UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

രക്തസമ്മര്‍ദം പ്രവചിക്കാന്‍ പുതിയ കണ്ടെത്തല്‍

ശരീരത്തില്‍ ഘടിപ്പിക്കാവുന്നതും ബിപിയുടെ കൃത്യമായ നില പ്രവചിക്കാന്‍ കഴിയുന്നതുമായ ഉപകരണത്തോട് ഘടിപ്പിക്കുന്നതാണ് അണിയറയില്‍ തയ്യാറാകുന്ന സാങ്കേതികത.

ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടുന്ന അമേരിക്കന്‍ ഗവേഷകസംഘം, രക്തസമ്മര്‍ദ്ദം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുടെ കണ്ടെത്തലിലാണ്. ശരീരത്തില്‍ ഘടിപ്പിക്കാവുന്നതും ബിപിയുടെ കൃത്യമായ നില പ്രവചിക്കാന്‍ കഴിയുന്നതുമായ ഉപകരണത്തോട് ഘടിപ്പിക്കുന്നതാണ് അണിയറയില്‍ തയ്യാറാകുന്ന സാങ്കേതികത.

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ജീവിതശൈലിയിലെ മാറ്റം,വ്യായാമം, നല്ല ഉറക്കം,ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കല്‍ എന്നിങ്ങനെ രോഗിയുടെ കരുതല്‍ ഉയര്‍ന്ന തോതില്‍ ആവശ്യമായ നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. പലപ്പോഴും ഇത് പാലിക്കാന്‍ കഴിയാത്തവയാണെന്ന് പറയുന്നു,കാലിഫോര്‍ണിയ സര്‍വകലാശാല പ്രൊഫസര്‍ സുജിത് ഡേയ് (Sujith Dey).

‘ഒരേസമയം നിരവധികാര്യങ്ങളില്‍ നിയന്ത്രണം വേണ്ടിവരുന്നതാണ് പ്രശ്‌നം. ഒരു പ്രശ്നത്തിന് എല്ലാവര്‍ക്കും ഒരേപോലെ പ്രതിവിധി നല്‍കുന്നതും ഇന്ന് പ്രായോഗികമല്ല. ‘- പ്രൊഫസര്‍ ഡേയ് വ്യക്തമാക്കുന്നു

എട്ട് രോഗികളുടെ 90 ദിവസത്തെ രക്തസമ്മര്‍ദ സംബന്ധമായ വിവരങ്ങള്‍ സംഘം പരിശോധിച്ചു. ഉറക്കം, വ്യായാമം എന്നിവയുടെ അളവും രേഖപ്പെടുത്തി. ഇത് ക്രോഡീകരിച്ച് ഓരോ വ്യക്തിയുടെയും രക്തസമ്മര്‍ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പുതിയ സാങ്കേതികതയുടെ സഹായത്തോടെ പ്രവചിക്കാന്‍ കഴിഞ്ഞു.

‘ബി പി പ്രശ്‌നങ്ങള്‍ നിരന്തരമായി അലട്ടുന്ന ഒരാള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിന് ഈ വയര്‍ലെസ്സ് ഉപകരണങ്ങളില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ സഹായിക്കും. എന്റെ രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉള്ളതായി തോന്നുന്നു എന്നതിന് പകരം ഡോക്ടറെ കാണാന്‍ പോകുന്നു എന്ന കൃത്യമായ തീരുമാനം എടുക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത’-പ്രൊഫസര്‍ ഡേയ് വ്യക്തമാക്കി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍