UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

2030 ആകുന്നതോടെ ഹെപ്പറ്റൈറ്റിസിനെ ഇല്ലാതാക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യ

2015 ല്‍ ലോകത്താകമാനം ക്ഷയരോഗബാധിച്ച് 1.34 മില്ല്യന്‍ മരണങ്ങളാണ് ഉണ്ടായത്.

നാഷണല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ പരിപാടിയില്‍(എന്‍വിഎച്ച്‌സിപി) എച്ച്‌ഐവി, മലേറിയ, ക്ഷയരോഗം എന്നിവയെ ബാധിക്കുന്ന വൈറസായ ഹെപ്പറ്റൈറ്റിസിനെ നിര്‍മാര്‍ജനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതായി പരിപാടിയില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ വ്യക്തമാക്കി .

ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ ക്ഷേമവകുപ്പ് മന്ത്രി അശ്വിനി കുമാര്‍ ചൌബി മുംബൈയിലെ ദേശീയ ആക്ഷന്‍ പ്ലാന്‍ – വൈറല്‍ ഹെപ്പറ്റൈറ്റിസ് എന്ന പേരില്‍ ആരംഭിച്ചു. വൈറല്‍ ഹെപ്പറ്റൈറ്റിസ് ഇന്ന് ലോകത്തെമ്പാടും ഒരു പ്രധാന പൊതു ആരോഗ്യ പ്രശ്‌നമായി അംഗീകരിച്ചിരിക്കുകയാണ്.

ലോകാരോഗ്യ സംഘടനാ റിപ്പോര്‍ട്ട് അനുസരിച്ച്, 2015 ല്‍ ലോകത്താകമാനം ക്ഷയരോഗബാധിച്ച് 1.34 മില്ല്യന്‍ മരണങ്ങളാണ് ഉണ്ടായത്. അതുപേലെ ഹെപ്പാറ്റൈറ്റിസ് ബി ബാധിതരായ 4 കോടി ആളുകളും ഹെപ്പറ്റൈറ്റിസ് സി ബാധിതരായി 0.6-1.2 കോടിയാളുകളും മരിച്ചതായിയാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യത്തെ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ദ്ധര്‍ ഹെപ്പറ്റൈറ്റിസ് 2030ന് മുന്‍പ് തടയുന്നതിന് വേണ്ടി ദേശീയ ആക്ഷന്‍ പ്ലാന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.ഡോക്ടര്‍മാര്‍, വിദഗ്ദ്ധര്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി സംയോജിതമായിയാണ് ഈ സംയോജിത പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും ഗവണ്‍മെന്റ് സൗജന്യ മരുന്നുകള്‍ നല്‍കിവരുന്നു. എച്ച്‌ഐവി / എയ്ഡ്‌സ്എന്നിവയ്ക്ക് ചികിത്സ ലഭിക്കുന്ന ആളുകളെ കണ്ടെത്തി അവര്‍ക്ക് അവിശ്യമായ സംരക്ഷണവും ചികിത്സയും നല്‍കുന്നു. അതുപേലെ തന്നെ ഹെപ്പറ്റൈറ്റിസ് ബി ബാധിതരായ ഗര്‍ഭിണികള്‍ക്ക് വാക്‌സിനേഷന്‍, ഹെപ്പാറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിന്‍ എന്നിവ ഉറപ്പുവരുത്തകയും ഈ പദ്ധതിയുടെ ലക്ഷ്യം .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍