UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ശരീരത്തില്‍ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ പതിച്ചാല്‍ അറിയിക്കുന്ന സെന്‍സര്‍ ബാന്‍ഡുമായ് ഗവേഷകര്‍

ഉപയോഗിക്കുന്നവരുടെ സ്‌കിന്‍ ടോണിന് അനുസരിച്ച് വിവിധതരം ബാന്‍ഡുകള്‍ നിര്‍മിച്ചെടുത്തുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

ഗവേഷകര്‍ പുതിയതായി വികസിപ്പിച്ച റിസ്റ്റ്ബാന്‍ഡ് ഇനി സൂര്യനില്‍ നിന്നും സംരക്ഷണം ഉറപ്പ് വരുത്തും! അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ അമിതമായി ശരീരത്തില്‍ ഏല്‍ക്കുന്നുണ്ടെങ്കില്‍ അത് തിരിച്ചറിയാനും ഉടനെ സുരക്ഷിത സ്ഥാനത്തേക്ക് മാറാനും ഈ പുതിയ ബാന്‍ഡ് സഹായിക്കും.

ഉപയോഗിക്കുന്നവരുടെ സ്‌കിന്‍ ടോണിന് അനുസരിച്ച് വിവിധതരം ബാന്‍ഡുകള്‍ നിര്‍മിച്ചെടുത്തുവെന്നാണ് ഗവേഷകര്‍ പറയുന്നത്. ചര്‍മത്തിന് ബുദ്ധിമുട്ടുണ്ടാകാതെ പരമാവധി അള്‍ട്രാവയലറ്റ് വികിരണങ്ങളുടെ ആഘാതം തടയാനാകുന്നത് ഇരുണ്ട ചര്മത്തിനാണെന്നും ഇവര്‍ പറയുന്നു.

അള്‍ട്രാവയലറ്റ് വികിരണങ്ങള്‍ രണ്ട് തരത്തില്‍ ശരീരത്തിനെ ബാധിക്കും. ത്വക്കില്‍ പാടുകളും ചുളിവുകളും ഉണ്ടാകാന്‍ UVA കാരണമാകുമ്പോള്‍ സൂര്യാതപം ഏല്‍ക്കുന്നതിനും ക്യാന്‍സര്‍ പിടിപെടുന്നതിനും UVB കാരണമാകും.

‘ശരീരത്തിന് വൈറ്റമിന്‍ ഡി ലഭിക്കാന്‍ സൂര്യപ്രകാശം ഏല്‍ക്കണം. അതേസമയം അത് അമിതമായാല്‍ ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങളുടെ ഭീഷണിയും! ഈ ആശങ്കയാണ് പുതിയ സെന്‍സര്‍ ബാന്‍ഡുകള്‍ ഇല്ലാതാക്കുന്നത്’എന്ന് ഗവേഷണപ്രബന്ധത്തിന്റെ രചയിതാവ് പ്രൊഫ. വിപുല്‍ ബന്‍സാല്‍ (vipul bansal)പറയുന്നു.

കാലാവസ്ഥാ പ്രവചനങ്ങളില്‍ UV വികിരണങ്ങളുടെ സൂചിക ഇടം പിടിക്കുന്നുണ്ട്. പക്ഷെ സുരക്ഷിത അളവുകളോ അപകടകരമായ രേഖപെടുത്തലുകളോ നല്കാറില്ലെന്നും അദ്ദേഹം പറയുന്നു.

Nature Communication മാസികയിലാണ് റിപ്പോര്‍ട്ട് അവതരിപ്പിക്കപ്പെട്ടത്. ഫോസ്ഫോമോലിബ്ഡിക്ക് (phosphomolybdic)ആസിഡ് ആണ് ഈ ബാന്‍ഡ് നിര്‍മാണത്തിലെ പ്രധാന ഘടകമായത്. ലാക്ടിക് ആസിഡിന്റെയോ UV രശ്മികളുടെയോ സാന്നിധ്യം ഉണ്ടായാല്‍, ബാന്‍ഡിന്റെ നിറമില്ലാത്ത ഭാഗം നീല നിറമാകും. UV വികിരണത്തിന്റെ അളവ് 25%-50%, 75%, തുടര്‍ന്ന് 100% എന്നിങ്ങനെ ബാന്‍ഡിന് തിരിച്ചറിയാനും കഴിയും.

UVB വികിരണത്തിന്റെ സാന്നിധ്യം ക്രമാതീതമാകുമ്പോള്‍ കടും നീല നിറം ബാന്‍ഡില്‍ പ്രത്യക്ഷപ്പെടും. നിലവില്‍ നാല് ഫില്‍റ്ററുകളിലായി അളവ് രേഖപ്പെടുത്തിയിരിക്കുന്ന ബാന്‍ഡില്‍,കൂടുതല്‍ സെന്‍സറുകള്‍ ഘടിപ്പിക്കാനും കൂടുതല്‍ സ്‌കിന്‍ ടോണുകള്‍ക്ക് വേണ്ടി ഉപയോഗിക്കാനും സാധിക്കും.

ലാബുകളില്‍ വിജയകരമായി പരീക്ഷിച്ച ബാന്‍ഡുകള്‍ ഇപ്പോള്‍ പകല്‍വെളിച്ചത്തില്‍ ഉപയോഗിച്ച് പരീക്ഷണം നടക്കുന്നു. ഏകദേശം 1AUD(55 രൂപ) വില മാത്രമാകും ബാന്‍ഡൊന്നിന് ഈടാക്കുക. പകല്‍വെളിച്ചത്തിലെ പരീക്ഷണം വിജയകരമായാല്‍, ഒരു മികച്ച കണ്ടെത്തലായാണ് ഇവയെ വിലയിരുത്തേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍