UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

നിങ്ങളുടെ നെയിൽ പോളിഷ് വിഷമയമാണോ?

താരതമ്യേന ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന ഘടകങ്ങള്‍ ചേര്‍ക്കാതെയാണ് ഇന്ന് നെയില്‍ പോളിഷ് നിര്‍മാണമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നുണ്ട്. പക്ഷെ ഇത് ശെരിയായ വിവരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

‘N-ഫ്രീ’ലേബലുകളോടെ വിപണിയിലെത്തുന്ന നെയില്‍ പോളിഷുകള്‍ ഏറിയപങ്കും വിഷമയമാകുന്ന സംയുക്തങ്ങളോട് കൂടിയവയാണ്. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന നെയില്‍ പോളിഷുകളുടെ ചേരുവകകളും ഉല്പാദന രീതിയും ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്നു അറിഞ്ഞിരിക്കേണ്ടത് ഇന്ന് അത്യാവശ്യമാണ്.

താരതമ്യേന ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന ഘടകങ്ങള്‍ ചേര്‍ക്കാതെയാണ് ഇന്ന് നെയില്‍ പോളിഷ് നിര്‍മാണമെന്ന് കമ്പനികള്‍ അവകാശപ്പെടുന്നുണ്ട്. പക്ഷെ ഇത് ശെരിയായ വിവരമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല, നെയില്‍ പോളിഷ് ലേബലുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്നും പറയുന്നു. Environmental Science &Technology മാസികയിലാണ് എല്ലാ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചത്.

നെയില്‍ പോളിഷിന്റെ അയവിനായി പ്ലാസ്റ്റിസൈസേര്‍സ് (Plasticizers) വന്‍ തോതില്‍ ഉപയോഗിക്കുന്നുണ്ടത്രേ! ഡി-എന്‍-ബ്യുട്ടൈല്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ 2000ത്തില്‍ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഇത്തരം ഘടകങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണ് കമ്പനികള്‍ ചെയ്തുവന്നത്. 13 ഇനം കെമിക്കലുകളുടെ ഉപയോഗം അങ്ങനെ ഒഴിവാക്കി.പക്ഷെ ഇവയ്ക്ക് പകരമായി, ആരോഗ്യത്തിന് ഹാനികരമാകുന്ന മറ്റ് രാസവസ്തുക്കള്‍ ഇന്നും ഇവയില്‍ ഇടംപിടിക്കുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ട്രൈഫിനൈല്‍ ഫോസ്ഫേറ്റ് ഒരു ഉദാഹരണം.

ഉല്പാദകര്‍ക്കും വില്പനക്കാര്‍ക്കും നെയില്‍ സലൂണുകള്‍ക്കും കൃത്യമായ അവബോധവും പോളിഷുകളുടെ തിരഞ്ഞെടുപ്പും നടത്താനായി ശാസ്ത്രജ്ഞര്‍ വിവിധതരം നെയില്‍ പോളിഷുകള്‍ പഠനവിധേയമാക്കി. DnBP, TPHP സംയുക്തങ്ങളുടെ ഉപയോഗം, ഇവയില്‍ കുറഞ്ഞുവരുന്നതായി വ്യക്തമായി. പക്ഷെ പകരം ഉപയോഗിക്കുന്ന രാസവസ്തുക്കളും വിഷാംശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍