UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഉപ്പ് തിന്നാം, ‘വെള്ളം കുടിക്കാതെ’, ഒരാള്‍ക്ക് എത്ര ഉപ്പ് കഴിക്കാം?

ആവശ്യത്തിലധികം ഉപ്പ് കഴിച്ചാല്‍ ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാകും. ആവശ്യത്തിന് ഉപ്പില്ലെങ്കിലും ജീവിതം തഥൈവ!

‘ഉപ്പോളം ആവോ ഉപ്പിലിട്ടത്’ എന്നാണ് ചൊല്ല്. അതുകൊണ്ടുതന്നെ ശ്ശൊ! തീരെ ഉപ്പില്ലല്ലോ… എന്നു പറഞ്ഞ് വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം അനാവശ്യമായി ഉപ്പുകോരിയിടുന്ന ശീലമുണ്ടോ നിങ്ങള്‍ക്ക്? ഉപ്പ് കാരണമായെക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആരെങ്കിലും ഗൗരവമായി ചിന്തിക്കാറുണ്ടോ? ആവശ്യത്തിലധികം ഉപ്പ് കഴിച്ചാല്‍ ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലെയാകും. ആവശ്യത്തിന് ഉപ്പില്ലെങ്കിലും ജീവിതം തഥൈവ!. അറിയാം ഉപ്പ് എന്ന വില്ലനെയും ഉപ്പ് ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും.

സോഡിയം ശരീരത്തിന് പ്രധാനമായ ധാതുവാണ്. ഉപ്പിലൂടെയാണ് സോഡിയം മുഖ്യമായും ശരീരത്തിലെത്തുന്നത്. ഉപ്പിന്‍റെ അളവ് കൂടിയാല്‍ സ്വാഭാവികമായും വെള്ളം കുടിക്കേണ്ടിവരും. അതിനെ മറികടക്കാന്‍ വൃക്കകൾ പ്രവര്‍ത്തനം വേഗത്തിലാക്കും. രക്തസമ്മർദ്ദം കൂടുകയും, വൃക്കയില്‍ കല്ലുണ്ടാവുകയും ചെയ്യും. കൂടാതെ ഹൃദയ രോഗങ്ങള്‍ക്കും കാരണമായെക്കാം. ഉപ്പിന്‍റെ അളവ് കുറഞ്ഞാലോ? അതും പ്രശ്‌നമാണ്. ഹൈപ്പോനാട്രീമിയ (രക്തത്തിലെ സോഡിയം അളവ് കുറയുന്ന അവസ്ഥ)യാണ് പ്രധാന പ്രശനം. തലകറക്കം, ആശയക്കുഴപ്പം, പേശി വലിവ് തുടങ്ങിയ പ്രശ്നങ്ങളും അനുഭവപ്പെട്ടേക്കാം.

ശരീരത്തിനാവശ്യമായ സോഡിയത്തിന്‍റെ ഏറിയ പങ്കും ലഭിക്കുന്നത് കറിയുപ്പിലൂടെ (സോഡിയം ക്ലോറൈഡ്) ആണ്. അതില്‍ 40 ശതമാനം സോഡിയവും ബാക്കി ക്ലോറിനുമാണ് ഉള്ളത്. നമ്മില്‍ മിക്ക ആളുകളും ഉപ്പും സോഡിയവും ധാരാളം കഴിക്കുന്നുണ്ടാകാം. പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, റെസ്റ്റോറന്‍റുകളില്‍നിന്നുള്ള ഭക്ഷണങ്ങള്‍, ഫാസ്റ്റ്ഫുഡ് എന്നിവയിലെല്ലാം ധാരാളം ഉപ്പുണ്ടാകും. എന്നാല്‍, എത്രത്തോളം നമുക്ക് ഉപ്പിന്‍റെ അളവ് കുറക്കാന്‍ സാധിക്കും?
പ്രതിദിനം 1,500 മില്ലിഗ്രാമില്‍ കൂടുതല്‍ സോഡിയം കഴിക്കരുതെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ശുപാർശ ചെയ്യുന്നു. അതായത്, ഒരു ദിവസം 1.5 ഗ്രാം, അല്ലെങ്കിൽ അര ടീസ്പൂൺ. 19 വയസ്സിന് മുകളിലുള്ള ഇന്ത്യക്കാർ പ്രതിദിനം ശരാശരി 10.98 ഗ്രാം ഉപ്പ് കഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഡബ്ല്യു.എച്ച്.ഒ പറയുന്നതിലും ഇരട്ടിയാണ്.

ഇന്ത്യയുടെ തെക്ക് – കിഴക്കൻ സംസ്ഥാനങ്ങളിലാണ് ഉപ്പിന്‍റെ ഉപയോഗം കൂടുതലായി കാണുന്നത്. പലപ്പോഴും ഉപ്പിന്‍റെ ഉപയോഗം കൂടാന്‍ കാരണം എരിവുള്ള ഭക്ഷണങ്ങളോടുള്ള നമ്മുടെ പ്രിയമാണ്. അച്ചാര്‍ പോലുള്ളവയില്‍ പ്രിസർവേറ്റീവായി ഉപ്പ് ഉപയോഗിക്കുന്നുണ്ട്. ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയൊക്കെ ഉള്ളവരാണെങ്കില്‍ സോഡിയത്തിന്‍റെ അളവ് ദിവസവും 1,500 മില്ലിഗ്രാമില്‍ താഴെയാണെന്ന് ഉറപ്പുവരുത്തണം. ഇന്ത്യയുൾപ്പെടെ വികസ്വര രാജ്യങ്ങളിൽ ഉള്ളവര്‍ ഉപ്പ് കൂടുതലായി ഉപയോഗിക്കുന്നു. എന്നാല്‍, വികസിത രാജ്യങ്ങളിൽ നിന്നുള്ളവർ ഉപ്പിന്‍റെ ദൈനംദിന ഉപയോഗം കുറയ്ക്കുന്നതിന് ബോധപൂർവമായ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അതിനനുസരിച്ചാണ് അവര്‍ ആഹാരം പാകം ചെയ്യുന്നത്. അതാണ്‌ അവരെ കൂടുതല്‍ ആരോഗ്യമുള്ളവരാക്കി നിലനിര്‍ത്തുന്നതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍