UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മഹാരാഷ്ട്രയില്‍ സൌജന്യ പോഷകാഹാര പദ്ധതികള്‍ക്ക് ഇനി ആധാര്‍ നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിജ്ഞാപനം പുറത്തിറക്കിയതെന്നും സംസ്ഥാന സര്‍ക്കാര്‍

മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പോഷകാഹാര പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. സംസ്ഥാന വനിതാ ശിശു ക്ഷേമ മന്ത്രാലയം ഏപ്രില്‍ 6 നു പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് പോഷകാഹാരക്കുറവുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയുട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്ന പദ്ധതികളുടെ ഗുണ ഭോക്തമാക്കളായി പേരു ചേര്‍ക്കാന്‍ ഇനിമുതല്‍ അധാര്‍ നമ്പര്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് വിജ്ഞാപനം പുറത്തിറക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. എന്നാല്‍ നിലവില്‍ പദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യം വിജ്ഞാപന പ്രകാരം നിര്‍ത്തലാക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

എന്നാല്‍ പുതിയ നിര്‍ദേശം സംസ്ഥാനത്തെ 97287 അംഗനവാടികളില്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള ഗര്‍ഭിണികളും, മുലയുട്ടുന്നവരുമായ അഞ്ച് ലക്ഷത്തിലധികം വരുന്ന സ്ത്രീകളെയും ആറു വയസ്സിനു താഴെയുള്ള ആറുലക്ഷത്തിലധികം കുട്ടികളെയും പ്രതികൂമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. സൗജന്യ ഭക്ഷണ പദ്ധതികളടക്കമുള്ള പോഷകാഹാര പദ്ധതികള്‍ അംഗനവാടികള്‍ വഴിയാണ് നടപ്പാക്കുന്നത്.

അതേസമയം വിവിധ പദ്ധതികളുടെ ഫലമായി സംസ്ഥാനത്ത് കുറഞ്ഞു കൊണ്ടിരിക്കുന്ന പോഷകാഹാരക്കുറവു കൊണ്ടുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ പുതിയ സര്‍ക്കാര്‍ നിലപാടിലൂടെ അട്ടിമറിക്കപ്പെടുമെന്ന് സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തര്‍ കുറ്റപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍