UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പേവിഷ ബാധയ്‌ക്കെതിരായ പ്രതിരോധ മരുന്ന് വികസിപ്പിച്ച ആദ്യ സംസ്ഥാനമാകാന്‍ കേരളം

150 കോടി രൂപ മുടക്കിയാണ് ഈ മരുന്ന് വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്

പേപ്പട്ടി വിഷത്തിനെതിരായി നമ്മള്‍ വികസിപ്പിച്ചെടുത്ത പ്രതിരോധ മരുന്ന് വിപണിയിലിറക്കാന്‍ ഒരുങ്ങുകയാണ് കേരള സര്‍ക്കാര്‍. 150 കോടി രൂപ മുടക്കിയാണ് ഈ മരുന്ന് വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ ഈ പ്രതിരോധ മരുന്ന സ്വന്തമായി ഉല്‍പ്പാദിപ്പിച്ച ആദ്യ സംസ്ഥാനമെന്ന ഖ്യാതി ഇനി കേരളത്തിന് സ്വന്തമാകും.

രണ്ട് പ്രത്യേക ലാബുകളിലായി പരീക്ഷണം നടത്തി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം പ്രതിരോധ മരുന്ന് വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരം പാലോടുള്ള അനിമല്‍ ഹെല്‍ത്ത് ആന്‍ഡ് വെറ്ററിനറി ബയോളജിക്കല്‍സിലെ(ഐ എ എച്ച്ആന്‍ഡ് വി ബി) ലാബുകളിലാണ് മരുന്ന് വികസിപ്പിക്കുന്നത്. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലാണ് ഈ സ്ഥാപനം. ആധുനികമായ സെല്‍ കള്‍ച്ചര്‍ സാങ്കേതിക വിദ്യയാണ് മരുന്ന് വികസിപ്പിക്കാനായി ഉപയോഗിക്കുക. ദേശീയ ഡയറി വികസന ബോര്‍ഡിന്റെ ഘടകമായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍ ലിമിറ്റഡില്‍ നിന്നാണ് നിലവില്‍ പേവിഷ പ്രതിരോധ മരുന്ന് ഇപ്പോള്‍ കേരളം വാങ്ങുന്നത്.

കന്നുകാലികള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ക്കെതിരായ വൈറല്‍, ബാക്ടീരിയല്‍ വാക്‌സിനുകളാണ് നിലവില്‍ ഐ എ എച്ച് ആന്‍ഡ് വി ബി നിര്‍മ്മിക്കുന്നത്. വാക്‌സിന്‍ ഉല്‍പ്പാദനത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഏതാണ്ട് തയ്യാറായി കഴിഞ്ഞെന്നും രണ്ട് ലാബുകളിലേക്കും ആവശ്യമായ വൈദ്യുത, ജലം, ആവി തുടങ്ങിയവയുടെ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് കൈമാറിക്കഴിഞ്ഞെന്നുമാണ് അറിയുന്നത്.

ആറ് മാസത്തിനകം അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഗവേഷണ പ്രക്രിയ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ എന്‍ എന്‍ ശശി അറിയിച്ചു. എല്ലാം ഉദ്ദേശിച്ചതുപോലെ നടപ്പാക്കാനായാല്‍ അടുത്ത രണ്ട്, മൂന്ന് വര്‍ഷത്തിനകം മരുന്ന് ഉല്‍പ്പാദനവും ആരംഭിക്കാന്‍ സാധിക്കും. സര്‍ക്കാര്‍ ഉല്‍പ്പന്നമായതിനാല്‍ തന്നെ മറ്റ് സംസ്ഥാനങ്ങള്‍ ടെന്‍ഡര്‍ വിളിക്കാതെ തന്നെ ഈ മരുന്ന് വാങ്ങാന്‍ സാധിക്കും.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം തെരുവുനായ്ക്കള്‍ വലിയ അപകടമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ മരുന്നുമായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ടെത്തുന്നത്. അടുത്തകാലത്ത് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ അനുസരിച്ച് 2015-16 കാലഘട്ടത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് കേരളത്തില്‍ നായയുടെ കടിയേറ്റിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍