UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

റൈല്‍സ് ട്യൂബ് വഴി ആഹാരം നല്‍കുമ്പോള്‍ ഇവ ശ്രദ്ധിക്കാം

ആമാശയത്തിലേക്കോ,ആമാശയത്തിലേക്ക് നേരിട്ടോ ട്യൂബുകള്‍ ഇടാറുണ്ട്. അതിനാല്‍ ഇത്തരം ട്യുബുകള്‍ ഉള്ള രോഗികളില്‍ ഇവയിലൂടെ ആഹാരം നല്‍കുന്നവിധം രോഗിയെ പരിചരിക്കുന്നയാള്‍ വ്യക്തമായി മനസ്സിലാക്കിയിരിക്കണം.

ചില രോഗികളില്‍ രോഗത്തിന്റെ കാഠിന്യംകൊണ്ടോ,ചികിത്സയുടെ ഫലമായി ഉണ്ടാകുന്ന ശ്ലേഷ്മസ്തരത്തിന്റെ വ്യതിയാനം,മൂലമോ,ഭക്ഷണം കഴിക്കുന്നതിന് തടസ്സമായി വരുന്നു. തൊണ്ട,അന്നനാളം എന്നീ ഭാഗങ്ങളിലെ ഓപ്പറേഷന്‍ മൂലവും,രോഗിക്കു ഭക്ഷണാവശ്യങ്ങള്‍ക്കു മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കേണ്ടതായി വരും.

അതായതുമൂക്കില്‍ക്കൂടി ആമാശയത്തിലേക്കോ,ആമാശയത്തിലേക്ക് നേരിട്ടോ ട്യൂബുകള്‍ ഇടാറുണ്ട്. അതിനാല്‍ ഇത്തരം ട്യുബുകള്‍ ഉള്ള രോഗികളില്‍ ഇവയിലൂടെ ആഹാരം നല്‍കുന്നവിധം രോഗിയെ പരിചരിക്കുന്നയാള്‍ വ്യക്തമായി മനസ്സിലാക്കിയിരിക്കണം.

ആഹാരം നല്‍കുന്നതിന് മുമ്പ് രോഗിയുടെ സൗകര്യാര്‍ത്ഥം കിടക്കയില്‍ ഇരുത്തുകയോ,കിടത്തുകയോ ആകാം. താടിയുടെ ആടിവശത്ത് തോളിന്റെയും നെഞ്ചിന്റെയും ഭാഗത്ത് ഒരു തോര്‍ത്ത് ഇടുന്നതു വെള്ളം വീണ് ശരീരം നനയാതെ സൂക്ഷിക്കുക.

ഫീഡിങ്ങിനുളില്‍ ആഹാരപാത്രം കിടക്കയ്ക്കരികില്‍ സൗകര്യാര്‍ത്ഥം വയ്്ക്കുക.ഭക്ഷണം എപ്പോഴും ചെറുചൂടുള്ളതായിരിക്കണം, അരിച്ച ഭക്ഷണപദാര്‍ത്ഥം മാത്രമോ ട്യുബില്‍കൂടി നല്‍കാവൂ.അതുപോലെ ആഹാരം നല്‍കുമ്പോള്‍ രോഗിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് മുന്‍ തൂക്കം നല്‍കണം. ഓരോ ആഹാരം ഒന്നില്‍ കൂടുതല്‍ തവണ ഒരു ദിവസം നല്‍കരുത്.

രോഗിയ്ക്ക് ഭക്ഷണം നല്‍കുമ്പോള്‍ കൈ വ്യത്തിയായി കഴുകുക.ഇതുവഴി രോഗാണുമുക്തി പ്രാപ്തമാകുന്നു.ഫീഡിങ് ചെയ്യുമ്പോള്‍ രോഗിയുടെ വലത്തുവശത്തു നിന്നുകൊണ്ട് ചെയ്യുക.എല്ലായ്‌പോഴും ആഹാരത്തിനുശേഷം.ട്യൂബില്‍കൂടി കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കുന്നതു ട്യൂബ് വ്യത്തിയായിരിക്കാന്‍ സഹായിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍