UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഫാസ്റ്റ്ഫുഡ് ഭീമന്‍ മക് ഡൊണാള്‍ഡ് ഇന്ത്യയില്‍ നല്‍കുന്ന വിഭവങ്ങളിലെ ഉപ്പും എണ്ണയും കൊഴുപ്പും കുറച്ചു!

നല്‍കുന്ന ഭക്ഷണം കൂടുതല്‍ ഗുണമുള്ളതാക്കുകയാണ് ലക്ഷ്യം

ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ചെയിന്‍ ആയ മക് ഡൊണാള്‍ഡ്സ്, ഉപഭോകതാക്കളുടെ ആരോഗ്യം ലക്ഷ്യമാക്കി നീങ്ങുന്നു. നല്‍കുന്ന ഭക്ഷണം കൂടുതല്‍ ഗുണമുള്ളതാക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ പടിഞ്ഞാറ്-തെക്കന്‍ സംസ്ഥാനങ്ങളില്‍ കമ്പനിയുടെ ഫ്രാഞ്ചൈസി ആയ ഹാര്‍ഡ്കാസ്റ്റില്‍ റസ്റ്റന്റ്‌സ് ആണ് ഈ ശ്രമത്തിനു നേതൃത്വം നല്‍കുന്നത്. മക് ഡൊണാള്‍ഡ് ഉത്പന്നങ്ങളില്‍ 75-80%വരെ കാണപ്പെടുന്ന സോഡിയം, എണ്ണ, കൊഴുപ്പ് എന്നിവയുടെ അളവ് ഇവയില്‍ കുറച്ചു തുടങ്ങി.

അടുത്ത മാസത്തോടെ രാജ്യത്തെ ഇത്രയും പ്രദേശങ്ങളിലെ ഔട്‌ലെറ്റുകളില്‍ പുതിയ ആരോഗ്യകരമായ രുചിയില്‍ ഭക്ഷണം വിളമ്പും. ഫ്രഞ്ച് ഫ്രയിസ്, നഗേറ്റ്‌സ്, സോസ് തുടങ്ങിയ വിഭവങ്ങളില്‍ 20%അടങ്ങിയിരുന്ന സോഡിയത്തിന്റെ അളവ് 10%ആക്കി കുറയ്ക്കുന്നതായി കമ്പനിയുടെ ബര്‍ഗര്‍ ചെയിനും അറിയിച്ചു.

മയോണൈസിലെ എണ്ണയുടെ അളവ് 40%കുറച്ച് 11%ലേക്ക് എത്തിച്ചതായി വെസ്റ്റ് ലൈഫ് വൈസ് ചെയര്‍മാന്‍ അമിത് ജതിയ (Amit Jathiya) വ്യക്തമാക്കി. ഐസ്‌ക്രീമില്‍ അടങ്ങിയ പാലിന്റെ അളവ് കൊഴുപ്പില്ലാത്ത 96%ആയിരുന്നു. വിഭവങ്ങളുടെ റാപ് ആയി ഉപയോഗിക്കുന്ന ധാന്യങ്ങളിലും ഐസ് ക്രീമിലും പ്രെസെര്‍വെറ്റിസ് നിര്‍ത്തലാക്കി.

മൂന്ന് വര്‍ഷമെടുത്ത് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ഇവ സാധ്യമായതെന്ന് കമ്പനി പറയുന്നു. ഭക്ഷണം പുതുരുചിയില്‍ എത്തിക്കുന്നതിനൊപ്പം വില വര്‍ധിപ്പിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

‘വിപണിയിലെ സമ്മര്‍ദ്ദം മറികടക്കാന്‍ എല്ലാ വര്‍ഷവും 3-5% വില വര്‍ദ്ധനവ് സംഭവിക്കാറുണ്ട്. എന്നാല്‍ പുതിയ തീരുമാനം ഉപഭോക്താക്കളുടെ ആരോഗ്യം ലക്ഷ്യമിട്ട് ആയതിനാല്‍ വില വര്‍ധിപ്പിക്കില്ലെന്ന്’കമ്പനി ഉറപ്പ് നല്‍കുന്നു.

മികച്ച ഭക്ഷണമാര്‍ഗങ്ങള്‍ അവലംബിക്കല്‍, ഗ്രീന്‍ ഹൌസ് ഗ്യാസ് പുറന്തള്ളുന്നത് കുറയ്ക്കുക തുടങ്ങിയ നിരവധി പ്രവര്‍ത്തനങ്ങള്‍ ലോകവിപണിയില്‍ മക് ഡൊണാള്‍ഡിന് കൈയ്യടി നല്‍കുന്നുണ്ട്.

2030-ഓടെ ലോകത്തെ മുഴുവന്‍ ഔട്ട്‌ലെറ്റുകളിലും ഫ്രാഞ്ചൈസികളുമായ് സഹകരിച്ച് ഹരിത ഗൃഹ വാതക പ്രവാഹം 36%കുറക്കാന്‍ ആണ് പുതിയ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍