UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മസ്തിഷ്‌ക മരണ നിര്‍ണയ സംവിധാനം നിര്‍ബന്ധമാക്കുന്നു

മസ്തിഷ്‌ക മരണ നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുംഅവയവദാനം പ്രോത്സാഹിപ്പിക്കാനുമുള്ള ആരോഗ്യവകുപ്പ് ഉന്നതതലസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടികള്‍.

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും മസ്തിഷ്‌ക മരണ നിര്‍ണയ സംവിധാനം നിര്‍ബന്ധമാക്കുന്നു. മസ്തിഷ്‌കമരണം നിര്‍ണയിക്കാനും അവയവദാനത്തിന് ബന്ധുക്കളുടെ സമ്മതംനേടാനും എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ടി പി എം (ട്രാന്‍സ്പ്ലാന്റ് ആന്‍ഡ് പ്രൊക്യുര്‍മെന്റ് മാനേജ്‌മെന്റ്) സംവിധാനവും നടപ്പാക്കും.

ടി പി എമ്മിന്റെ ചുമതല ന്യൂറോളജി, അനസ്‌തേഷ്യ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍ക്കായിരിക്കും. മസ്തിഷ്‌ക മരണ നിര്‍ണയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുംഅവയവദാനം പ്രോത്സാഹിപ്പിക്കാനുമുള്ള ആരോഗ്യവകുപ്പ് ഉന്നതതലസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നടപടികള്‍.

ഇന്ത്യയില്‍ ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ സംവിധാനം ഒരുങ്ങുന്നത്. മസ്തിഷ്‌ക മരണ നിര്‍ണയ പരിശോധന ഒരുതവണ നടത്തി മരണം സ്ഥിരീകരിച്ചാല്‍ അവയവദാനത്തിനായി ബന്ധുക്കളുടെ സമ്മതം തേടണം. സമ്മതമല്ലെങ്കില്‍ വെന്റിലേറ്ററടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളും ചികിത്സയും പിന്‍വലിക്കാനാണ് റിപ്പോര്‍ട്ടിലെ ശുപാര്‍ശ.

മസ്തിഷ്‌ക മരണ നിര്‍ണയം വൈകുന്നതുമൂലം ഐ സി യു, വെന്റിലേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ മറ്റ് രോഗികള്‍ക്ക് കൂടി നിഷേധിക്കപ്പെടുന്ന സാഹചര്യം പരിഗണിച്ചാണ് ഈ ശുപാര്‍ശ നടത്തിയിരിക്കുന്നത്.

മസ്തിഷ്‌ക മരണ നിര്‍ണയം നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക് വിദഗ്ധപരിശീലനം നല്‍കുന്നുണ്ട്. ഇതിനായി സ്‌പെയിനിലെ ഡി ടി ഐ നിന്നുള്ള വിദഗ്ധ സംഘത്തിന്റെയും കെ എന്‍ ഒ എസ് നേതൃത്വത്തില്‍ പരിശീലനം ആരംഭിക്കും.

അവയവദാനം ഏറ്റവുമധികം നടക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നാണ് ഡൊണേഷന്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഡി ടി ഐ. കേരള സര്‍ക്കാരിന്റെ ഒരു പദ്ധതിയാണ് കേരള നെറ്റ്‌വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ്ങ് എന്ന കെ എന്‍ ഒ എസ്.

Read: ലൈംഗിക ചൂഷണ ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ക്ക് തന്നെ വിട്ടുകൊടുത്ത് തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍