UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഭക്ഷണം മൈക്രോവേവില്‍ ചൂടാക്കരുത്: നിങ്ങളുടെ പ്രത്യുല്‍പ്പാദന ശേഷിയെ ബാധിച്ചേക്കും

പ്ലാസ്റ്റിക് ചൂടാകുമ്പോള്‍ ഭക്ഷണത്തില്‍ കലരുന്ന രൂപത്തില്‍ കെമിക്കലുകള്‍ക്ക് രൂപാന്തരം സംഭവിച്ചാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത്

ഭക്ഷണം പ്ലാസ്റ്റിക് പാത്രങ്ങളിലാക്കി മൈക്രോവേവില്‍ ചൂടാക്കുന്നത് ശരീരത്തിന് ദോഷകരമാണത്രെ! നിങ്ങള്‍ക്ക് അല്ലെങ്കില്‍ ജനിക്കാനിരിക്കുന്ന കുട്ടിയ്ക്ക് ഇത് മാരക രോഗങ്ങളുണ്ടാക്കും. പ്രമേഹം., പൊണ്ണത്തടി, ക്യാന്‍സര്‍ തുടങ്ങി പ്രത്യുത്പാദനശേഷിയെ വരെ ബാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, തലച്ചോറിന് തകരാറ് തുടങ്ങിയ പ്രശ്‌നങ്ങളും ഈ ശീലം വരുത്തിവെക്കും. മൈക്രോവേവില്‍ പ്ലാസ്റ്റിക് കണ്ടയ്‌നറുകള്‍ ചൂടാകുമ്പോള്‍ 95 % കെമിക്കലുകള്‍ പുറന്തള്ളപ്പെടും.

‘ബിസ്‌ഫെനോള്‍ A(Bis phenol) അഥവ BPA, ഫ്താലേറ്റ് (Phthalate) എന്നീ രാസപദാര്‍ത്ഥങ്ങളാണ് ഇവയില്‍ മാരകമായത്. ഇത്തരത്തില്‍ ചൂടാക്കിയ ഭക്ഷണത്തിലൂടെ BPA രക്തത്തിലേക്ക് എത്തുകയും ഹോര്‍മോണ്‍ വ്യതിയാനവും കാന്‍സറും ഉള്‍പ്പെടെ പലവിധ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. മനുഷ്യനിലേത് പോലെ മൃഗങ്ങളിലും പ്രത്യുത്പാദന ശേഷിയെ തകരാറിലാക്കാന്‍ BPA ഇടയാക്കുന്നുണ്ടെന്ന് തെളിഞ്ഞതായി Dr. നിതാഷ ഗുപ്ത (Nithasha Gupta) വ്യക്തമാക്കുന്നു.

ലോക ജനസംഖ്യയില്‍ 90% പേരുടെ ശരീരത്തിലും ബിസ്‌ഫെനോള്‍ A ഉണ്ടെന്നാണ് Centers for Disease Control and Prevention (CDC) യുടെ കണക്ക്. പി.വി.സി, ഡൈഓക്‌സിന്‍ തുടങ്ങിയ കാന്‍സറിന് കാരണമായ പദാര്‍ത്ഥങ്ങളും പ്ലാസ്റ്റിക്കില്‍ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് ചൂടാകുമ്പോള്‍ ഭക്ഷണത്തില്‍ കലരുന്ന രൂപത്തില്‍ കെമിക്കലുകള്‍ക്ക് രൂപാന്തരം സംഭവിച്ചാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത്. ഭക്ഷണം സൂക്ഷിക്കാനും പാകം ചെയ്യാനുമുള്ള പാത്രങ്ങള്‍ എപ്പോഴും പ്ലാസ്റ്റിക് രഹിതമായിരിക്കണമെന്ന് ഗൈനക്കോളജിസ്റ്റ് കൂടിയായ Dr. സ്വാതി നിര്‍ദേശിക്കുന്നു. ചില്ലു പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

‘പ്ലാസ്റ്റിക് പാത്രങ്ങള്‍ പോലെ ചൂട് തട്ടിയാല്‍ രാസപദാര്‍ത്ഥങ്ങള്‍ ഉത്പാദിപ്പിക്കുന്നവയല്ല ചില്ല് പാത്രങ്ങള്‍’. പ്ലാസ്റ്റിക്കിലെ BPA, സ്ത്രീകളിലും പുരുഷന്മാരിലും പ്രത്യുത്പാദന ശേഷിയെ ഒരു പോലെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭ്രൂണം നശിക്കാനും ഗര്‍ഭകാലത്ത് ആശങ്കകള്‍ ഉണ്ടാകാനും BPA കാരണമാകുമത്രെ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍