UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ലോകത്തെ ഏറ്റവും ഏരിവേറിയ മുളക് കഴിച്ച യുവാവ് ആശുപത്രിയില്‍

മുളക് കഴിച്ച് മിനിറ്റുകള്‍ക്കകം ഇയാള്‍ ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമിതമായ ഇത്തരം മുളകിന്‍റെ ഉപയോഗം കടുത്ത തവേദനയ്ക്കും രക്ത സമ്മര്‍ദം വര്‍ധിക്കുന്നതിനും തലച്ചോറിലെ രക്തസ്രാവത്തിനും കാരണമാവാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

മുളക് തീറ്റ മത്സരത്തില്‍ പങ്കെടുത്ത് ഒന്നാമനാകാനുള്ള യുവാവിന്‍റെ ശ്രമം എത്തിച്ചത് ആശുപത്രിയില്‍. ലോകത്തെ ഏറ്റവും എരിവേറയ മുളകുകളില്‍ ഒന്നായ കണക്കാക്കുന്ന കരലിന റിപ്പിള്‍ കഴിച്ചാണ് 34 കാരനായ യുവാവ് അശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. മുളക് കഴിച്ച് നിമിഷങ്ങള്‍ക്കകം കടുത്ത കഴുത്ത് വേദനയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്. ന്യൂയോര്‍ക്കിലെ കുപ്പര്‍‌സ്റ്റോണ്‍ പ്രദേശത്തുള്ള ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

2.2 മില്യണ്‍ സ്‌കോവില്ല്യണ്‍ ഹീറ്റാണ് കരലിന റിപ്പിളിന് കണക്കാക്കുന്നത്. എന്നാല്‍ പെപ്പര്‍ എക്‌സ്, ഗ്രാഗണ്‍ ബ്രീത്ത് മുളക് ഇനങ്ങള്‍ കരോലിനാ റിപ്പിള്‍സിനേക്കാള്‍ എരിവ് കൂടിയതാണെന്ന 2016ലെ കണക്കുകള്‍ വ്യക്തമാക്കുന്നു. മുളക് കഴിച്ച് മിനിറ്റുകള്‍ക്കകം ഇയാള്‍ ഛര്‍ദ്ദിയും ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമിതമായ ഇത്തരം മുളകിന്‍റെ ഉപയോഗം കടുത്ത തവേദനയ്ക്കും രക്ത സമ്മര്‍ദം വര്‍ധിക്കുന്നതിനും തലച്ചോറിലെ രക്തസ്രാവത്തിനും കാരണമാവാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍