UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഭയത്തില്‍ നിന്നുള്ള ആഘാതങ്ങള്‍ കുറയ്ക്കാം!

ഉത്ക്കണ്ഠയോടെ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ ഒന്ന് ദീര്‍ഘശ്വാസമെടുക്കുന്നത് വളരെ നല്ലതാണ്. പലപ്പോഴും ഇത്തരം ഉപദേശങ്ങളോട് മുഖം തിരിക്കുന്നവരെയാണ് നമ്മള്‍ കാണുന്നത്.

ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്ന് മനസിലാക്കണം

ഇത്തരം സന്ദര്‍ഭങ്ങളില്‍ അറിവാണ് ധൈര്യം. ആക്രമണങ്ങളോ മറ്റ് പ്രതിസന്ധികളോ നമുക്ക് തടയാനായെന്ന് വരില്ല. പക്ഷെ ശരീരത്തിന് അപ്പോള്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തിരിച്ചറിയുന്നതും മാനസിക ധൈര്യവും നിങ്ങളെ രക്ഷിക്കും. ഹൃദയാഘാതം അല്ലെങ്കില്‍ സ്‌ട്രോക്ക് തുടങ്ങിയ ബുദ്ധിമുട്ടുകളിലേക്ക് ശരീരം നീങ്ങുന്നത് ഒഴിവാക്കാനാകും.

ശ്വസനം

ഉത്ക്കണ്ഠയോടെ ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ ഒന്ന് ദീര്‍ഘശ്വാസമെടുക്കുന്നത് വളരെ നല്ലതാണ്. പലപ്പോഴും ഇത്തരം ഉപദേശങ്ങളോട് മുഖം തിരിക്കുന്നവരെയാണ് നമ്മള്‍ കാണുന്നത്. പക്ഷെ ശ്വസന സംബന്ധമായ വിവിധ ടെക്നിക്കുകള്‍ അറിഞ്ഞുവെക്കുന്നത് അപത്ഘട്ടത്തില്‍ സഹായമാകും. ഒരു പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ വേഗം ശ്വാസം എടുക്കുന്നതും കിതപ്പ് വര്‍ധിക്കുന്നതും സ്വാഭാവികമാണ്. ഹൃദയമിടിപ്പ് ഈ ഘട്ടത്തില്‍ അനിയന്ത്രിതമാകും. യോഗ ശീലിക്കുന്നവര്‍ക്കുള്‍പ്പെടെ അറിവുള്ള ബ്രീത്തിങ് മുറകള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുക. ഇത് പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായകമാകും.

പേശികള്‍ സ്വതന്ത്രമായിരിക്കണം

മാനസിക സമ്മര്‍ദ്ദത്താല്‍ ശരീരം വലിഞ്ഞുമുറുകുന്ന അവസ്ഥ പലപ്പോഴും സംഭവിക്കാറുണ്ട്. ഒരു പ്രതിസന്ധിയെ നേരിട്ടതിന്റെ അനന്തരഫലമായും ഇതുണ്ടാകാറുണ്ട്. മനസിനോടൊപ്പം ശരീരവും ശാന്തമാകണം. പേശികള്‍ അയഞ്ഞ് സ്വാതന്ത്രമാകണം. സ്വസ്ഥത ലഭിക്കുന്ന ഇടങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതാണ് നല്ലത്.

ചിന്തകളെ ഏകീകരിക്കാന്‍ ശ്രമിക്കുക

ഒരു പ്രശ്‌നം അടുത്തുകൊണ്ടിരിക്കുന്നുവെന്ന് തോന്നുമ്പോള്‍ ആ ചിന്തകള്‍ക്ക് കടിഞ്ഞാണിടാന്‍ ആദ്യം ശ്രമിക്കണം. ചെലവഴിക്കുന്ന അന്തരീക്ഷത്തില്‍ നിന്ന് ശാന്തമായ മറ്റൊരിടത്തേക്ക് മാറിനില്‍ക്കണം. ശ്വാസഗതി നിയന്ത്രിച്ച്,മനസിനെ ഒരിടത്തേക്ക് ശ്രദ്ധപതിപ്പിക്കാന്‍ പഠിപ്പിക്കണം.

ഒരു നോട്ട്ബുക്കിന്റെ സഹായം

പേടിപ്പെടുത്തുന്ന അവസ്ഥകളിലേക്ക് മനസും ശരീരവും എത്തിച്ചേരുമ്പോള്‍ ചില ചിന്തകള്‍ സ്വാഭാവികമാണ്,ചിലപ്പോള്‍ അപകടകരവും. അപ്പോഴുള്ള ചിന്തകളെല്ലാം എഴുതിവെക്കാനായാല്‍,വളരെ വേഗം അത് മനസ്സില്‍ നിന്ന് മാഞ്ഞുപോകും.

കഫീന്‍ ഒഴിവാക്കുക

ബെഡ് കോഫിയോ ഒരു ദിവസം പതിവുള്ള കോഫിയോ ഒഴിവാക്കാന്‍ പറയുന്നതിനോട് ആര്‍ക്കും താല്പര്യമില്ല. പക്ഷെ ഉത്കണ്ഠയുള്ള സാഹചര്യങ്ങളില്‍ അത്തരം അവസ്ഥകളുടെ ആഘാതം വര്‍ധിപ്പിക്കാന്‍ മാത്രമേ കഫീന്‍ ഉപകരിക്കൂ. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുക. കാപ്പി കുടിക്കുന്ന സമയവും വെള്ളം കുടിച്ചു ശീലിക്കുക.

ഓഡിയോ ആപ്ലിക്കേഷനുകള്‍ സഹായിക്കും

പിരിമുറുക്കം, ആഘാതം,പേടി… ഓഡിയോ സഹായങ്ങളാണ് ഉത്തമം. നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചു നിര്‍ത്താനും മനസിന്റെ നിയന്ത്രണം നഷ്ടപെടാതിരിക്കാനും, യാത്രയിലും ഒറ്റക്കിരിക്കുമ്പോഴും, ഓഡിയോ സഹായങ്ങള്‍ ലഭിക്കും. അത് പാട്ടുകളാകാം, മാനസിക സമ്മര്‍ദ്ദം കുറക്കാനുള്ള വഴികളാകാം (ഓഡിയോ ബുക്ക്) അങ്ങനെ നിങ്ങള്‍ക്ക് സുഖം തോന്നുന്നതെന്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍