UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

കേരളത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജന നടപടി ഊര്‍ജിതമാക്കുന്നു

കേരളത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജനം നിര്‍വഹിക്കാന്‍ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ഇത് വിജയിക്കുകയാണെങ്കില്‍, രാജ്യത്തെ ആദ്യത്തെ ക്ഷയരോഗ നിര്‍മാര്‍ജന സംസ്ഥാനമായിരിക്കും കേരളം.

ലോകം ശാസ്ത്ര സാങ്കേതിക മേഖലകളിലും വൈദ്യ ശാസ്ത്ര ചികില്‍സാ രംഗത്തും വിസ്മയകരമായ നേട്ടങ്ങള്‍ അവകാശപ്പെടുമ്പോഴും എല്ലാവര്‍ക്കും ആരോഗ്യം എന്ന മഹത്തായ ലക്ഷ്യത്തിന് മുന്നില്‍ ശക്തമായ വെല്ലുവിളിയുയിരിക്കുകയാണ് ക്ഷയരോഗം.എന്നാല്‍ കേരളത്തില്‍ ക്ഷയരോഗ നിര്‍മാര്‍ജനം നിര്‍വഹിക്കാന്‍ പദ്ധതി ആരംഭിച്ചിരിക്കുകയാണ്. ഇത് വിജയിക്കുകയാണെങ്കില്‍, രാജ്യത്തെ ആദ്യത്തെ ക്ഷയരോഗ നിര്‍മാര്‍ജന സംസ്ഥാനമായിരിക്കും കേരളം.

ലോകത്ത് ഏറ്റവും കൂടുതല്‍ ടിബി ബാധയുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, കേരളത്തിന്റെ കാര്യം നോക്കുമ്പോള്‍ 1,00,000 ജനസംഖ്യയുടെ 44 ശതമാനം ടിബി ബാധ കേസുകളുണ്ട്. യു.എന്‍ സുസ്ഥിര വികസന ലക്ഷ്യമനുസരിച്ച്
ഇന്ത്യയില്‍ 2025 ആകുന്നതോടെ ടിബിയെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്തിരുന്നു. നിലവില്‍ ഇന്ത്യയില്‍ 1,00,000 ജനസംഖ്യയില്‍ 204 ടിബി ബാധ കേസുകളുണ്ട്.

ക്ഷയരോഗ ചികിത്സാ രംഗത്ത് സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന രീതിയിലാവും പുതിയ പദ്ധതി. ദ്രുതഗതിയിലുള്ള മോളിക്യുലര്‍ ടെസ്റ്റുകള്‍ നടത്താനുളള സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുക, എസ് എം എസ് സേവനങ്ങളിലൂടെ രോഗികളുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കല്‍, ഭാരത് ക്ഷയ നിയന്ത്രന്‍ പ്രതിഷ്ടാന്‍ എന്ന പേരില്‍ ടിബി നിര്‍മാജന പദ്ധതി കാര്യക്ഷമാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യം.

കേരളത്തിലെ ടിബി രോഗ നിരീക്ഷണത്തില്‍ 25 ലക്ഷം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.പരമ്പരാഗത ടെക്‌നിക്കുകളാലും ടിബിയെ നിയന്ത്രിക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അതുപേലെ തന്നെടിബിയ്ക്ക് എതിരെയുള്ള പ്രതിരോധ മരുന്നുകളും കേന്ദ്ര സര്‍ക്കാര്‍ രോഗികള്‍ക്ക് നല്‍ക്കുന്നുണ്ടെന്ന് കേരള ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍