UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

‘ഐഫോണ്‍ സിരി’; ഇക്കുറി 4 വയസുകാരന്‍ രക്ഷപെടുത്തിയത് അമ്മയുടെ ജീവന്‍

ടെക്‌നോളജിയും മൊബൈല്‍ ഫോണുമൊക്കെ യുക്തിക്കനുസരിച്ച് ഉപയോഗിക്കാന്‍ വളര്‍ന്നുവരുന്ന തലമുറയ്ക്ക് നന്നായി അറിയാം

ഗര്‍ഭിണിയായ അമ്മ ബോധരഹിതയായി വീണപ്പോള്‍ നാല് വയസുകാരന്‍ മകന്‍ പകച്ചിരുന്നില്ല. ടെക്‌നോളജിയും മൊബൈല്‍ ഫോണുമൊക്കെ യുക്തിക്കനുസരിച്ച് ഉപയോഗിക്കാന്‍ വളര്‍ന്നുവരുന്ന തലമുറയ്ക്ക് നന്നായി അറിയാം.

ഗര്‍ഭത്തിന്റെ ആദ്യനാളുകളിലെ മോര്‍ണിംഗ് സിക്ക്‌നെസ്സിനു മരുന്ന് കഴിക്കുന്നുണ്ടായിരുന്നു ജെസ്. പെട്ടെന്നാണ് മയങ്ങി വീണത്. അമ്മ ബോധരഹിതയായെന്ന് മനസിലാക്കിയ നാലുവയസുകാരന്‍ ബ്യൂ ഓസ്റ്റിന്‍ (Beau Austin) സഹായം ചോദിച്ചത് ആപ്പിളിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റ് സംവിധാനമായ ‘സിരി'(siri)യോട്. 999 എന്ന എമര്‍ജന്‍സി മെഡിക്കല്‍ സേവനത്തിനുള്ള നമ്പര്‍ ഡയല്‍ ചെയ്യാനാണ് സിരിയോട് ബ്യൂ ആവശ്യപ്പെട്ടത്.

വെല്‍ഷ് ആംബുലന്‍സ് സര്‍വീസിലേക്ക് ഫോണ്‍ എത്തി. അങ്ങേത്തലയ്ക്കല്‍ ഒരു കുട്ടി ആണെന്ന് തിരിച്ചറിഞ്ഞ അധികൃതര്‍ അവനോട് ചങ്ങാത്തം കൂടിയാണ് വീട് കണ്ടെത്തിയത്. ആദ്യം ബോധം വീണ്ടെടുത്ത ജെസ് ഫോണില്‍ ചില ചോദ്യങ്ങള്‍ക്കു മറുപടി നല്‍കി. പക്ഷെ ആംബുലന്‍സ് എത്തുമ്പോഴേക്കും വീണ്ടും ബോധം മറഞ്ഞിരുന്നു.

അമ്മയുടെ ബോധം മറഞ്ഞപ്പോഴൊക്കെ ബ്യൂ ഓസ്റ്റിനോട് വിളിച്ചുണര്‍ത്താന്‍ നിര്‍ദേശം നല്‍കിയത് ആഷ്‌ലി പേജ് (Ashley Page) ആണ്. 999 നമ്പറില്‍ ബ്യൂവിന്റെ കാള്‍ ലഭിച്ചത് ആഷ്ലിക്ക് ആയിരുന്നു.

‘ഒരുപാട് കുട്ടികള്‍ 999 അടിയന്തര സേവനത്തിനായി വിളിക്കാറുണ്ട്. പക്ഷെ സിരി ഉപയോഗിച്ച് ഇത്ര ചെറിയ കുട്ടി വിളിച്ചത് ആദ്യമായാണ്. സാങ്കേതിക വിദ്യ ഇത്ര ഭംഗിയായി കുട്ടികള്‍ കൈകാര്യം ചെയ്യുന്നത് മികച്ച സന്ദേശമാണ് നല്‍കുന്നത്’- ആഷ്‌ലി പറയുന്നു.

ബ്യൂവിന്റെ അമ്മ ജെസ്സിന് ഇപ്പോഴും അത്ഭുതം വിട്ടുമാറിയിട്ടില്ല. മകനെപ്പോലെ സിരി സേവനം ഉപയോഗിക്കാന്‍ തനിക്കറിയില്ലെന്നാണ് ജെസ് പറയുന്നത്. ഫോണില്‍ എപ്പോഴും ‘സിരി’യോട് സംസാരിക്കാറുണ്ട് ബ്യൂ. പക്ഷെ ഇത്ര ബുദ്ധിപരമായി മകന്‍ ഈ സേവനം  പ്രയോജനപ്പെടുത്തുമെന്ന് കരുതിയില്ലെന്ന് ജെസ് പറയുന്നു. തന്റെ അഭിമാനമാണ് ബ്യൂ എന്ന് അമ്മയുടെ വാക്കുകള്‍

ബ്യൂവിന്റെ ധൈര്യവും ബുദ്ധിയും ഇന്ന് ലോകം മുഴുവന്‍ പ്രസിദ്ധമാണ്. ‘I am brave’ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ആഷ്‌ലി പേജും വിവിധ സംഘടനകളും ബ്യൂവിനെ ആദരിച്ചത്. വളരുന്ന തലമുറയ്ക്ക് മാതൃകയാണ് ബ്യൂവെന്ന് ആഷ്‌ലി പറയുന്നു. ബ്യൂവിന്റെ ബുദ്ധിപരമായ നീക്കം തന്റെ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പറഞ്ഞുകൊടുക്കാന്‍ ഒരുങ്ങുകയാണ് ഈ നാലുവയസുകാരന്റെ അധ്യാപിക ലൂയിസ് ജോണ്‍ (Louise John). ഇതിനായി വെല്‍ഷ് ആംബുലന്‍സ് സര്‍വീസിന്റെ സഹായത്തോടെ ബോധവത്ക്കരണ ക്ലാസ്സുകള്‍ ഒരുക്കുകയാണ് ബ്യൂവിന്റെ അധ്യാപകര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍