UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

പ്രമേഹ രോഗികളെ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തണോ? അല്‍പ്പം നട്ട്‌സ് കൊറിച്ചാല്‍ മതി

സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെ 16,217 രോഗികളിൽ നടത്തിയ പഠനങ്ങളിലും സർവേകളിൽ നിന്നുമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

രണ്ടാം വിഭാഗത്തിൽ പെട്ട പ്രമേഹം ഉള്ളവരാണോ? എങ്കിൽ ദിവസവും ഒരുപിടി നട്ട്സ് കൂടി നിങ്ങളുടെ ഡയറ്റിൽ ധൈര്യമായി ഉൾപ്പെടുത്തിക്കൊള്ളൂ. ഇത് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള റിസ്ക്ക് പരമാവധി കുറയ്ക്കുമെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ബദാം, വാൾനട്ട്, ബ്രസീൽ നട്ട്സ്, അണ്ടിപ്പരിപ്പ്, ഹേസൽനട്ട്സ്, പൈൻ നട്ട്സ് മുതലായ ആരോഗ്യദായകമായ നട്ട്സ് കൊറിയ്ക്കാനാണ്  വിദഗ്ദർ പ്രമേഹരോഗികളോട് നിർദ്ദേശിക്കുന്നത്.

നട്ട്സും പ്രമേഹരോഗികളുടെ ഹൃദയാരോഗ്യവുമായി എങ്ങെനെയാണ് ബന്ധപ്പെടുന്നത് എന്ന് ഗവേഷകർ അന്വേഷിച്ച് വരുന്നതേയുള്ളൂ. എന്തായാലും നട്ട്സ് ശീലമാക്കിയ രണ്ടാം തരം പ്രമേഹമുള്ളവർ ഇത് കഴിക്കാത്ത പ്രമേഹ രോഗികളെക്കാൾ ആരോഗ്യമുള്ളവരാണെന്നാണ് കാലിഫോർണിയ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച പഠനത്തിൽ തെളിയുന്നത്.

സ്ത്രീകളും പുരുഷന്മാരും ഉൾപ്പടെ 16,217 രോഗികളിൽ നടത്തിയ പഠനങ്ങളിലും സർവേകളിൽ നിന്നുമാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. നട്ട്സ് ശീലമാക്കുന്ന പ്രമേഹ രോഗികൾക്ക് കൊറോണറി ഹാർട്ട് ഡിസീസുകൾ ഉണ്ടാകാനുള്ള സാധ്യത 15 ശതമാനത്തോളം കുറഞ്ഞതായും പഠനം കണ്ടെത്തുന്നു.

കൂടുതൽ നട്ട്സ് കഴിക്കാൻ തുടങ്ങിയതോടെ പ്രമേഹ രോഗികൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടാകാനുള്ള സാധ്യത 11 ശതമാനത്തോളം കുറഞ്ഞതായാണ് സർക്കുലേഷൻ റിസേർച് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍