UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

‘ഹെപ്പറ്റൈറ്റിസ്’ എങ്ങനെ പകരുന്നു; കൂടുതല്‍ മുന്‍ കരുതലുകള്‍ എടുക്കാം

ഹെപ്പറ്റൈറ്റിസ് ബി ക്ക് ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ് ഇപ്പോള്‍ ലഭ്യമാണ്. നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ എടുക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് സി യ്ക്ക് മൂന്നുമാസം വരെ ദൈര്‍ഘ്യമുള്ള വളരെ ഫലപ്രദമായ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

ലോകാരോഗ്യ സംഘടന കണക്കുകള്‍ പ്രകാരം ലോകത്തെ 325 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതരും 170 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് സി ബാധിതരുമാണ്. ഇന്ത്യയിലെ കണക്കെടുത്താല്‍ 40 ദശലക്ഷം ഹെപ്പറ്റൈറ്റിസ് ബി ബാധിതരും 10-12 ദശലക്ഷം സി ബാധിതരുമുണ്ട്. ഒരു ലക്ഷത്തിലേറെപ്പേര്‍ വര്‍ഷം തോറും ഈ രോഗം മൂലം മരിക്കുന്നു. നമ്മുടെ സമൂഹത്തില്‍ 12 ല്‍ ഒരാള്‍ക്കു വീതം ഹെപ്പറ്റൈറ്റിസ് രോഗ ബാധയുണ്ട്. ഹെപ്പറ്റൈറ്റിസ് ബി യ്ക്ക് ഫലപ്രദമായ വാക്‌സിനും ഹെപ്പറ്റൈറ്റിസ് സി യ്ക്ക് ഏറ്റവും ഫലപ്രദമായ ഗുളികകളും ഇപ്പോള്‍ ലഭ്യമാണെന്നിരിക്കെയാണ് ഈ അവസ്ഥ.

അഞ്ചുതരം വൈറസുകള്‍ വഴിയാണ് കരള്‍വീക്ക മഞ്ഞപ്പിത്തരോഗങ്ങളുണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് എ വൈറസ് (HAV), ഹെപ്പറ്റൈറ്റിസ് ബി (HBV), ഹെപ്പറ്റൈറ്റിസ് സി (HCV),ഹെപ്പറ്റൈറ്റിസ് ഡി (HDV) ഹെപ്പറ്റൈറ്റിസ് ഇ (HEV) എന്നാണ് ഈ മഞ്ഞപ്പിത്തരോഗങ്ങള്‍ അറിയപ്പെടുന്നത്. ഹെപ്പറ്റൈറ്റിസ് എ യും ഇ യും വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണു പകരുക. നീണ്ടുനില്‍ക്കാത്ത ഇവ തനിയെ മാറും. ഹെപ്പറ്റൈറ്റിസ് ഇ ഗര്‍ഭിണികളില്‍ ചിലപ്പോള്‍ പ്രശ്‌നങ്ങള്‍ സ്യഷ്ടിക്കാറുണ്ട്.

എല്ലാ വൈറസ് മഞ്ഞപ്പിത്തങ്ങളുടെയും രോഗലക്ഷണങ്ങള്‍ ഏതാണ്ട് ഒന്നു തന്നെയാണ്. ഓക്കാനം, ഛര്‍ദി, വിശപ്പില്ലായ്മ, വയറുവേദന, ക്ഷീണം, തലകറക്കം, മഞ്ഞനിറം. മൂത്രം കടുത്ത മഞ്ഞനിറത്തിലാകുകയും (Tea-coloured) ശരീരത്തില്‍ സ്വമേധയാ ചെറിയ മുറിവുകളിലൂടെ ചിലപ്പോള്‍ വളരെ മിതമായി രക്തസ്രാവമുണ്ടാകുകയും ചെയ്യാം. നല്ലൊരു ശതമാനം പേരില്‍ ചോറിച്ചിലും അനുഭവപ്പെടും. മിക്കവരിലും ഹെപ്പറ്റൈറ്റിസ് ഡി യാതൊരു ലക്ഷണവും പലപ്പോഴും കാണിക്കാറുമില്ല താനും. രോഗം വന്ന കാര്യം രോഗി അറിയുകയേയില്ല. രോഗം ഉറപ്പാക്കാനും കണ്ടെത്താനും നൂതന പരിശോധനകളും ഇപ്പോള്‍ നിലവിലുണ്ട്.

സ്‌ക്രീനിങ് ടെസ്റ്റ് നടത്തി രോഗം കണ്ടെത്തി കൃത്യസമയത്ത് ചികില്‍സ തുടങ്ങുക. ഹെപ്പറ്റൈറ്റിസ് ബി ക്ക് ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ് ഇപ്പോള്‍ ലഭ്യമാണ്. നാഷണല്‍ ഇമ്മ്യൂണൈസേഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ എടുക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് സി യ്ക്ക് മൂന്നുമാസം വരെ ദൈര്‍ഘ്യമുള്ള വളരെ ഫലപ്രദമായ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ചികില്‍സ രീതിയെക്കുറിച്ചുള്ള അറിവ് മറ്റുള്ളവരിലേക്കു പകരുന്നത് വഴി ഹെപ്പറ്റൈറ്റിസ് എന്ന രോഗത്തെ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കും.

ഹെപ്പറ്റൈറ്റിസ് ഡി ക്കു മാത്രമായി കൃത്യമായ ഒരു ചികിത്സ ഇപ്പോള്‍ ലഭ്യമല്ല. ലക്ഷണമനുസരിച്ചാണു ചികിത്സ. ബിയും ഡിയും കൂടെ ഒരുമിച്ചാണു ശരീരത്തില്‍ പ്രവേശിച്ചതെങ്കില്‍ രോഗം താനേ മാറാം.നിലവില്‍ ഹെപ്പറ്റൈറ്റിസ് ബി ഉള്ള ഒരാളിലേക്കാണ് ഡി പകരുന്നതെങ്കില്‍ രോഗം അതീവ ഗുരുതരമാകാം. കരളില്‍ കല്ലിപ്പും കലകളും ഉണ്ടായി കാലക്രമേണ സിറോസില്‍ എത്തിപ്പെടും. കരള്‍ കാന്‍സര്‍ സാധ്യതയും വളരെയെറെയാണ്. സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ദീര്‍ഘകാലം വേണ്ടിവരും. രോഗത്തിന്റെ ഗതിനിര്‍ണയത്തിനും എംആര്‍ഐ സ്‌കാന്‍, ബയോപ്‌സി എന്നിവയും വേണ്ടിവന്നേക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍