UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സൂര്യതാപം എങ്ങനെ ത്വക്ക് കാന്‍സറിനെ ബാധിക്കുന്നു?

മെലാനോസൈറ്റ് കോശങ്ങളില്‍ ജനിതക വ്യതിയാനത്തിന് വിധേയമാകുമ്പോള്‍ ട്യൂമര്‍ കോശങ്ങള്‍ വളരുന്നു.

സൂര്യനില്‍ നിന്നുള്ള അള്‍ട്രാവൈലറ്റ് രശ്മികള്‍ എങ്ങനെയാണ് ത്വക്കിലെ അര്‍ബുദത്തിന് കാരണമാകുന്നത് എന്നാണ് പുതിയ പഠനം പറയുന്നത്. ന്യൂയോര്‍ക്കിലെ ഇത്താക്കയില്‍ കോര്‍ണല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് വെറ്റിനറി മെഡിസിനിലെ ബയോമെഡിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ ആന്‍ഡ്ര്യു വൈറ്റിന്റെ നേതൃത്വത്തിലാണ് പുതിയ പഠനം.  മെലാനോസൈറ്റ് സ്റ്റം സെല്ലുകള്‍ക്ക് സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങളാണ് കാന്‍സറുണ്ടാക്കുന്നത് എന്നാണ് ഈ സംഘത്തിന്റെ കണ്ടെത്തല്‍.  സെല്‍ സ്‌റ്റെം സെല്‍ എന്ന ജേണലിലാണ് ഇവരുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ത്വക്കിലെ കോശങ്ങളെ ബാധിക്കുന്ന കാന്‍സറാണ് മെലാനോമ. മെലാനോസൈറ്റ്‌സ് ഇത്തരം കോശങ്ങള്‍ അറിയപ്പെടുന്നത്.

ലോകത്ത് ആകെയുള്ള ത്വക്ക് കാന്‍സറുകളിള്‍ വെറും ഒരു ശതമാനം മാത്രമാണ് മെലാനോമ വരുന്നത്. അതേസമയം മരണത്തിന് കാരണമാകുന്ന സ്‌കിന്‍ കാന്‍സര്‍ കേസുകളില്‍ ഭൂരിഭാഗവും ഇവയാണ്. ത്വലിയില്‍ എവിടെ വേണമെങ്കിലും ഇത് ബാധിക്കാം. പുരുഷന്മാര്‍ക്ക് കൂടുതലും നെഞ്ചിലും മുതുകത്തും സ്ത്രീകള്‍ക്ക് കാലുകളിലുമാണ് മെലാനോമ കൂടുതലായും ബാധിക്കുന്നത്. കഴുത്തിലും മുഖത്തും ഇത് ബാധിക്കാം. അള്‍ട്രവൈലറ്റ് വികിരണത്തിന് വിധേയമാകുമ്പോള്‍ മെലാനോസൈറ്റ്‌സ് കോശങ്ങള്‍ മെലാനിന്‍ എന്ന ഇരുണ്ട നിറത്തിലുള്ള പദാര്‍ത്ഥം ഉല്‍പ്പാദിപ്പിക്കും. ഇത് തൊലിയെ സൂര്യരശ്മികളില്‍ നിന്ന് സംരക്ഷിക്കും. എന്നാല്‍ മെലാനോസൈറ്റ് കോശങ്ങളില്‍ ജനിതക വ്യതിയാനത്തിന് വിധേയമാകുമ്പോള്‍ ട്യൂമര്‍ കോശങ്ങള്‍ വളരുന്നു. ഇത്തരത്തിലുള്ള ജനിതക വ്യതിയാനങ്ങളുള്ളവര്‍ക്ക് അമിതമായ സൂര്യതാപമോ സൂര്യാഘാതമോ എല്‍ക്കേണ്ടി വരുമ്പോളോ ആണ് മെലാനോമയ്ക്കുള്ള സാധ്യതയെന്ന് വൈറ്റ് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍