UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഉത്തര്‍പ്രദേശ് കേരളത്തെ കണ്ടാണ് പഠിക്കേണ്ടത്; ആരോഗ്യരംഗത്ത് കേരളം തന്നെ ഒന്നാമത്

നീതി ആയോഗ് പുറത്തിറക്കിയ പട്ടികയില്‍ വളരെ താഴെയാണ് ഉത്തര്‍പ്രദേശിന്റെ സ്ഥാനം

ആരോഗ്യരംഗത്ത് വീണ്ടും ഉയരത്തില്‍ എത്തി കേരളം. നീതി ആയോഗ് പുറത്തു വിട്ട കണക്കില്‍ ആരോഗ്യ സൂചിക റിപ്പോര്‍ട്ടില്‍ ഒന്നാം സ്ഥാനത്ത് കേരളം. രാജ്യത്തെ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം ഒന്നാമതായെത്തിയിരിക്കുന്നത്. അതേസമയം ഈ പട്ടികയില്‍ ഉത്തര്‍പ്രദേശിന്റെ സ്ഥാനം താഴെത്തട്ടിലാണ്. എങ്കിലും ആരോഗ്യരംഗത്ത് പുരോഗമനം കാഴ്ച്ചവയ്ക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ മുകള്‍ നിലയില്‍ തന്നെ സ്ഥാനം പിടിക്കാന്‍ ഉത്തര്‍പ്രദേശിനായിട്ടുണ്ട്.

കേരളത്തിനു പിന്നിലായ പഞ്ചാബ്, തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയിലുള്ളത്.

ഉത്തര്‍പ്രദേശ് കൂടാതെ, രാജസ്ഥാന്‍, ബിഹാര്‍, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ ആരോഗ്യ രംഗത്ത് മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്ന് പട്ടിക ചൂണ്ടിക്കാണിക്കുന്നു.

വാര്‍ഷിക സൂചിക നോക്കുമ്പോള്‍ ആരോഗ്യ രംഗത്ത് പുരോഗതി കൈവരിക്കുന്നതായി നീതി ആയോഗ് കണ്ടെത്തിയ സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഝാര്‍ഖണ്ഡും രണ്ടാമതായി ജമ്മു കശ്മീരും മൂന്നാം സ്ഥാനത്ത് ഉത്തര്‍പ്രദേശുമാണ്.

ആരോഗ്യ സൂചിക പട്ടികയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് മിസോറാമാണ്. മണിപ്പൂരും ഗോവയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നീതി ആയോഗ് സിഇഒ അമിതഭ് കാന്താണ് പട്ടിക പുറത്തിറക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍