UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കിടപ്പുരോഗികളുടെ മുറി തയ്യാറാക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം

പുറത്തെ കാഴ്ചകള്‍ കാണന്‍ സൗകര്യമായ രീതിയില്‍ ജനാലകളുള്ള മുറിയാണ് കൂടുതല്‍ ഉത്തമം.രോഗിക്ക് സൗകര്യമായ വിധത്തില്‍ ടോയ്‌ലറ്റുകളും കുളിമുറിയും മുറിയോടുചേര്‍ന്ന് ഉണ്ടെങ്കില്‍ അത്രയും നല്ലത്.

രോഗികള്‍ക്കുവോണ്ടി കിടക്ക തെരഞ്ഞടുക്കുന്നതു പ്രത്യേകിച്ച് ഒരു മുറിയിലോ, മറ്റുള്ളവരോടൊപ്പമോ ആകാം. മറ്റുള്ളവരോടൊപ്പമാണെങ്കില്‍ കിടക്ക വായുസഞ്ചാരവും സൂര്യപ്രകാശവും കിട്ടത്തക്കരീതിയില്‍ ജനാലയോടടുത്തു ക്രമീകരിക്കുന്നതാണുനല്ലത്.

പുറത്തെ കാഴ്ചകള്‍ കാണന്‍ സൗകര്യമായ രീതിയില്‍ ജനാലകളുള്ള മുറിയാണ് കൂടുതല്‍ ഉത്തമം.രോഗിക്ക് സൗകര്യമായ വിധത്തില്‍ ടോയ്‌ലറ്റുകളും കുളിമുറിയും മുറിയോടുചേര്‍ന്ന് ഉണ്ടെങ്കില്‍ അത്രയും നല്ലത്. ഫര്‍ണിച്ചറുകളും മറ്റു സാമഗ്രികളും മുറിയില്‍ അടുക്കും ചിട്ടയോടും കൂടി ക്രമികരിക്കണം.മെത്ത തെരഞ്ഞടുക്കുമ്പോള്‍ ഉറപ്പുള്ളവ നോക്കിയായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

നട്ടെല്ലിനു രോഗബാധയുള്ളവരാണെങ്കില്‍ മെത്തയ്ക്ക് പ്ലാസ്റ്റിക്ക് ഉറകളുള്ളതു മെത്ത വ്യത്തികേടാകാതിരിക്കാന്‍ സഹായിക്കും. കൂടാതെ ആഴ്ചയിലൊരിക്കല്‍ മെത്ത വെയിലത്തിട്ടുണക്കണം.കിടക്കവിരികള്‍ കട്ടികുറഞ്ഞതും വേണ്ടത്ര വീതിയും നീളവുമുള്ളതായിരിക്കണം. കിടക്കയ്ക്കു മുകളില്‍ കിടക്കയുടെ നീളമുള്ള റബ്ബര്‍ ഷീറ്റ് ഉപയോഗിക്കുകയും അതിന്‍മേല്‍ ഒരു ഷീറ്റു വിരിക്കുകയും വേണം

അസ്വസ്ഥതയും ബുദ്ധിമുട്ടുകളുമുള്ള രോഗികളാണെങ്കില്‍ വശങ്ങളില്‍ തലയിണകള്‍ ഉപയോഗിച്ച് മറിഞ്ഞുവിഴതിരിക്കാനുള്ള സംവിധാനമുണ്ടക്കോണ്ടതാണ്. രോഗിയെ സുഖപ്രദമായ രീതിയില്‍ കിടത്തുന്നതിനും കൂടുതല്‍ തലയിണകള്‍ ഉപയോഗിക്കാവുന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍