UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ശരീരഭാരം പെട്ടെന്ന് കുറയ്ക്കണോ? എങ്കില്‍ പിന്തുടരാം കീറ്റോജെനിക് ഡയറ്റ്

അമിതമായ ശരീരഭാരം, അതായത് നൂറുകിലോയില്‍ കൂടുതല്‍ ശരീരഭാരം ഉള്ളവര്‍ക്കാണ് ഈ ഡയറ്റ് കൂടുതല്‍ യോജിക്കുന്നത്. ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്ക്കാന്‍ ഈ ഡയറ്റിനു സാധിക്കുന്നു.

ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പലതരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ ഇന്നുണ്ട്. അതിലൊന്നാണ് കീറ്റോ ഡയറ്റ് അഥവാ കീറ്റോജെനിക് ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് ഗണ്യമായി കുറച്ച് ചെറിയ അളവില്‍ ശരീരത്തില്‍ പ്രോട്ടീനുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുന്നത്.

കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതിനാല്‍ തലച്ചോറിന് ഏറെ നേരം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന ഡയറ്റാണ് കീറ്റോ ഡയറ്റ്. കാര്‍ബോഹൈഡ്രേറ്റ്? കുറഞ്ഞ ഭക്ഷണം കഴിക്കുന്നതിനാല്‍ ശരീരത്തില്‍ പഞ്ചസാരയുടെ അളവ്? കുറവായിരിക്കും. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.പാര്‍ശ്വഫലങ്ങള്‍ വളരെ കുറച്ചു മാത്രമുള്ള ഒരു ഭക്ഷണരീതിയാണ് കീറ്റോ ഡയറ്റ്.

അമിതമായ ശരീരഭാരം, അതായത് നൂറുകിലോയില്‍ കൂടുതല്‍ ശരീരഭാരം ഉള്ളവര്‍ക്കാണ് ഈ ഡയറ്റ് കൂടുതല്‍ യോജിക്കുന്നത്. ശരീരത്തിലെ കൊഴുപ്പും വീക്കവും കുറയ്ക്കാന്‍ ഈ ഡയറ്റിനു സാധിക്കുന്നു. പഞ്ചസാരയ്ക്കു പകരം കൊഴുപ്പിനെ വേഗം അലിയിച്ചു കളയാന്‍ ശരീരത്തിനാകുന്നു. ഈ ഡയറ്റില്‍ കൊഴുപ്പിനെയാണ് അലിയിച്ചു കളയുന്നത്. അതുകൊണ്ടു തന്നെ വേഗം ശരീരഭാരവും കുറയുന്നു.

കീറ്റോ ഡയറ്റ് പിന്തുടരുന്നത് വളരെ വിരസവും മടുപ്പിക്കുന്നതുമാണ് എന്നതാണ് പ്രധാന പോരായ്മ. അതുകൊണ്ടു തന്നെ സൈക്ലിക് കീറ്റോ ഡയറ്റ് പിന്തുടരുക എന്നതാണ നല്ലത്. ഇത് പ്രധാന പോഷകങ്ങളൊന്നും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.രണ്ടോ മൂന്നോ മാസം തുടര്‍ച്ചയായി അന്നജം ശരീരത്തിലെത്തിക്കാതിരിക്കുന്നത് ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും.കീറ്റോ ഡയറ്റ് പിന്തുടരുന്നവര്‍ കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് 15 മുതല്‍ 20 ശമാനം വരെ മാത്രം ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. 35 ശതമാനം പ്രോട്ടീന്‍, ബാക്കി കൊഴുപ്പ് ഇങ്ങനെയാകണം ഭക്ഷണം. കീറ്റോയില്‍ കൊഴുപ്പ് അധികവും, പ്രോട്ടീന്‍ മിതമായ അളവിലും കാര്‍ബോഹൈഡ്രേറ്റ് വളരെ കുറച്ചും ആയിരിക്കണം.

കീറ്റോ ഡയറ്റില്‍ ഉള്‍പ്പെട്ട കാര്‍ബോ ഹൈഡ്രേറ്റ് ലഭിക്കുന്നത് നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണത്തില്‍ നിന്നാണ്. പരിപ്പുകള്‍, ധാന്യങ്ങള്‍ ഇവ ഒഴിവാക്കണം. ചില പയര്‍ വര്‍ഗങ്ങള്‍ ഉള്‍പ്പെടുത്താം. പ്രോട്ടീന്‍ ധാരാളം ഉള്ള ഭക്ഷണങ്ങള്‍ ആയ മത്തങ്ങ, വഴുതനങ്ങ, പച്ചനിറത്തിലുള്ള ഇലക്കറികള്‍, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, മുട്ട ഇവ ഉള്‍പ്പെടുത്തണം. അണ്ടിപ്പരിപ്പുകള്‍ കുറച്ച് ഉപയോഗിക്കാം.
മിതമായ അളവില്‍ മോര് കൂട്ടാം. പാലുല്‍പ്പന്നങ്ങളില്‍ അന്നജം ഉണ്ട്. അതിനാല്‍ ഇവ ഒഴിവാക്കുന്നതാണ് നല്ലത്. മധുരം കഴിക്കാന്‍ തോന്നിയാല്‍ വല്ലപ്പോഴും അല്പ്പം ഡാര്‍ക്ക് ചോക്ലേറ്റ് ആകാം. കാല്‍സ്യം സപ്ലിമെന്റുകളും കഴിക്കാം എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍