UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

ബ്രെയിന്‍ അറ്റാക്കിന്റെ ചികിത്സ രീതികള്‍ അറിയാം

ബ്രെയിന്‍ അറ്റാക്കിന്റെ ഒരു ജീവന്‍രക്ഷാ ചികിത്സാരീതിയാണ് കത്തീറ്റര്‍ ആന്‍ജിയോഗ്രാം സ്റ്റെന്റ് ചികിത്സ.

അടിയന്തരപരിശോധനയും കൃത്യസമയത്ത് ചികിത്സയും നല്‍കിയാല്‍ പൂര്‍ണമായും സുഖപ്പെടുത്താവുന്ന രോഗമാണ് ബ്രെയിന്‍ അറ്റാക്ക് അഥവാ സ്ട്രോക്ക്. 25 ശതമാനം സ്ട്രോക്ക് രോഗികളും ചെറുപ്പക്കാരാണ്. ഈ രോഗംവന്നാല്‍ 100 പേരില്‍ 30 പേര്‍ മരിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ദൃശ്യങ്ങള്‍ രണ്ടായി കാണുക, നടക്കുമ്പോള്‍ വീണുപോവുക, ബോധം മറയുക, കണ്ണിന്റെ കൃഷ്ണമണികള്‍ ഒരു വശത്തേക്ക് പോവുക, തലകറക്കം, ഇവയാണ് ബ്രെയിന്‍ അറ്റാക്കിന്റെ ലക്ഷണങ്ങള്‍.

ഈലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ സി.ടി.സ്‌കാന്‍ എടുത്ത് രക്തസ്രാവം അല്ലെന്ന് ഉറപ്പുവരുത്തുക, മരുന്നുകള്‍ തുടങ്ങുന്നതിനൊപ്പം തന്നെ അടിയന്തരമായി ബ്രെയിന്‍ ആന്‍ജിയോഗ്രാം എടുക്കുന്നത് നല്ലതാണ്.

ബ്രെയിന്‍ അറ്റാക്കിന്റെ ഒരു ജീവന്‍രക്ഷാ ചികിത്സാരീതിയാണ് കത്തീറ്റര്‍ ആന്‍ജിയോഗ്രാം സ്റ്റെന്റ് ചികിത്സ. ഇത്‌വഴിഒരു പരിധി വരെ തലച്ചോറിന്റെ പ്രവര്‍ത്തനം പഴയ രീതിയിലാക്കാന്‍ കഴിയുകയും സാധാരണ ജീവിതത്തിലേക്ക് ആരോഗ്യകരമായ തിരിച്ചുപോക്ക് സാധ്യമാകുകയും ചെയ്യുന്നു.

തുടയെല്ലിനടുത്തുള്ള രക്തക്കുഴലില്‍ ചെറിയ ദ്വാരം ഉണ്ടാക്കി അതിലൂടെ ഒരു കത്തീറ്റര്‍ കടത്തുന്നു. ശേഷം കോണ്‍ട്രാസ്റ്റ് മരുന്ന് കുത്തിവെച്ച് കഴുത്തിലെയും തലച്ചോറിലെയും രക്തക്കുഴലുകളുടെ ആന്‍ജിയോഗ്രാം വീണ്ടുമെടുത്ത് ക്ലോട്ട് കണ്ടെത്തി സ്റ്റെന്റ് റിട്രീവര്‍ വഴി ക്ലോട്ട് എടുത്തു കളയുന്നു. ഇങ്ങനെയാണ് കത്തീറ്റര്‍ ആന്‍ജിയോഗ്രാം ചികിത്സ രിതി.

ശരീരഭാരം നിലനിര്‍ത്തുക,കൊളസ്ട്രോള്‍,രക്തസമ്മര്‍ദം എന്നിവ നിയന്ത്രിക്കുക. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക. ഇത് വഴി ബ്രെയിന്‍ അറ്റാക്ക് അഥവാ സ്ട്രോക്ക് തടയാന്‍ സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍