UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഉയര്‍ന്ന ജീവകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

രണ്ട് തരം ജീവകങ്ങള്‍ ആണുള്ളത് ജലത്തില്‍ ലയിക്കുന്നതും കൊഴുപ്പില്‍ ലയിക്കുന്നതും.

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ വയര്‍ നിറയ്ക്കുക മാത്രമല്ല അത് ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ നല്‍കുന്നത് കൂടെ ആയിരിക്കണം. ചില ഭക്ഷണം ദഹനവ്യവസ്ഥയെ തകരാറിലാക്കുകയും അങ്ങനെ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മറ്റ് ചില ഭക്ഷണങ്ങള്‍ ആകട്ടെ രോഗങ്ങളെ തടയാനുള്ള ശരീരത്തിന്റെ കഴിവിനെ വര്‍ധിപ്പിക്കുന്നു. നമുക്ക് ആവശ്യമുള്ള പോഷകങ്ങള്‍ ലഭിക്കുന്ന ഉയര്‍ന്ന ജീവകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളെക്കുറിച്ചറിയാം.

രണ്ട് തരം ജീവകങ്ങള്‍ ആണുള്ളത് ജലത്തില്‍ ലയിക്കുന്നതും കൊഴുപ്പില്‍ ലയിക്കുന്നതും. ജീവകം B1, B2, B6, B12, ജീവകം സി, ബയോടിന്‍, ഫോളേറ്റ് ഇവയാണ് ജലത്തില്‍ ലയിക്കുന്നത്. ഇവ വന്‍തോതില്‍ ശേഖരിച്ചു വയ്ക്കപ്പെടുന്നില്ല, എന്നാല്‍ കൊഴുപ്പില്‍ ലയിക്കുന്ന ജീവകങ്ങളായ ജീവകം എ, ഡി, ഇ, കെ ഇവ ശരീരത്തില്‍ ശേഖരിച്ചു വയ്ക്കപ്പെടുന്നു.

ജീവകം എ: ജീവകം എ കൊഴുപ്പിനെ അലിയിക്കുന്ന ഒരു പോഷകമാണ്. അത് ആരോഗ്യമുള്ള പല്ല്, എല്ല്, മൃദുല കലകള്‍, ചര്‍മം ഇവയേകും. നിശാന്ധത തടയും. ബാക്റ്റീരിയല്‍ വൈറല്‍ ഇന്‌ഫെക്ഷനുകളെ അകറ്റും. തലമുടിക്കും നഖങ്ങള്‍ക്കും ആരോഗ്യമേകും. ജീവകം എ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നറിയേണ്ടേ. മധുരക്കിഴങ്ങിലാണ് ജീവകം എ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ളത്. കാരറ്റ്, പാല്‍, മല്‍സ്യം, ചുവന്ന ക്യാപ്സിക്കം ഇവയിലെല്ലാം ജീവകം എ ഉണ്ട്.

ജീവകം ബി: ജീവകം ബി 6, ബി 12, ബി 9 ഇവയാണ് ബി വിറ്റമിനുകള്‍. ഇവ നാഡികളുടെ ശരിയായ പ്രവര്‍ത്തനം, ഡിഎന്‍എ സിന്തെസിസ്, അരുണ രക്താണുക്കളുടെ നിര്‍മാണം ഇവയ്ക്കെല്ലാം സഹായകം. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്നതോടൊപ്പം വിളര്‍ച്ച തടയുന്നു. ജീവകം ബി 6, ബി 12, ബി 9 ഇവയടങ്ങിയ ഭക്ഷണങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം-

ഇറച്ചി, പൗള്‍ട്രി, മല്‍സ്യം, സീ ഫുഡ്, മുട്ട, പാല്‍ ഇവയിലെല്ലാം ബി ജീവകം ഉണ്ട് . കൂടാതെ പച്ച നിറത്തിലുള്ള ഇലക്കറികളിലും പൗള്‍ട്രി യിലും ജീവകം ബി 9 ധാരാളം അടങ്ങിയിട്ടുണ്ട്.

ജീവകം സി: ജീവകം സി അസ്‌കോര്‍ബിക് ആസിഡ് എന്നും അറിയപ്പെടുന്നു. കോശങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ശക്തിയേറിയ നിരോക്സീകാരിയാണിത്. ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു ആരോഗ്യമുള്ള പല്ല്, മോണ ഇവയേകുന്നു. മുറിവുണക്കുന്നു. അണുബാധ തടയാന്‍ സഹായിക്കുന്നു. പപ്പായ, നാരകഫലങ്ങള്‍, സ്‌ട്രോബെറി, ക്യാപ്‌സികം, ബ്രോക്കോളി, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍, ഇരുണ്ട പച്ച നിറത്തിലുള്ള ഇലക്കറികള്‍, ഇവയില്‍ എല്ലാം ജീവകം സി ധാരാളം അടങ്ങിയിരിക്കും അടങ്ങിയിരിക്കുന്നു.

ജീവകം ഇ: ജീവകം സിയെപോലെ ജീവകം ഇ-യും ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ്. അത് കോശങ്ങളെ തകരാറു പറ്റാതെ സംരക്ഷിക്കുന്നു. പേശി കോശങ്ങളുടെ തകരാര്‍ പരിഹരിക്കാന്‍ ശരീരത്തെ സഹായിക്കുന്നു. ബദാം, സൂര്യകാന്തി വിത്ത്, കാപ്‌സികം തുടങ്ങിയവയില്‍ ജീവകം ഇ ഉണ്ട്.

ജീവകം കെ: രക്തം കട്ടപിടിക്കാന്‍ ശരീരത്തിന് ജീവകം കെ കൂടിയേ തീരൂ ഇതില്ലെങ്കില്‍ ചെറിയ ഒരു മുറിവ് പറ്റിയാല്‍ തന്നെ രക്തം ഒഴുകി മരണം സംഭവിക്കാം. പ്രായമായവരില്‍ എല്ലുകള്‍ക്ക് ശക്തി നല്‍കാനും ഇത് സഹായിക്കുന്നു. മുളപ്പിച്ച പയര്‍, പച്ച ചീര, ട്യുര്‍ണിപ്, ലെറ്റൂസ് ബ്രോക്കോളി നട്‌സ് ഇവയില്‍ എല്ലാം ജീവകം കെ അടങ്ങിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍