UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആരോഗ്യത്തോടൊപ്പം സൗന്ദര്യവും നല്‍കും അയഡിന്‍!

ശരീരത്തിലെ വളര്‍ച്ചയ്ക്കും വികാസത്തിനും ആത്യാവശ്യമുള്ള പോഷകങ്ങളിലൊന്നാണ് അയഡിന്‍

മനുഷ്യ ശരീരത്തിലെ വളര്‍ച്ചയ്ക്കും വികാസത്തിനും ആത്യാവശ്യമുള്ള പോഷകങ്ങളിലൊന്നാണ് അയഡിന്‍. ആരോഗ്യത്തോടൊപ്പം സൗന്ദര്യത്തിനും ഗുണകരമാകുന്ന ഒരു പോഷകമാണ് അയഡിന്‍. അയഡിന്റെ കുറവ് പല രോഗങ്ങള്‍ക്കും കാരണമാകാറുണ്ട്. ഗോയിറ്റര്‍, മലബന്ധം, പ്രത്യുല്‍പാദന ക്ഷമത കുറയുക, ക്ഷീണം, ഡിപ്രഷന്‍, ഭാരം കൂടുക തുടങ്ങിയവയാണ് പ്രധാനമായും അയഡിന്റെ അഭാവത്തിലുണ്ടാവാന്‍ സാധ്യതയുള്ളത്. അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇതിന് പരിഹാരമാണ്. കറിയുപ്പ്, കടല്‍ മത്സ്യങ്ങള്‍, സോയാബീന്‍, ചീര, വെളുത്തുളളി, അയല, മത്തി, ചെമ്മീന്‍, പരവ, സാല്‍മണ്‍ തുടങ്ങിയവയില്‍ അയഡിന്‍ അടങ്ങിയിട്ടുണ്ട്.

അയഡിന്റെ ഗുണങ്ങള്‍

– ത്വക്ക്, പല്ല്, തലമുടി, എന്നിവയുടെ ആരോഗ്യത്തിനും തിളക്കത്തിനും സഹായിക്കുന്നതോടൊപ്പം മുടി കൊഴിച്ചില്‍ തടയുന്നു

പ്രത്യുല്‍പാദന ക്ഷമതയേ സഹായിക്കുന്നു

ശരീരകോശങ്ങളുടെ വളര്‍ച്ചയേ സഹായിക്കും

അര്‍ബുദത്തെ പ്രതിരോധിക്കുന്നു

രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കും

ശരീരത്തിന് ദോഷകരമാകുന്ന ആമാശയത്തിലെ ബാക്ടീരകളെ നിയന്ത്രിക്കുന്നു

ശരീരത്തിലെ വിഷ,രാസ പദാര്‍ഥങ്ങളെ നിര്‍വീര്യമാക്കുവാന്‍ സഹായിക്കുന്നു

ഫൈബ്രോ സിസ്റ്റിക് രോഗത്തില്‍ നിന്ന് ആശ്വാസം നല്‍കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍