UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മുറിവുണ്ടാവുമ്പോള്‍ അളവില്‍ കുടുതല്‍ രക്തസ്രാവം ഉള്ളവര്‍ സൂക്ഷിക്കുക

രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ക്ലോട്ടിംഗ് ഫാക്ടര്‍ 8 അല്ലെങ്കില്‍ ഫാക്ടര്‍ 9ന്റെ കുറവ് മൂലമാണ് ഹീമോഫീലിയ ഉണ്ടാവുന്നത്

പാരമ്പര്യ രക്തസ്രാവ രോഗമായ ഹീമോഫീലിയ, രക്തഘടകങ്ങളുടെ അഭാവംമൂലം മുറിവുണ്ടാവുമ്പോള്‍ രക്തം കട്ടപിടിക്കാതിരിക്കുന്ന അവസ്ഥയാണ് ഇത്. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ക്ലോട്ടിംഗ് ഫാക്ടര്‍ 8 അല്ലെങ്കില്‍ ഫാക്ടര്‍ 9ന്റെ കുറവ് മൂലമാണ് ഹീമോഫീലിയ ഉണ്ടാവുന്നത്. ഇത് ഒരു ജനിതക വൈകല്യമാണ്. ഹീമോഫീലിയ കുടുതലായി കാണുന്നത് ആണ്‍കുട്ടികളിലാണ്. ഈ രോഗികളുടെ ശരീരം മുട്ടുകയോ മുറിയുകയോ,ചെയ്താല്‍ രക്തം കട്ടപിടിക്കാന്‍ താമസമുള്ളതിനാല്‍ അവിടങ്ങളില്‍ ശരീരഭാഗം മുഴച്ചുവരിക, ശരീരത്തില്‍ രക്തസ്രാവമുണ്ടായാല്‍ രക്തം നിലക്കാത്ത അവസ്ഥ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

അളവില്‍ കുടുതല്‍ രക്തസ്രാവം ഉള്ളവര്‍ വിശദമായ പരിശോധന നടത്തുക, ജനിതകമായി കൈമാറ്റം ചെയ്യപ്പെടുന്ന രോഗമായതിനാല്‍ രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം കഴിവതും ഒഴിവാ ക്കുക, ഹീമോഫീലിയ അസുഖം ഉണ്ടെന്ന് സ്ഥിരീകരിച്ചാല്‍ അത് മൂടിവെയ്ക്കാതിരിക്കുക,  അമ്മ ഹീമോഫീലിയ രോഗി ആണെങ്കില്‍ ഗര്‍ഭാവസ്ഥയിലുള്ള കുട്ടിക്ക് വേണ്ട ടെസ്റ്റുകള്‍ നടത്തി രോഗത്തില്‍ നിന്ന് രക്ഷിക്കുക,  രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ നിരവധി പ്രോട്ടീനുകളെ ഉത്പാദിപ്പിക്കാന്‍ ‘വിറ്റാമിന്‍ -കെ’യ്ക്ക് കഴിയും. അതിനാല്‍ വിറ്റാമിന്‍ ‘കെ’ ധാരാളമായി അടങ്ങിയിട്ടുള്ള ഇലക്കറികള്‍, ധാന്യങ്ങള്‍, കാബേജ്, കോളിഫ്ളവര്‍ എന്നീ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഇവയാണ് ഹീമോഫീലിയ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍.

പ്രധാനമായി രണ്ടു തരം ഹീമോഫീലിയയാണ് കണ്ടുവരുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് ഹീമോഫീലിയ എ. ഇത്തരം രോഗികളില്‍ രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ ഫാക്ടര്‍ എട്ട് ഇല്ലാത്ത അവസ്ഥയാണിത്. അത്തരക്കാരിലാണ് അമിത രക്തസ്രാവമുണ്ടാകുന്നത്. രണ്ടാമത്തേതാണ് ഹീമോഫീലിയ ബി. ഇത്തരം രോഗികള്‍ വളരെ കുറവാണ്. ഇവരില്‍ ഫാക്ടര്‍ ഒന്‍പത് ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. ഇത്തരക്കാര്‍ക്കും മുറിവോ മറ്റോ ഉണ്ടായാല്‍ സാധാരണയില്‍ കവിഞ്ഞ രക്തചൊരിച്ചില്‍ ഉണ്ടാകും. രക്തത്തില്‍ അഭാവമുള്ള ഫാക്ടര്‍ കുത്തിവെയ്ക്കലാണ് ഹീമോഫീലിയയെ ചെറുക്കാനുള്ള ചികിത്സ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍