UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

സ്തനാര്‍ബുദം തിരിച്ചറിയൽ: ഡോ. ഗൂഗിള്‍ ഒരു മികച്ച സഹായിയാണോ?

ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് മുതല്‍ മരുന്നുപയോഗിക്കുന്നതിന് വരെ ഗൂഗിള്‍ മാത്രം ആശ്രയിക്കുന്ന പ്രവണതയുമുണ്ട്. ഇത് അപകടമാണെന്ന് വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു

സ്ഥാനാര്‍ബുദരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണിന്ന്. എന്തിനും ഏതിനും ഗൂഗിള്‍ എന്ന ശീലം രോഗം സംബന്ധിച്ച വിവരങ്ങള്‍ തേടാനും നാം ഉപയോഗിക്കാറുണ്ട്. ഈ വിവരങ്ങളെല്ലാം കൃത്യമാണോ എന്ന അന്വേഷണവും പഠനവുമാണ് സറെ (surrey) സര്‍വകലാശാല നടത്തിയത്. ഈ വിവരങ്ങളെ ഒരുപരിധി വരെ ധൈര്യപൂര്‍വം ആശ്രയിക്കാമെന്നും രോഗമുണ്ടോ എന്ന് തിരിച്ചറിയാന്‍ ഗൂഗിളിന്റെ സഹായം മികച്ചതാണെന്നും ആണ് ഡോ. അഫ്രോഡിറ്റ മാര്‍ക്ക് (Afrodita Marcu) നേതൃത്വം നല്‍കിയ അന്വേഷണത്തില്‍ വെളിവായത്. വിവരങ്ങള്‍ ഹെല്‍ത്ത്, റിസ്‌ക്ക് &സൊസൈറ്റി (Health, Risk & Society) മാസികയില്‍ പ്രസിദ്ധീകരിച്ചു.

27 സ്ത്രീകളുമായി പഠനത്തിന്റെ ഭാഗമായ സംഘം അഭിമുഖം നടത്തി. എല്ലാവരും 47-67 പ്രായക്കാര്‍. ആരോഗ്യവിഷയങ്ങളില്‍ ഗൂഗിളിനെ ആശ്രയിക്കാന്‍ ഇഷ്ടപ്പെടുന്നവരും ലഭിക്കുന്ന വിവരങ്ങളില്‍ തൃപ്തരാകുന്നവരുമായിരുന്നു ഓരോരുത്തരും. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം കുറഞ്ഞ സ്ത്രീകള്‍ മാത്രമാണ് ഗൂഗിളിന്റെ സഹായത്തോട് മുഖം തിരിച്ചത്. ആരോഗ്യകാര്യങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനോട് തീര്‍ത്തും എതിരാണിവര്‍.

അതേസമയം ആരോഗ്യസംബന്ധമായ സംശയങ്ങള്‍ക്ക് മുതല്‍ മരുന്നുപയോഗിക്കുന്നതിന് വരെ ഗൂഗിള്‍ മാത്രം ആശ്രയിക്കുന്ന പ്രവണതയുമുണ്ട്. ഇത് അപകടമാണെന്ന് വിദഗ്ധര്‍ ഓര്‍മപ്പെടുത്തുന്നു. ഗൂഗിള്‍ പറയുന്ന ലക്ഷണങ്ങളുമായി സ്തനാര്‍ബുദപ്പേടിയില്‍ വൈദ്യസഹായം തേടുന്നവരും കുറവല്ല. ഇതിനെ മികച്ച രീതിയായി വിലയിരുത്താനാണ് ഗവേഷകര്‍ക്ക് താല്പര്യം. ക്യാന്‍സര്‍ രോഗം തിരിച്ചറിയാന്‍ ഗൂഗിളിന്റെ പിന്നാലെ പോകുന്നതിനോട് വിമുഖത കാണിക്കുന്നവര്‍ ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ തെറ്റാണെന്നും വിശ്വസിക്കുന്നു.

‘വൈദ്യശാസ്ത്ര രംഗത്ത് മികച്ച സഹായിയാണ് ഇന്റര്‍നെറ്റ്. അതേസമയം തന്നെ തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ നിരവധി വിവരങ്ങള്‍ ഗൂഗിളില്‍ ഉണ്ട്. അത്തരം വിവരങ്ങളെ ഒരിക്കല്‍ ആശ്രയിച്ച് തെറ്റിദ്ധരിക്കപ്പെട്ടവരാണ് ഗൂഗിളിന്റെ സഹായത്തെ പേടിയോടെ കാണുന്നത്. അതിനാല്‍ തന്നെ മെഡിക്കല്‍ രംഗത്ത് ഗൂഗിള്‍ ഒരു പൂര്‍ണ സഹായയാണെന്ന് ധരിക്കരുത്’- ഡോ.അഫ്രോഡിറ്റ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍