UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മെയ് 31 ലോക പുകയില വിരുദ്ധ ദിനം: ഇന്നു മുതല്‍ ആ ശീലം ഉപേക്ഷിച്ചാലോ?

മുതിര്‍ന്നവരില്‍ പരോക്ഷ പുകവലി ഹൃദയസംബന്ധവും ശ്വാസകോശ സംബന്ധവും ആയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നു

സഹന ബിജു

സഹന ബിജു

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും മെയ് 31 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. ‘പുകയില: വികസനത്തിന് ഒരു ഭീഷണി’ (Tobacco: a threat to development) എന്നതാണ് ഈ വര്‍ഷത്തെ തീം. എങ്ങനെയാണു രാജ്യങ്ങളുടെ വികസനത്തില്‍ പുകയില ഭീഷണി ആകുന്നത് എന്ന് വ്യക്തമാക്കുകയും പുകയിലയുടെ ഉപയോഗം നിയന്ത്രിക്കാന്‍ ശക്തമായ നടപടി എടുക്കാന്‍ ഗവണ്മെന്റ് കളോട് ആവശ്യപ്പെടുകയുമാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനത്തില്‍.

ഓരോ വര്‍ഷവും ഏഴു ദശലക്ഷം പേരെയാണ് പുകവലി കൊല്ലുന്നത്. ഉല്പാദന നഷ്ടവുംആരോഗ്യ രംഗത്തെ ചെലവുകളും 1.4 ട്രില്യന്‍ ഡോളര്‍ വരും. ആറു ദശലക്ഷം മരണങ്ങള്‍ നേരിട്ടുള്ള പുകയില ഉപയോഗം മൂല മാണ്. 890000-പേരാണ് പരോക്ഷ പുകവലി (Second hand smoke ) മൂലം മരിക്കുന്നത്. ഓഫീസിലും റസ്റ്റോറന്റി ലും അ ടച്ചിട്ട മുറി കളി ലും ആളുകള്‍ പുക വലിക്കുന്നത് മൂലം അടുത്തുള്ളവര്‍ക്കും ഈ പുക ശ്വസിക്കേണ്ടി വരുന്നു. ഈ പുകയില്‍ 4000 രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ 250 എണ്ണം അപകടകാരികള്‍ ആണ്. അന്‍പതിലധികം രാസവസ്തുക്കള്‍ അര്‍ബുദത്തിന് കാരണമാകുന്നു.

മുതിര്‍ന്നവരില്‍ പരോക്ഷ പുകവലി ഹൃദയസംബന്ധവും ശ്വാസകോശ സംബന്ധവും ആയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകുന്നു. കുട്ടികളില്‍ പെട്ടെന്നുള്ള മരണത്തിനും പരോക്ഷ പുകവലി കാരണമാകുന്നു. ഗര്‍ഭിണികളില്‍ ഭാരം കുറഞ്ഞ കുഞ്ഞു ജനിക്കാന്‍ ഇടയാകുന്നു. പൊതുസ്ഥലങ്ങളില്‍ ഏതാണ്ട് പകുതിയോളം കുട്ടികളും പുകയിലയുടെ പുക ശ്വസിക്കാന്‍ ഇടവരുന്നു. പുകയില പരിസ്ഥിതി ക്ക് ദോഷം ചെയ്യും. 4.3 മല്ല്യണ്‍ ഹെകിടറാണ് ഭൂമിയിലെ പുകയില കൃഷി, രണ്ട് മുതല്‍ നാലു ശതമാനം വരെ വനനശീകരണത്തിനു കാരണമാകുന്നു.

പുകയില കൃഷിക്ക് കീടനാശിനി കളും രാസ വളങ്ങളും ഉപയോഗിക്കുന്നതിലൂടെ ജല സ്രോതസുകള്‍ മലിനമാക്കപ്പെടുന്നു. ഓരോ ദിവസവും പത്തു ബില്യണ്‍ സിഗരറ്റ് ആണ് പരിസ്ഥിതിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. സമുദ്ര തീരങ്ങളില്‍ അടിയുന്ന സിഗരറ്റ് കുറ്റികള്‍ 30 മുതല്‍ 40 ശതമാനത്തോളം വരും. പുകയിലയുടെ ദൂഷ്യ ഫലങ്ങള്‍ അറിയാവുന്നവര്‍ പുകവലി ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. കൗണ്‍ സലിംഗും വൈദ്യ സഹായവും ഇവരെ പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കും.

സമൂഹം നേരിടുന്ന വലിയൊരു ഭീഷണി ആണ് പുകയില വ്യവസായം. 860 മില്യണ്‍ പുകവലിക്കാരും താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നവരാണ്. ദരിദ്ര ജന വിഭാഗങ്ങള്‍ വരുമാനത്തിന്റെ പത്തു ശതമാനത്തിലധികം പുകവലിക്കായി ചെലവഴിക്കുന്നു. പുകയില കൃഷിഇടങ്ങളില്‍ പണിയെടുക്കുന്നത് മൂലം പത്തു മുതല്‍ പതിനാല് ശതമാനം വരെ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നു. പുകയില പാടങ്ങളില്‍ തൊഴില്‍ എടുക്കുന്നവരില്‍ 60 മുതല്‍ 70% വരെ സ്ത്രീകളാണ്.

അപകടകരമായ രാസവസ്തുക്കളുമായി ഇതുവഴി ഇവര്‍ സമ്പര്‍ക്കത്തിലാകുന്നു. പുകയിലയുടെ പുകയില്‍ നിന്നും ആളുകളെ സംരക്ഷിക്കുക, പുകയില ഉത്പന്നങ്ങളുടെ പരസ്യം നിരോധിക്കുക, പ്രായപൂര്‍ത്തി ആകാത്തവര്‍ക്ക് വില്‍പന നടത്തുന്നത് തടയുക, പുകയില പാക്കറ്റ്കളില്‍ ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കുക, പുകയില നികുതി കൂട്ടുക തുടങ്ങിയവ ആണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വക്കുന്ന നിര്‍ദേശങ്ങള്‍. ഗവണ്മെന്റ് കള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ലോകം നിര്‍മിക്കാന്‍ കഴിയും. പുകവലി ശീലം ആക്കിയവര്‍ അത് ഉപേക്ഷിക്കും എന്ന് തീരുമാനം എടുക്കുക. ആരോഗ്യമുള്ള ഒരു സമൂഹത്തിനായി പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നമുക്ക് പങ്കാളികളാകാം.

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍