UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

തൊലിപ്പുറത്തെ ചൊറിച്ചിലിന് പരിഹാരങ്ങളുണ്ട്

ചര്‍മവുമായി സമ്പര്‍ക്കത്തിലെത്തുന്ന കെമിക്കലുകള്‍ പ്രശ്‌നക്കാരാകാറുണ്ട്. നേരത്തെതന്നെ ചര്‍മ്മ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ അതിനുള്ള സാധ്യതയും കൂടുതലാണ്.

ശരീരത്തിന്റെ ഏതുഭാഗത്തെ ചര്‍മം ആയാലും ചൊറിച്ചില്‍ ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ടാകും. പ്രത്യേകിച്ചും വേനല്‍കാലങ്ങളിലാണ് ഈ അസ്വസ്ഥതകള്‍ കൂടുതല്‍ പ്രകടമാകുന്നത്. കുറച്ച് പരിഹാരമാര്‍ഗങ്ങള്‍ പറയാം.

സണ്‍സ്‌ക്രീന്‍ ആണോ പ്രശ്‌നം?

ചര്‍മവുമായി സമ്പര്‍ക്കത്തിലെത്തുന്ന കെമിക്കലുകള്‍ പ്രശ്‌നക്കാരാകാറുണ്ട്. നേരത്തെതന്നെ ചര്‍മ്മ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ അതിനുള്ള സാധ്യതയും കൂടുതലാണ്. സണ്‍സ്‌ക്രീന്‍ ആണ് ഇക്കൂട്ടത്തില്‍ ആദ്യത്തെ നോട്ടപ്പുള്ളി. സിങ്ക് ഓക്സൈഡ്, ടൈറ്റാനിയം ഓക്സൈഡ് തുടങ്ങി അള്‍ട്രാവയലറ്റ് രശ്മികളെ നിയന്ത്രിക്കുന്ന ഘടകങ്ങളുടെ സാന്നിധ്യം സണ്‍സ്‌ക്രീനില്‍ ഉണ്ട്. ബെന്‍സോഫിനോന്‍ (Benzophenone)ആണ് മറ്റൊന്ന്. ഈ രാസവസ്തുവഴിയുള്ള അലര്ജിയും സാധാരണമാണ്. നിങ്ങള്‍ ഉപയോഗിക്കുന്ന സണ്‍സ്‌ക്രീനിന്റെ അളവും സമയവും വെച്ച് ഈ അലര്‍ജി കണ്ടെത്താന്‍ സാധിക്കും. ചൊറിച്ചില്‍ ഉണ്ടാക്കുന്നത് സണ്‍സ്‌ക്രീന്‍ ആണെന്ന് മനസിലായാല്‍ അത് ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അസ്വസ്ഥത മാറിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഉപയോഗിക്കുന്ന തരം മൈല്‍ഡ് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാനും ശ്രദ്ധിക്കുക.

ഏതെങ്കിലും മരുന്നിന്റെ അലര്‍ജി ആണോ?

മരുന്ന് ഉപയോഗിക്കുമ്പോഴുള്ള അലെര്‍ജിയുടെ സാധാരണ ലക്ഷണമാണ് തൊലിപ്പുറത്തെ അസ്വസ്ഥതയും ചൊറിച്ചിലും. ചുവന്ന് തടിച്ച പാടുകള്‍ ഉണ്ടാകുന്നതും സാധാരണം. പുതിയ ഒരു മരുന്ന് ഉപയോഗിച്ച് ആഴ്ചകള്‍ക്കകം ഇത് കണ്ടുതുടങ്ങിയേക്കാം. മരുന്ന് താത്കാലികമായി ഒഴിവാക്കി ഡോക്ടറുടെ സഹായം തേടുക എന്നതാണ് പ്രതിവിധി. സ്റ്റിറോയ്ഡ് ക്രീമുകള്‍, മോയ്സ്ചറെയ്സര്‍ എന്നിവ ഉപയോഗിച്ച് പരിഹാരം കണ്ടെത്താം.

ഭക്ഷണമാണോ?

ഫുഡ് അലെര്‍ജിയും, തൊലിപ്പുറത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. നാവിലോ അല്ലെങ്കില്‍ വായുടെ ഏതെങ്കിലും ഭാഗത്തോ ഉണ്ടാകുന്ന ചൊറിച്ചില്‍, അഥവ സുഖകരമല്ലാത്ത ശാരീരിക അവസ്ഥ എന്നീ അനുബന്ധ പ്രശ്‌നങ്ങള്‍ കണ്ടാല്‍ ഉറപ്പിച്ചോളു, തൊലിപ്പുറത്തെ ചൊറിച്ചില്‍, ആഹാരത്തിലൂടെ സംഭവിച്ച അലെര്‍ജിയുടേതാണ്. കിവി പോലുള്ള പഴങ്ങള്‍ സാധാരണ അലര്‍ജി ഉണ്ടാക്കുന്ന ഒന്നാണ്. എന്നും കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് വ്യത്യസ്തമായത് എന്ത് കഴിച്ചു എന്നതാണ് അപ്പോള്‍ ശ്രദ്ധിക്കേണ്ടത്. അവ ഒഴിവാക്കുക. ചെറിയ പ്രശ്‌നങ്ങള്‍ മുതല്‍ മരണകാരണം വരെ ആയേക്കാവുന്ന ഒന്നാണ് ഫുഡ് അലര്‍ജി.

Read Also – ഇന്നലെ വരെ രണ്ടുമുറികളില്‍ താമസിച്ചവര്‍ ഇനി ഒരു മുറിയില്‍; വിവാഹം വ്യക്തിജീവിതത്തെ ബാധിക്കുക്കുന്നുണ്ടോ?

വെയിലടിക്കുമ്പോഴാണോ ചൊറിച്ചിലും തടിപ്പും?

ചില മരുന്നുകളുടെ ഉപയോഗം, നിങ്ങളുടെ ചര്‍മ്മത്തെ സെന്‍സിറ്റീവ് ആക്കിമാറ്റും. ഉദാഹരണത്തിന് മുഖക്കുരുവിനു ഉപയോഗിക്കുന്ന ചില മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ക്ലോറോതിയാസിഡ്, ചില കൃതിമ മധുര പദാര്‍ത്ഥങ്ങള്‍ എന്നിവ. ഇവ ഉപയോഗിക്കുമ്പോഴല്ല മറിച്ച്, ഉപയോഗശേഷം നിങ്ങളുടെ ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുമ്പോഴാകും അസ്വസ്ഥത തുടങ്ങുക. ചര്‍മത്തില്‍ പൊള്ളല്‍, തടിപ്പ്, ചുവപ്പ് നിറം ആകുക തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണപ്പെടും.

നിങ്ങള്‍ ‘ഹോട്ട്’ആണോ!

ശരീരത്തിന്റെ സ്വാഭാവിക ഊഷ്മാവിന് അപ്പുറമായി മറ്റൊരു ചൂട് ഏല്‍ക്കുന്നത് ചിലര്‍ക്ക് പ്രശ്‌നമാണ്. തല, കഴുത്ത്, സന്ധികള്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഈ ബുദ്ധിമുട്ട് കണ്ടേക്കാം. തുണികള്‍ ഉരസുമ്പോള്‍ ആണ് മറ്റൊരു പ്രശ്‌നം. ശരീരം തണുക്കാന്‍ അനുവദിക്കുന്നതാണ് പരിഹാരം. വസ്ത്രങ്ങളില്‍ നിന്ന് ഉണ്ടാകുന്ന ഫംഗല്‍ ഇന്‍ഫെക്ഷന്‍ കാരണം ചൊറിച്ചില്‍ ഉണ്ടാകുകയും ചെയ്യും. അത്തരം ശരീരഭാഗങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കണം. ഒരുപാട് തവണ കഴുകി ശരീരഭാഗങ്ങളില്‍ ഫംഗസിനെ ചെറുക്കുന്ന നല്ല ബാക്റ്റീരിയകളെ ഒഴിവാക്കുകയും അരുത്.

Read Also – ഞാൻ ആണോ പെണ്ണോ ട്രാന്‍സ്ജെന്‍ഡറോ? ശാസ്ത്രം പറയുന്നതിങ്ങനെ…

ചെടികളുണ്ടോ സമീപത്ത്?

കയ്യിലോ കാലിലോ മാത്രം ഉണ്ടാകുന്ന ചൊറിച്ചിലും പാടുകളും പലപ്പോഴും പുല്ല്, ചെറിയ ചെടികള്‍ എന്നിവയില്‍ നിന്നും സംഭവിക്കാറുണ്ട്. പൂന്തോട്ടം, ഇന്‍ഡോര്‍ പ്ലാന്റുകളുടെ സംരക്ഷണം തുടങ്ങിയ ഇഷ്ടങ്ങള്‍ ഉള്ളവര്‍ക്കാണ് ഇത് അധികവും സംഭവിക്കുക. മരുന്നുപയോഗിക്കാതെ തന്നെ ഈ അസ്വസ്ഥതകള്‍ സാധാരണ ഒഴിവാകാറുണ്ട്.

ഇതൊന്നുമല്ല; എന്റെ ചര്‍മ്മം ഇങ്ങനെയാണ്!

ചര്‍മ്മത്തിന്റെ സ്വഭാവം സ്ഥിരമായി ഇങ്ങനെ തന്നെയുള്ളവരുമുണ്ടാകും. അതിനാല്‍ കരപ്പന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും മറ്റും ശരീരം ചൂടാകാതെ നോക്കുന്നതാണ് പരിഹാരം. സോറിയാസിസ് ആണെങ്കില്‍ ഒരു പരിധിവരെ സൂര്യപ്രകാശം വേണം. പക്ഷെ ഒരുപാട് ചൂടേല്‍ക്കുകയും പാടില്ല.

Read Also – ശരീരഭാരം കുറയ്ക്കണോ? ജീവിതചര്യകളില്‍ ചെറിയമാറ്റം വരുത്തിയാല്‍ മതി!

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍