്ചയായി നില്‍ക്കുന്ന കടുത്ത തലവേദനയാണു മൈഗ്രേന്‍. തലയുടെ ഉള്‍വശത്തും പുറമേയുള്ളതുമായ രക്തക്കുഴലുകള്‍ തുടര്‍ച്ചയായി വികസിക്കുന്നതുകൊണ്ടാണ് ഇങ്ങനെയൊരു തലവേദന വരിക. ചിലര്‍ക്ക് ഛര്‍ദിച്ചാല്‍ മൈഗ്രേന്‍ കുറയും. മുഖത്തിന്റെയോ തലയുടെയോ ഒരുഭാഗം മാത്രമായി വരുന്ന തലവേദനയുണ്ട്. ഈ തലവേദന രണ്ടാഴ്ച കൂടുമ്പോള്‍ വന്നുകൊണ്ടിരിക്കും.

നെറ്റിയുടെ ഉള്ളില്‍ കഫം നിറഞ്ഞ് ഉണ്ടാകുന്ന സൈനസൈറ്റിസ് മൂലവും തലവേദനയുണ്ടാകാം. മുഖത്തേക്കു വരുന്ന ഡ്രൈജനിലല്‍ ഞരമ്പിന്റെ തകരാറുമൂലം ഉണ്ടാകുന്ന ന്യൂറാള്‍ജിയ അസഹ്യമായ വേദനയോട് കൂടിയതാണ്. ഭക്ഷ്യവിഷബാധ വന്നാലും വരും തലവേദന.പല തലവേദനകള്‍ക്കും കാരണം നിര്‍ജലീകരണമാണ്. അതുകൊണ്ടു തലവേദന വന്നാല്‍ നന്നായി വെള്ളം കുടിക്കണം.

രാത്രി ഉറക്കമിളയ്ക്കുന്നവര്‍ അത്രയും സമയം അടുത്ത ദിവസം ഉറങ്ങിത്തീര്‍ക്കണം. ഇളംചൂടുള്ള എണ്ണ തലയില്‍ മസാജ് ചെയ്തു ചെറുചൂടുള്ള വെള്ളത്തില്‍ കുളിക്കണം.പൊതുവായി വരുന്ന തലവേദനയ്ക്ക് അമിതമായ ടിവി കംപ്യൂട്ടര്‍ ഉപയോഗം ഇക്കാലത്തു കാരണമാവുന്നുണ്ട്. ചായ / കാപ്പി എണ്ണം കുറയ്ക്കണം.

മദ്യപാനവുംതലവേദനകൂട്ടും. ഗര്‍ഭിണികള്‍ക്ക് ചെന്നിക്കുത്തുവരുന്നത് വേണ്ടത്ര വെള്ളം കുടിക്കാത്തതുകൊണ്ട് കൂടിയാകാം. ചെറു നാരങ്ങാനീരില്‍ ഉപ്പും പഞ്ചസാരയും നേരിയ അളവില്‍ ചേര്‍ത്തു കുടിച്ചാല്‍ ആ ചെന്നിക്കുത്തിന് ശമനമുണ്ടാകും. ഇടയ്ക്ക് കഞ്ഞിവെള്ളമോ പാലോ പഴവര്‍ഗങ്ങളോ അവര്‍ക്ക് ആകാം.

ഭയത്തില്‍ നിന്നുള്ള ആഘാതങ്ങള്‍ കുറയ്ക്കാം!

മ്യൂസിക് തെറാപ്പിയുടെ ശാസ്ത്രീയത എന്താണ്? ഡോ.മെഹറൂഫ് രാജ് വിശദീകരിക്കുന്നു / വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍