UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്നലെ വരെ രണ്ടുമുറികളില്‍ താമസിച്ചവര്‍ ഇനി ഒരു മുറിയില്‍; വിവാഹം വ്യക്തിജീവിതത്തെ ബാധിക്കുക്കുന്നുണ്ടോ?

സ്വയം നിയന്ത്രണവും ക്ഷമിക്കാനുള്ള മനോഭാവവുമാണ് വിവാഹജീവിതത്തിന്റെ അടിസ്ഥാനമെന്ന വിലയിരുത്തലാണ് ഭൂരിപക്ഷത്തിന്.

‘മുപ്പതുകാരികളായ അവിവാഹിതരുടെ എണ്ണം എന്തെ ഇങ്ങനെ കൂടുന്നു’? Bridget Jones’s Diary എന്ന ചിത്രത്തിലെ ഈ സംഭാഷണമാണ് ആദ്യം ഓര്‍മ്മവരുന്നു. വിവാഹജീവിതം വ്യക്തിത്വത്തെ മാറ്റിമറിക്കുമെന്ന് തന്നെയാണ് സൈക്കോളജിസ്റ്റുകളുടെയും ഗവേഷകരുടെയും അഭിപ്രായം. ഈ വിഷയത്തില്‍ ബിബിസി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച ലേഖനം ശ്രദ്ധേയമാണ്.

ഇന്നലെ വരെ രണ്ടുമുറികളില്‍ താമസിച്ചവര്‍ ഇനി ഒരു മുറിയിലാണ്. ഒരേ മേല്‍ക്കൂരയ്ക്ക് താഴെയാണ്. തീര്‍ച്ചയായും ക്ഷമയും കണ്ടറിഞ്ഞുള്ള പ്രവര്‍ത്തിയും പങ്കാളികളെ അടുപ്പിച്ചുനിര്‍ത്തും. അതിനൊപ്പം വ്യക്തിപരമായും ചില മാറ്റങ്ങള്‍ സംഭവിക്കും. അത് നല്ലതാകാം ചീത്തയാകാം.

വ്യക്തിത്വത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുന്നവര്‍ മറ്റൊന്ന് കൂടി ഓര്‍മിക്കും. ലോകത്ത് പ്രതിവര്‍ഷം എത്രെയോ വിവാഹങ്ങള്‍ സംഭവിക്കുന്നു. അതായത് ഈ വ്യക്തിത്വമാറ്റങ്ങളെ അംഗീകരിക്കാനാണ് സമൂഹത്തിന് ഇഷ്ടം.

എങ്കിലും, ഈ വ്യത്യാസങ്ങളെക്കുറിച്ചു പഠിക്കാതിരിക്കാന്‍ ഗവേഷകര്‍ തയ്യാറല്ല. ജര്‍മനി കേന്ദ്രീകരിച്ചുനടന്ന ഒരു പഠനമാണ് തെളിവുകള്‍ നല്‍കിയത്. നാല് വര്‍ഷങ്ങളിലായി വിവാഹിതരായ 15,000 വ്യക്തികളുടെ സ്വഭാവമാറ്റങ്ങള്‍ പഠനത്തിനായി നിരീക്ഷിച്ചു. ഇവരില്‍ 664 പേരുടെ വിവാഹം നടന്നത് ഗവേഷണം നടക്കുന്നതിന് ഇടയിലാണ്. അവിവാഹിതരുടെ വ്യക്തിത്വവുമായി ബന്ധപ്പെടുത്തിയായിരുന്നു പഠനം.

2000-ല്‍ അമേരിക്കയില്‍ നടന്ന മറ്റൊരു പഠനം ജീവിതാനുഭവങ്ങളുടെ ഗവേഷണം നടത്തിയത് 2000 വ്യക്തികളെ പഠനത്തില്‍ ഉള്‍പ്പെടുത്തിയാണ്. 6-9 വര്‍ഷങ്ങള്‍ നീണ്ടു ഇത്. ഇതിനിടയില്‍ ഇവരില്‍ 20 സ്ത്രീകള്‍ വിവാഹിതരായി. 29 സ്ത്രീകള്‍ വിവാഹമോചിതരായി. ഈ 29 പേരും ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. തുറന്നുപറയാനുള്ള മനോഭാവം കൈവരിച്ചിരുന്നു. ആ സ്വഭാവത്തിലേക്ക് അവരെ എത്തിച്ച സാഹചര്യമായിമാറി, വിവാഹം.

അതേസമയം, പുതുതായി വിവാഹിതരായ പുരുഷന്മാര്‍ പ്രകടിപ്പിക്കുന്ന വ്യക്തിത്വം മറ്റൊന്നാണ്. വിവേചനബോധമാണ് പ്രധാന പ്രത്യേകത. വികാരപരമായ പെരുമാറ്റവും വിമര്‍ശനാത്മകമായ രീതികളും ഇവരില്‍ കുറഞ്ഞതായി കാണപ്പെടും. എങ്കിലും സ്വയം നിയന്ത്രണവും ക്ഷമിക്കാനുള്ള മനോഭാവവുമാണ് വിവാഹജീവിതത്തിന്റെ അടിസ്ഥാനമെന്ന വിലയിരുത്തലാണ് ഭൂരിപക്ഷത്തിന്. അത് വിവാഹത്തിന്റെ ആദ്യനാളുകളില്‍ തന്നെ കൈവരിക്കാത്ത പക്ഷം ജീവിതം സുഗമമാകില്ലെന്നും വിലയിരുത്തപ്പെടുന്നു. സ്വയം നിയന്ത്രണം കൈവരിക്കുമ്പോള്‍ ക്ഷമയും കടന്നുവരും. ഇതാണ് ഗവേഷകരുടെ അഭിപ്രായം.

പൊതുവിലയിരുത്തലുകള്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ ചിലര്‍ക്ക് വൈവാഹിക ജീവിതം ആദ്യാവസാനം സന്തോഷത്തിന്റെ നാളുകള്‍ ആയിരിക്കും. വിവാഹത്തിന് മുന്‍പ് തന്നെ, ജീവിതത്തില്‍ വിവേചനബുദ്ധിയോടെ പെരുമാറുന്നവര്‍, അന്തര്‍മുഖരായ സ്ത്രീകള്‍, അങ്ങേയറ്റം ബഹിര്‍മുഖരായ പുരുഷന്മാര്‍ എന്നിവര്‍ക്ക് വിവാഹജീവിതം എളുപ്പമായിരിക്കുമത്രേ! ചുരുക്കത്തില്‍, ‘കല്യാണം കഴിഞ്ഞപ്പോള്‍ സ്വഭാവത്തില്‍ നല്ല മാറ്റം’ സംഭവിക്കുമെന്ന വിശ്വാസം തെറ്റല്ലെന്ന് സാരം. മാറ്റം നല്ലതോ ചീത്തയോ എന്ന് ചിന്തിക്കേണ്ടത് പക്ഷെ അവനവന്റെ മനോഭാവത്തിന് അനുസരിച്ചാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍