UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

2027ല്‍ ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കും

ലോക ജനസംഖ്യയുടെ 37%, അതായത് 7.7 ബില്ല്യന്‍ പങ്കിടുന്നത് ഇന്ത്യയും ചൈനയുമാണ്.

എട്ടുവര്‍ഷത്തിനകം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ലോക ജനസംഖ്യയുടെ 37%, അതായത് 7.7 ബില്ല്യന്‍ പങ്കിടുന്നത് ഇന്ത്യയും ചൈനയുമാണ്. നിലവില്‍ 1.4 ബില്യണ്‍ ജനങ്ങള്‍ ചൈനയിലും 1.3 ബില്യണ്‍ ഇന്ത്യയിലുമുണ്ട്. എന്നാല്‍ 2027 ആകുമ്പോഴേക്കും ചൈനയേ ഇന്ത്യ മറികടക്കും. യു.എന്നിന്റെ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസ്-2019 എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

2050 ആകുമ്പോഴേക്കുംഈ വിടവ് ഇനിയും വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഇക്കാലയളവില്‍ 55 രാജ്യങ്ങളിലെ ജനസംസഖ്യയില്‍1% കുറയുകയും ചെയ്യും. പ്രത്യുല്പാദന ശേഷിയില്‍ വന്ന കുറവും, കുടിയേറ്റങ്ങള്‍ വര്‍ധിച്ചതുമാണ് അതിന് കാരണമായി പറയപ്പെടുന്നത്. ജനസംഖ്യാ വളര്‍ച്ച ഏറ്റവും കുറയാന്‍ പോകുന്നത് ചൈനയിലാണ്. 2.2 ശതമാനം കുറയുമെന്നാണ് പ്രവചിക്കപ്പെടുന്നത്. 2050 ഓടെ ലോക ജനസംഖ്യ 970 കോടിയിലേക്കെത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

അതേസമയം ഇന്ത്യയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളിലായിരിക്കും ലോക ജനസംഖ്യയുടെ പകുതിയും ഉണ്ടാവുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയെ പിന്തള്ളി നൈജീരിയ മൂന്നാം സ്ഥാനത്തുവരും. അഞ്ചാമത്തെ രാജ്യമായി പാക്കിസ്ഥാന്‍ തുടരുകയും ചെയ്യും.

Read More : തിരുവനന്തപുരത്ത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരിയില്‍ പ്രവര്‍ത്തനസജ്ജമാകും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍