UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ദിവസവും ഒരു പെഗ് അടിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന മിത്ത് പൊളിച്ചടുക്കി പുതിയ പഠനം

ഓക്സ്ഫോർഡ് സർവകലാശാലയുടെ നഫീൽഡ് ഡിപ്പാർട്മെന്റ്റ് ഓഫ് പോപ്പുലർ ഹെൽത്താണ് പഠനം നടത്തിയത്

ഒരു ദിവസം ഒന്നോ രണ്ടോ പെഗൊക്കെ ആകാം, അത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. ഡോക്ടര്‍മാര്‍ പോലും അത് ശുപാർശ ചെയ്യുന്നതാണ്- ‘അത്യാവശ്യത്തിനൊക്കെ മദ്യപിക്കുമെന്ന്’ പറയുന്ന ഭൂരിഭാഗം ആളുകളും പറഞ്ഞ് കേൾക്കാറുള്ള ഒരു ന്യായീകരണമാണ് ഇത്. എന്നാൽ ഈ വിശ്വാസം വളരെ അപകടകരമാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ദിവസവും കുറഞ്ഞ അളവിൽ മദ്യപിക്കുന്നത് ശരീരത്തിന് യാതൊരു പ്രയോജനവും ചെയ്യുന്നില്ലെന്ന് മാത്രമല്ല അപകടകരമായ പല പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുവെന്ന് പഠനം പറയുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയുടെ നഫീൽഡ് ഡിപ്പാർട്മെന്റ്റ് ഓഫ് പോപ്പുലർ ഹെൽത്താണ് ഈ പോപ്പുലർ മിത്തിനെ പൊളിച്ചടുക്കുന്ന പഠനം നടത്തിയത്. മദ്യത്തോട് ചില ജനിതക കാരണങ്ങളാൽ തന്നെ അകന്നു നിൽക്കുന്നവർ ഉൾപ്പടെ 160000 ചൈനക്കാരുടെ മദ്യപാനശീലങ്ങൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പഠനഫലനങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് ഗവേഷകൻ സെങ്‌മിങ് ചെൻ പറയുന്നു. ദിവസവും 10 മുതൽ 20 ഗ്രാം വരെ ആൽക്കഹോൾ ഉപയോഗിക്കുന്നവർക്ക് സ്ട്രോക്ക് പോലുള്ള അവസ്ഥയുണ്ടാകാനുള്ള സാധ്യത മദ്യപിക്കാത്തവരെ അപേക്ഷിച്ച് 10 മുതൽ 15 ശതമാനത്തിൽ അധികമാണെന്നാണ് പഠനത്തിൽ തെളിഞ്ഞത്.

കടുത്ത മദ്യപാനികൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത 35 ശതമാനത്തിൽ അധികമാണെന്നും പഠനം പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തിലാകെ 2.3 ബില്യൺ ആളുകളും മദ്യപാനികളാണ്. യൂറോപ്പിലാണ് മദ്യപാനികൾ കൂടുതൽ. ഒരു മദ്യപാനി ശരാശരി 33 ഗ്രാം ശുദ്ധ ആൽക്കഹോൾ അകത്താക്കുന്നുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍