UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എന്തുകൊണ്ട് ഗര്‍ഭിണികള്‍ കഞ്ചാവ് ഉപയോഗിക്കരുത്; അപകടങ്ങള്‍ ഇതൊക്കെയാണ്

അമേരിക്കയിലെ 33 സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കാം.

ഗര്‍ഭിണികളും കൗമാരക്കാരും കഞ്ചാവ് ഉപയോഗിക്കരുതെന്ന് അമേരിക്കന്‍ ഫെഡറല്‍ ഹെല്‍ത്ത് അധികൃതരുടെ മുന്നറിയിപ്പ്. കൗമാരക്കാരുടേയും ഗര്‍ഭത്തിലിരിക്കുന്ന കുഞ്ഞിന്റെയും മസ്തിഷ്‌ക വികാസത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും, പില്‍ക്കാലത്ത് അവരില്‍ ലഹരികളോടുള്ള ആസക്തി കൂടുതലായിരിക്കുമെന്നും സര്‍ജന്‍ ജനറല്‍ മുന്നറിയിപ്പ് നല്‍കുന്നു. ‘ഗര്‍ഭാവസ്ഥയിലോ കൗമാരാവസ്ഥയിലോ അല്‍പംപോലും കഞ്ചാവ് ഉപയോഗിക്കുന്നത് ഒട്ടും സുരക്ഷിതമല്ല’ എന്നാണ് സര്‍ജന്‍ ജനറല്‍ ജെറോം ആഡംസ് പറയുന്നത്.

ഗര്‍ഭാവസ്ഥയിലും കൗമാരാവസ്ഥയിലും കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ഡിജിറ്റല്‍ കാമ്പെയ്ന്‍ നടത്തുമെന്നും, അതിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു ലക്ഷം ഡോളര്‍ സംഭാവന നല്‍കിയതായും ഫെഡറല്‍ ഹെല്‍ത്ത് അധികൃതരെ ഉദ്ധരിച്ചുകൊണ്ട് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ പുകവലിച്ചാല്‍ അവരുടെ കുഞ്ഞിന് തലച്ചോറിന്റെ വികാസം, ഭാരക്കുറവ്, അകാലപ്പിറവി, കുട്ടിക്കാലത്ത് പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ഉണ്ടാകാം. കൂടാതെ, ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ കഞ്ചാവ് ഉപയോഗിച്ചാല്‍ കുട്ടികളില്‍ വിഷാദം, ഹൈപ്പര്‍ ആക്റ്റിവിറ്റി, അശ്രദ്ധ തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാകുമെന്ന് നേരത്തെതന്നെ ചില പഠനങ്ങള്‍ തെളിയിച്ചതാണ്.

1995-നും 2014-നും ഇടയില്‍ കഞ്ചാവ് സസ്യങ്ങളിലെ ടിഎച്ച്‌സിയെന്ന സൈക്കോ ആക്റ്റീവ് സംയുക്തത്തിന്റെ അളവ് മൂന്നിരട്ടി വര്‍ദ്ധിച്ചുവെന്നാണ് പറയപ്പെടുന്നത്. ടിഎച്ച്‌സിയുടെ അളവ് കൂടുംതോറും അപകടവും കൂടും. എന്നാല്‍ വാപ്സ്, വാക്‌സ്, ദ്രാവകങ്ങള്‍ തുടങ്ങിയ രൂപങ്ങളിലാണ് കഞ്ചാവ് ഉത്പന്നങ്ങള്‍ ഇപ്പോള്‍ വില്‍ക്കപ്പെടുന്നത്. അതാണ് ഉപഭോഗം എളുപ്പമാക്കുന്നതും.

അമേരിക്കയിലെ 33 സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് ഉപയോഗിക്കാം. കൂടാതെ കൊളംബിയ ഡിസ്ട്രിക്റ്റ് അടക്കമുള്ള 11 സംസ്ഥാനങ്ങളില്‍ വിനോദ ആവശ്യങ്ങള്‍ക്കായി അത് ഉപയോഗിക്കുന്നതിനും നിയന്ത്രണമില്ല. എന്നാല്‍, ഒരു സംസ്ഥാനവും കൗമാരക്കാരേ വിനോദത്തിനുപോലും കഞ്ചാവ് ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ല.

മെഡിക്കല്‍ ആവശ്യങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നിയമപരമായ രക്ഷാധികാരിയുടെ സമ്മതത്തോടെയും ഒരു ഡോക്ടറുടെ സര്‍ട്ടിഫിക്കേഷനോടെയും മാത്രമേ കഞ്ചാവ് ഉപയോഗിക്കുന്ന മരുന്നുകള്‍ നല്‍കാവൂ.

Read: ഭൂമിയിലെ സംഘര്‍ഷങ്ങള്‍ ബഹിരാകാശത്തേയ്ക്ക് കയറ്റി അയക്കരുത്, സ്വകാര്യമേഖലയുടെ വരവ് സംഘര്‍ഷമുണ്ടാക്കും: രാകേഷ് ശര്‍മ / അഭിമുഖം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍