UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

അധികമായാല്‍ മോട്ടിവേഷണല്‍ ക്വോട്ടുകളും അപകടമാണ്; മാനസികപ്രശ്‌നംവരെ ഉണ്ടാക്കും

മോട്ടിവേഷണല്‍ ക്വോട്ടുകള്‍ വായിച്ച് മാനസിക നില തകരാറിൽ ആകുമെന്ന് ആരും പെട്ടെന്ന് വിശ്വസിക്കില്ല

രാവിലെ എഴുന്നേൽക്കുക, മൊബൈൽ തുറന്ന് എന്തെങ്കിലും  പ്രചോദനപരമായ ഉദ്ധരണികള്‍ വായിക്കുക, ഗ്രീൻ ടീയോ മറ്റ് ആരോഗ്യദായകമായ എന്തെങ്കിലും കുടിക്കുക…എന്തൊരു പോസിറ്റിവ് എനർജി അല്ലെ..!

മോട്ടിവേഷണല്‍ ക്വോട്ടുകള്‍ വായിച്ച് മാനസിക നില തകരാറിൽ ആകുമെന്ന് ആരും പെട്ടെന്ന് വിശ്വസിക്കില്ല. പലതും ചെയ്യാൻ ഈ ചെറു സൂക്തങ്ങൾ നമ്മെ പ്രചോദിപ്പിക്കുകയല്ലേ എന്നൊക്കെ തോന്നാം. എങ്കിലും ലക്ഷ്യങ്ങൾ കീഴടക്കാൻ നമ്മോട് ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിയ്ക്കുന്ന ഉദ്ധരണികളിൽ നിന്ന് കുറച്ചൊന്ന് വഴിമാറി നടക്കാനാണ് പ്രമുഖ മനഃശാസ്ത്രജ്ഞർ നിർദ്ദേശിക്കുന്നത്. ഇത്തരം ഉദ്ധരണികളിൽ അമിതമായി വിശ്വസിക്കുന്നതും അതിനനുസരിച്ച് പ്രവർത്തിക്കുന്നതും ബേൺഔട് പോലുള്ള അവസ്ഥകളിൽ വരെ നിങ്ങളെ കൊണ്ടെത്തിക്കമത്രേ..!

എന്തെങ്കിലും ജോലി ചെയ്യുന്നതിന് മുൻപ് വല്ലാത്ത ആകാംഷയും ഭയവും തോന്നുക തുടങ്ങിയവയൊക്കെയാണ് ഈ അവസ്ഥയുടെ പ്രാഥമിക ലക്ഷണങ്ങൾ. എന്നാണ് സൈക്കോളജി ടുഡേ മാഗസിനിൽ സ്‌റ്റെഫനി മോർട്ടൻ സർകിസ് എന്ന മനഃശാസ്ത്രജ്ഞയാണ് ഇൻസ്പിരേഷണൽ കോട്ടുകളെക്കുറിച്ചുള്ള തന്റെ ആധികാരിക നിരീക്ഷണങ്ങൾ പങ്കുവെക്കുന്നത്. ആവശ്യത്തിലധികം പ്രചോദനം ലഭിക്കുന്നതോടെ ഇതിനനുസരിച്ചൊന്നും വളരെ പെട്ടെന്ന് ഉയരാനാകുന്നില്ലല്ലോ എന്നത് നിങ്ങളെ വളരെപ്പെട്ടെന്നു തന്നെ നിരാശപ്പെടുത്തും എന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്.

മറ്റ് ജോലികൾ ചെയ്യുന്നവരേക്കാൾ അധ്യാപകരെയും ഡോക്ടറുമാരെയുമൊക്കെയാണ് ഇത് വളരെപ്പെട്ടെന്നു നിരാശപ്പെടുത്തുന്നത്. എന്റെ ജീവിതം ഇങ്ങനെ ആയിപ്പോയല്ലോ, ഇങ്ങനെ ആയിരുന്നില്ലല്ലോ ഞാൻ ജീവിക്കേണ്ടത് മുതലായ ചിന്തകൾ ഇൻസ്പിറേഷണൽ കോട്ടുകളിൽ അഭിരമിക്കുന്നവരിൽ വളരെ പെട്ടെന്ന് ഉണ്ടാകാനിടയുണ്ട്.

ക്ഷീണിതരാണെങ്കിൽ പോലും തളരരുത് നമ്മുടെ ലക്ഷ്യം കാണുന്നത് വരെ മുന്നോട്ട് തന്നെ എന്ന് പറയുന്ന ചില സൂക്തങ്ങൾ  ഉദാഹരണമായി എടുത്തുപറഞ്ഞാണ്  ഈ മനഃശാസ്ത്രജ്ഞ  മോട്ടിവേഷണൽ കൊട്ടുകളുടെ അപകടത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.

ജോലിയിലും ബന്ധങ്ങളിലും കുടുംബങ്ങളിലും എത്തിപ്പിടിക്കേണ്ടുന്ന ചില ലക്ഷ്യങ്ങ ലും കടക്കേണ്ട ചില പടികളും ഉണ്ടെന്ന തരത്തിലാണ് ഇത്തരം മോട്ടിവേഷണൽ ചിന്തകർ   കാര്യങ്ങളെ കാണുന്നത്. മനസ്സ് വിചാരിക്കുന്നതിനേക്കാൾ അധികം സങ്കീർണ്ണമാണ്.

നിങ്ങളുടെ  പരമാവധി ഊർജം  ഉപയോഗിക്കുക എന്നത് ഈ മോട്ടിവേഷൻ ഉദ്ധരണികളിലെ ഭാഷയാണ്. എല്ലാ സമയത്തും പരമാവധി ഊർജം ഉപയോഗിക്കേണ്ടതില്ല എന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്.   വല്ലപ്പോഴുമൊക്കെ മടിപിടിക്കാം, എല്ലാനേരവും ലക്ഷ്യങ്ങളെ കുറിച്ച് മാത്രം ചിന്തിക്കാതെ കുറച്ച അധിക സമയം ഉറങ്ങാം.   ഇതൊന്നും ചെയ്തില്ലെങ്കിലാണ് ചെറിയ കാര്യങ്ങൾ പോലും താങ്ങാനാകാതെ നിങ്ങളുടെ മനസ്സ് ഒരു പ്രഷർ കുക്കർ പോലെ പൊട്ടിത്തെറിച്ച് പോകുന്നത്. അസാധാരണ നേട്ടങ്ങൾ ഉണ്ടാക്കുന്നതും അതിനായി കഠിനാധ്വാനം ചെയ്യുന്നതും ഒക്കെ മികച്ച കാര്യമാണ് തന്നെ. മനസ്സിന്റെ താളം തെറ്റിച്ചു കൊണ്ടുള്ള ഒരു സമ്മർദ്ദങ്ങളിലും പെട്ടു പോകരുതെന്നാണ് ഈ മനഃശാസ്ത്രജ്ഞർ ഉപദേശിക്കുന്നത്. മനസ്സിനെ നിങ്ങൾ ഇങ്ങനെ കഷ്ടപ്പെടുത്തരുതേ എന്നാണ് ഇവർ ലോകത്തോട് അഭ്യർത്ഥിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍