UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഹൃദയ ചികിത്സയില്‍ പുതിയ പഠനങ്ങളുമായി ഗവേഷകര്‍

പരിക്കേറ്റ ഹൃദയപേശികളെ സുഖപ്പെടുത്താന്‍ സഹായിക്കുന്ന ഒരു പുതിയ സെല്‍ ആണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അത് പുതിയ ചികിത്സകളിലേക്കുള്ള വാതില്‍ തുറക്കുകയും ഹൃദ്രോഗം ബാധിച്ച ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്യും.

ഹൃദയ ചികിത്സക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കിക്കൊണ്ട് ഗവേഷകര്‍ സെല്ലുകള്‍ കണ്ടെത്തി. ഹൃദയത്തിന് തകരാര്‍ സംഭവിച്ച എലികളുടെ ഹൃദയത്തിന് ചുറ്റുമുള്ള സഞ്ചിയില്‍ കാണപ്പെടുന്ന പെരികാര്‍ഡിയല്‍ ദ്രാവകത്തില്‍ നിന്നാണ് പുതിയ സെല്ലുകളെ തിരിച്ചറിഞ്ഞത്. ഇമ്മ്യൂണിറ്റി ജേണലില്‍ വിശദമായ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരിക്കേറ്റ ഹൃദയമുള്ള എലികളെ സുഖപ്പെടുത്താന്‍ അവയുടെ പെരികാര്‍ഡിയല്‍ അറയിലെ ‘ഗാറ്റ 6 +’ മാക്രോഫേജുകള്‍ സഹായിക്കുന്നു എന്നാണ് കണ്ടെത്തല്‍. കാനഡയിലെ കാല്‍ഗറി സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠനത്തിനു പിന്നില്‍. ഹൃദയത്തിനു പരിക്കുകള്‍ പറ്റിയ മനുഷ്യരുടെ പെരികാര്‍ഡിയത്തിലും ഇതേ കോശങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ റിപ്പയര്‍ സെല്ലുകള്‍ രോഗ പരിഹാരത്തിന് കാരണമാകുമെന്നും, അവ കേന്ദ്രീകരിച്ചുള്ള പുതിയ തെറാപ്പി ഗുണംചെയ്യുമെന്നും അവര്‍ അവകാശപ്പെടുന്നു.

‘പരിക്കേറ്റ ഹൃദയപേശികളെ സുഖപ്പെടുത്താന്‍ സഹായിക്കുന്ന ഒരു പുതിയ സെല്‍ ആണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. അത് പുതിയ ചികിത്സകളിലേക്കുള്ള വാതില്‍ തുറക്കുകയും ഹൃദ്രോഗം ബാധിച്ച ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്യും’ എന്ന് കാല്‍ഗറി സര്‍വകലാശാലയിലെ പ്രൊഫസര്‍ പോള്‍ ഫെഡക് പറഞ്ഞു. ഹൃദയത്തിന് പുറത്തുള്ള ഈ കോശങ്ങള്‍ തകരാറിലാകുന്ന ഹൃദയത്തെ നന്നാക്കുന്നതിനും സുഖപ്പെടുത്തുന്നതിനുമുള്ള സാധ്യത ഹാര്‍ട്ട് ഡോക്ടര്‍മാര്‍ മുമ്പൊരിക്കലും പരിശോധിച്ചിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. മറ്റ് അവയവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹൃദയത്തിന് സ്വയം നന്നാക്കാനുള്ള ശേഷി വളരെ കുറവാണ്. അതുകൊണ്ടാണ് ഹൃദ്രോഗം ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുന്നത്.

‘ഹൃദയം വിചിത്ര ദ്രാവകം നിറഞ്ഞ ഒരു സഞ്ചിയിലാണ് ഇരിക്കുന്നതെന്ന് നമുക്ക് അറിയാം. ഈ പെരികാര്‍ഡിയല്‍ ദ്രാവകം രോഗശാന്തി കോശങ്ങളാല്‍ സമ്പന്നമാണെന്ന് ഇപ്പോള്‍ നാം കണ്ടെത്തിയിരിക്കുന്നത്. പുതിയ ഹൃദയപേശികള്‍ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനുമുള്ള രഹസ്യങ്ങള്‍ ഈ കോശങ്ങളില്‍ ഉണ്ടായിരിക്കാം’- പോള്‍ ഫെഡക് പറയുന്നു.

ഒരാൾക്ക് കുഞ്ഞുമായി അമേരിക്കയില്‍ തങ്ങാം, ഒരാളെ മെക്സിക്കോയിലേക്ക് തിരിച്ചയക്കും; യുഎസ് അതിർത്തി നിയമത്തിൽ കുരുങ്ങിയ മൂന്നു വയസുകാരിയുടെ ജീവിതം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍