UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗര്‍ഭകാലത്തെ ഭക്ഷണം ശ്രദ്ധിച്ചില്ലെങ്കില്‍ സ്തനാര്‍ബുദ സാധ്യത!

പാരിസ്ഥിതി കവും ജീവിത ശൈലീപരവും ആയ ഘടകങ്ങള്‍ അതായത് ഭക്ഷണം, മനുഷ്യനില്‍ സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു

സഹന ബിജു

സഹന ബിജു

ഗര്‍ഭകാലത്ത് ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കും എന്ന് പഠനം. എലികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഗര്‍ഭിണികളായ എലികള്‍ക്ക് കൊഴുപ്പ് കൂടിയ ഭക്ഷണം നല്‍കി. അടുത്ത മൂന്ന് തലമുറയിലെ എലികള്‍ക്ക് വര്‍ധിച്ച സ്തനാര്‍ബുദ സാധ്യത ഉള്ളതായി കണ്ടു. പാരിസ്ഥിതി കവും ജീവിത ശൈലീപരവും ആയ ഘടകങ്ങള്‍ അതായത് ഭക്ഷണം, മനുഷ്യനില്‍ സ്തനാര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

സ്ത്രീകള്‍ക്കും അവരുടെ പിന്‍തലമുറയിലെ പെണ്‍കുഞ്ഞുങ്ങള്‍ക്കും രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ജൈവികമായ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ മൃഗങ്ങളില്‍ പരീക്ഷണം നടത്തി. ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഓങ്കോളജി പ്രൊഫസ്സര്‍ ആയ ലീന ഹിലാകിവി ക്ലാര്‍ക്കിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

ഗര്‍ഭ കാലത്ത് ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണം നല്‍കിയ എലികളുടെ ഒന്നും മൂന്നും തലമുറയ്ക്ക് നിരവധി ജനിതക മാറ്റങ്ങള്‍ സംഭവിച്ചതായി കണ്ടു. അര്‍ബുദത്തിനെതിരെ ഉള്ള പ്രതിരോധ ശക്തി നഷ്ടപ്പെട്ടതായും സ്തനാര്‍ബുദ സാധ്യത വര്‍ധിച്ചതായും അര്‍ബുദ ചികിത്സയെ പ്രതിരോധിക്കാന്‍ ഉള്ള കഴിവ് കൂടുന്നതായും കണ്ടു.

പരീക്ഷണ എലികള്‍ക്ക് നല്‍കിയ കൊഴുപ്പിന്റെ അളവ് ഒരു മനുഷ്യന്‍ ദിവസവും കഴിക്കുന്ന അളവിന് തുല്യം ആയിരുന്നു. പരീക്ഷണത്തിന് ഉപയോഗിച്ച എലികള്‍ക്കും കണ്‍ട്രോള്‍ ഗ്രൂപ്പിലെ എലികള്‍ക്കും ഒരേ കലോറി ഭക്ഷണം ആണ് നല്‍കിയത്. പരീക്ഷണത്തിനുപയോഗിച്ച എലികള്‍ക്ക് അവരുടെ 40 ശതമാനം ഊര്‍ജവും കൊഴുപ്പില്‍ നിന്നാണ് ലഭിച്ചത്. സാധാരണ ഭക്ഷണം നല്‍കിയ കണ്‍ട്രോള്‍ ഗ്രൂപ്പില്‍ പെട്ട എലികള്‍ക്ക് കൊഴുപ്പില്‍ നിന്ന് 18 ശതമാനം ഊര്‍ജം ലഭിച്ചു. മനുഷ്യന്റെ ഭക്ഷണം 33ശതമാനം കൊഴുപ്പ് അടങ്ങിയ താണെ ന്നും പഠനം പറയുന്നു.

സാധാരണ സ്ത്രീകളെ അപേക്ഷിച്ച് ഗര്‍ഭിണിയായ സ്ത്രീ കൂടുതല്‍ കൊഴുപ്പ് ഉപയോഗിക്കുന്നു. ആദ്യത്തെയും മൂന്നാമത്തെയും ട്രൈമെസ് റ്ററുകളിലാണ് കൊഴുപ്പിന്റെ അളവ് വര്‍ധി ക്കുന്നത്. 2012 ല്‍ രോഗം നിര്‍ണയി ക്കപ്പെട്ട 1.7 ദശലക്ഷം സ്തനാര്‍ബുദ രോഗികളില്‍ തൊണ്ണൂറ് ശതമാനം പേര്‍ക്കും രോഗം വരാനുള്ള കാരണം അറിയില്ല. ഈ വസ്തുതയും പഠനഫലവും ചേര്‍ത്ത് വായിക്കുമ്പോള്‍ നാം കഴിക്കുന്ന ഭക്ഷണ ത്തെ പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് ഗവേഷകര്‍ പറയുന്നു. ബ്രെസ്റ്റ് കാന്‍സര്‍ റിസര്‍ച്ച് ജേര്‍ണലിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചി രിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍