UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആരോഗ്യവും മിനുസവുമുള്ള മുടി ലഭിക്കാന്‍ ഏഴ് വഴികള്‍

ഹെയര്‍ ഡ്രയര്‍ നിരന്തരം ഉപയോഗിക്കാറുണ്ടെങ്കില്‍ ഇടക്കെങ്കിലും ആ ശീലം മാറ്റിവെക്കണം. സാധാരണ അന്തരീക്ഷത്തില്‍ കാറ്റടിച്ചു മുടി ഉണങ്ങുന്നത് നല്ലതാണ്.

*പ്രോട്ടീന്‍ ആവശ്യത്തിന്

കെരാട്ടിന്‍ എന്ന പ്രോട്ടീനില്‍ നിര്‍മ്മിതമാണ് തലമുടി. ഭക്ഷണത്തിലൂടെ ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭ്യമായില്ലെങ്കില്‍ മുടിയിലും അത് പ്രതിഫലിക്കും. ചിക്കന്‍, മത്സ്യം, പാലുത്പന്നങ്ങള്‍, മുട്ട എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി മുടിയ്ക്കും ഗുണമുണ്ടാകുമെന്ന് ന്യുട്രീഷനിസ്റ്റ് ജോ ലെവിന്‍ (Jo Lewin) പറയുന്നു. സസ്യാഹാരികള്‍ക്ക് നട്ട്‌സ്, ക്വിനോവ, ലെഗ്യൂം എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്താം. കാര്‍ബോഹൈഡ്രേറ്റ്,ഇരുമ്പ് എന്നിവയും അനിവാര്യമാണ്.

*മുടി ചീകുന്നത് ശ്രദ്ധയോടെ

പുതിയ മുടിയിഴകള്‍ക്ക് ഊര്‍ജം പകരുക എന്ന ധര്‍മമാണ് ഡയറ്റ് നിര്‍വഹിക്കുന്നതെന്ന് വിദഗ്ധ അനബെല്‍ കിങ്സ്ലി (Anabel Kingsley) വ്യക്തമാക്കുന്നു. തലയില്‍ നിലവിലുള്ള മുടി ഉന്മേഷത്തോടെയിരിക്കാന്‍ പരിപാലനത്തിലാണ് ശ്രദ്ധവെക്കേണ്ടത്. പ്രത്യേകിച്ചും മുടി ചീകുന്ന കാര്യത്തില്‍. അശ്രദ്ധമായി ചീകുന്നത് മുടി പൊട്ടാനും കാരണമാകും. റൗണ്ട് ഘടനയില്‍ കൂര്‍ത്ത പ്ലാസ്റ്റിക് അഗ്രങ്ങളുള്ള ചീപ്പാകും (round comb) മുടിയ്ക്ക് നല്ലത്. മുടിയുടെ അഗ്രം മുതല്‍ മുകളിലേക്ക് ചീകുന്നതും നല്ലതാണത്രേ

*മുടി ഉണങ്ങാന്‍ ‘സ്വാഭാവിക ഡ്രയര്‍’

ഹെയര്‍ ഡ്രയര്‍ നിരന്തരം ഉപയോഗിക്കാറുണ്ടെങ്കില്‍ ഇടക്കെങ്കിലും ആ ശീലം മാറ്റിവെക്കണം. സാധാരണ അന്തരീക്ഷത്തില്‍ കാറ്റടിച്ചു മുടി ഉണങ്ങുന്നത് നല്ലതാണ്. ഡ്രയര്‍ ഇടക്കൊക്കെ മാറ്റിവെക്കുന്നത് തലമുടിയ്ക്ക് അനാവശ്യമായി ചൂട് എല്ക്കുന്നത് കുറയാന്‍ സഹായിക്കും. അധികസമയം മുടിയില്‍ ചൂട് എല്ക്കുന്നത് ദോഷം മാത്രമേ ചെയ്യുകയുള്ളൂ. ഡ്രയര്‍ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളില്‍ മുടിയെ ചൂടില്‍ നിന്ന് സംരക്ഷിക്കുന്ന സ്‌പ്രേ, സെറം എന്നിവ ഉപയോഗിക്കാന്‍ ഡോ. ഡ്രെലോസ് (Draelos) ഉപദേശിക്കുന്നു.

*താരന്‍ അകറ്റണം

തണുത്ത കാലാവസ്ഥയില്‍ താരന്‍ വര്‍ധിക്കും. സിങ്ക് പൈറിത്തിയോണ്‍ (zinc pyrithione), സാലിസിലിക് ആസിഡ് (salicylic acid) എന്നീ ഘടകങ്ങള്‍ അടങ്ങിയ ഷാമ്പൂ ഉപയോഗിക്കുന്നത് നല്ലതാണ്. എളുപ്പത്തിലൊരു വിദ്യ ബ്യൂട്ടി കോളമിസ്റ്റ് സാലി ഹ്യുഗ്‌സ് (Sali Hyuges) പറഞ്ഞുതരും: നിങ്ങളുടെ ഷാമ്പുവില്‍ ഉപ്പ് (sea salt flakes) ചേര്‍ത്ത് മിശ്രിതമാക്കുക. തലയില്‍ ഇത് തേച്ചുപിടിപ്പിക്കുക; താരന്‍ പൂര്‍ണമായും ഒഴിവാകുമത്രേ!

*സ്‌ട്രെസ് നിയന്ത്രിക്കുക

സ്‌ട്രെസ് മുടി കൊഴിച്ചിലിന് കാരണമാകും. മികച്ച ഡയറ്റ്, വ്യായാമം, നല്ല ഉറക്കം-ഈ മൂന്ന് വഴികളാണ് സ്‌ട്രെസ് നിയന്ത്രിക്കാനുള്ളത്.

*നരച്ച മുടിയുടെ ഭംഗിക്ക്

നരച്ച മുടി വൃത്തിയായി സൂക്ഷിക്കുന്നത് അലങ്കാരമാണ്. കണ്ടീഷണര്‍, എണ്ണ എന്നിവ കൃത്യമായ ഇടവേളയില്‍ ഉപയോഗിക്കുന്നത് നരച്ച മുടിയുടെ ആരോഗ്യത്തിനും ഭംഗിക്കും ഗുണം ചെയ്യും.

*കൃത്യമായി മുടി വെട്ടണം

അഗ്രം പൊട്ടിയ മുടി പലരുടെയും പ്രശ്‌നമാണ്. മുടി ആരോഗ്യത്തോടെ വളരാന്‍ ഇടയ്ക്കിടെ അഗ്രം വെട്ടുകയാണ് ചെയ്യേണ്ടത്. ഓരോ 6 മുതല്‍ 8 ആഴ്ചയിലും മുടിയുടെ അഗ്രം മുറിക്കണമെന്നാണ് കേശാലങ്കാര വിദഗ്ധര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍