UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

കുരങ്ങുപനി ; രോഗസാധ്യത തിരിച്ചറിഞ്ഞ് പ്രതിരോധിക്കാം

നവംബര്‍ മുതല്‍ മെയ് മാസം വരെയുള്ള വരണ്ട കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ചെള്ളിന്റെ കടിയേറ്റ് മൂന്നു മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളുണ്ടാകാം.

ഡെങ്കിപ്പനിയുണ്ടാക്കുന്ന വൈറസിന്റെ അതെ ഗ്രുപ്പിലുള്ള വൈറസാണ് കൈസാനര്‍ ഫോറസ്റ്റ് ഡിസീസ് അഥവാ കെ.എഫ്.ഡി. ഇതാണ് കുരങ്ങുപനി പരത്തുന്നത്. ആദ്യമായി ഇത് കണ്ടത് കുരങ്ങുകളിലാണ്. അതുകൊണ്ടാണ് ഇത് കുരങ്ങുപനി എന്നറിയപ്പെടുന്നത്. കുരങ്ങനല്ലാതെ മുള്ളന്‍പന്നി, അണ്ണാന്‍, എലി തുടങ്ങിയവയിലും ഈ പനി കാണാറുണ്ട്. അസുഖം ബാധിച്ച ഈ മൃഗങ്ങളെ കടിച്ച ചെള്ള് (hemophysalis spingera) കടിക്കുമ്പോഴാണ് മനുഷ്യന് ഈ അസുഖം ഉണ്ടാവുന്നത്.

ആദ്യമായി ഇത് കണ്ടത് 1957 മാര്‍ച്ചില്‍ കര്‍ണാടകയില്‍ ക്യാസനോര്‍ വനത്തിലാണ്. വിറയലോടെയുള്ള കടുത്തപനി, തലവേദന, ക്ഷീണം, തളര്‍ച്ച, പേശീവേദന, വയറുവേദന, വയറിളക്കം, ഛര്‍ദ്ദി. രോഗലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ മസ്തിഷ്‌കജ്വരത്തിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടമാകാം. ഇതാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഇതൊരിക്കലും ഒരു മനുഷ്യനില്‍നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരുന്നില്ല. അതുപോലെ ഡെങ്കിപ്പനിപോലെ രക്തസ്രാവമുണ്ടാകാനുള്ള സാധ്യതയുമുണ്ട്.

രോഗം പടരുന്ന ഇടങ്ങളില്‍ കാടുമായിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. കുരങ്ങുകള്‍ ചത്തുകിടക്കുന്ന സ്ഥലങ്ങളില്‍ 50-60 മീറ്റര്‍ ചുറ്റളവില്‍ ചെള്ളുകളെ കൊല്ലുന്ന കീടനാശിനി ഉപയോഗിക്കുക. വ്യക്തിശുചിത്വം ഉറപ്പാക്കുക. ശരീരം കഴിവതും മൂടുന്ന വസ്ത്രം ധരിക്കുക. മൃഗരോഗവിദഗ്ധര്‍ പ്രത്യേകശ്രദ്ധ പാലിക്കേണ്ടിവരും. രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളില്‍ കീടങ്ങളെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക. രോഗംവരാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുക. ഇവശ്രദ്ധിച്ചാല്‍ കുരങ്ങുപനിയില്‍ നിന്നും കരുതല്‍ നേടാന്‍ സാധിക്കും. ഇന്ത്യയില്‍ ഏകദേശം 500പേര്‍ക്ക് പ്രതിവര്‍ഷം ഈ പനി ബാധിക്കുന്നു. പനിബാധിച്ച 2-10 ശതമാനം പേര്‍ മരിക്കുന്നു.

നവംബര്‍ മുതല്‍ മെയ് മാസം വരെയുള്ള വരണ്ട കാലാവസ്ഥയിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. ചെള്ളിന്റെ കടിയേറ്റ് മൂന്നു മുതല്‍ എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങളുണ്ടാകാം. രോഗബാധിതരായ കുരങ്ങുകളുമായും അവയുള്ള പരിസരങ്ങളുമായുള്ള സമ്പര്‍ക്കം വഴിയും മനുഷ്യരിലേക്ക് രോഗം പകരും.വളര്‍ത്തു മൃഗങ്ങളില്‍ രോഗം പ്രകടമാകുമ്പോള്‍ തന്നെ സുരക്ഷാ നടപടികള്‍ സ്വീകരിച്ചാല്‍ കുരങ്ങുപനി മനുഷ്യരിലേക്ക് പടരുന്നത് തടയാം. വളര്‍ത്തുമൃഗങ്ങളിലേക്ക് പകരുന്ന ചെള്ളുകളെ ലേപനങ്ങള്‍ ഉപയോഗിക്കുക വഴി ഫലപ്രദമായി തടയാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍