UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

കുഞ്ഞിന് പൊണ്ണത്തടി വരുമോ? ശൈശവത്തിലേ തിരിച്ചറിയാം

ജനിതക കാരണങ്ങൾ ഉൾപ്പടെ 12 വസ്തുതകൾ കണക്കിലെടുത്തതുകൊണ്ടാണ് 17 വിദഗ്ദർ ആംസ്‌റ്റർഡാമിലെ എണ്ണായിരത്തിലധികം കുട്ടികളിൽ പഠനം നടത്തിയത്.

മാസങ്ങൾ മാത്രം പ്രായമുള്ള ഒരു പിഞ്ചുകുഞ്ഞിനെ കണ്ടാൽ അവന് അല്ലെങ്കിൽ അവൾക്ക് ഭാവിയിൽ അമിത വണ്ണം ഉണ്ടാകാനുള്ള സാധ്യതയുണ്ടോ, അതുമൂലമുള്ള ആരോഗ്യപ്രശനങ്ങൾ നേരിടേണ്ടി വരുമോ എന്നൊക്കെ പ്രവചിക്കാൻ സാധിക്കുമോ? നടക്കില്ല എന്നായിരിക്കുമല്ലേ എല്ലാവരുടെയും ഉത്തരം. കാരണം ഒരു കുഞ്ഞ് പിന്നീട് ഏതൊക്കെ വിധത്തിലുള്ള ആഹാരമാണ് കഴിക്കുന്നതെന്നും എന്തുതരം കായിക അധ്വാനങ്ങളിലാണ് ഏർപ്പെടുന്നതെന്നതും അറിയാതെ ഇത് പറയാൻ സാധിക്കില്ല എന്നായിരിക്കും ഭൂരിഭാഗം ആളുകളുടെയും വിചാരം.

എന്നാൽ ജനിതക കാരണങ്ങളും ജനന സമയത്തെ ഭാരവും മറ്റും കണക്കിലെടുത്തുകൊണ്ട് കുഞ്ഞിന്റെ ഭാവിയിലെ ശരീരഘടനയെ പോലും തിരിച്ചറിനാകുമെന്ന് കണ്ടെത്തുകയാണ് ആംസ്റ്റർഡാമിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ പരിശോധിച്ചുകൊണ്ട് അവന് അല്ലെങ്കിൽ അവൾക്ക് പത്ത് വയസ്സ് പ്രായമാകുമ്പോൾ അമിതവണ്ണമുണ്ടാകുമോ എന്ന് വളരെ കൃത്യമായി പ്രവചിക്കാൻ കഴിയുമെന്നതാണ് ഇവരുടെ അവകാശവാദം. ഇത് അമിതവണ്ണ ചികിത്സയിലെ തന്നെ പുതിയ വഴിത്തിരിവാകുമെന്നാണ് വൈദ്യശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.

രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ശാരീരിക ഘടന പരിശോധിച്ച് കുട്ടിയ്ക്ക് ഭാവിയിൽ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയുണ്ടോ എന്ന് പ്രവചിക്കുന്ന പരിശോധന ഇപ്പോൾ നെതര്‍ലന്റ്സില്‍ നിലവിലുണ്ട്. എന്നാൽ അതിനു മുൻപ് തന്നെ മാതാപിതാക്കളുടെ ശാരീരിക ഘടനയും മറ്റ് പല ജനിതക കാരണങ്ങളും കണക്കിലെടുത്ത് ഇത് കണ്ടെത്താനാകുമെന്നാണ് ആംസ്റ്റർഡാം മെഡിക്കൽ സെന്ററിലെ പ്രഫസർ തഞ്ച വ്രിച്ചിക്കോട്ടെ വാദിക്കുന്നത്. ഇത് അറിയാനാകുന്നതോടെ അപ്പോൾ മുതൽ തന്നെ കരുതലോടെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകികൊണ്ട് ഭാവിയിൽ വരാനിരിക്കുന്ന ആരോഗ്യ പ്രശ്ങ്ങൾ തടാനാകുമെന്നാണ് ഇവർ അവകാശപ്പെടുന്നത്. ഇവർ പ്രവചനം നടത്തിയതിൽ 70 ശതമാനത്തിലധികം കേസുകൾ വളരെ കൃത്യമായിരുന്നുവെന്നും ചെറുപ്പം മുതലേ മാതാപിതാക്കൾ കരുതലോടെ ഭക്ഷണം നൽകിയാൽ അമിത ഭാരം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനാകുന്നുവെന്നുമാണ് ഇവരുടെ കണ്ടെത്തൽ.

ജനിതക കാരണങ്ങൾ ഉൾപ്പടെ 12 വസ്തുതകൾ കണക്കിലെടുത്തതുകൊണ്ടാണ് 17 വിദഗ്ദർ ആംസ്‌റ്റർഡാമിലെ എണ്ണായിരത്തിലധികം കുട്ടികളിൽ പഠനം നടത്തിയത്. ജനനസമയത്ത് കുഞ്ഞിന്റെ ഭാരം, മാതാപിതാക്കളുടെ ഭാരം, മാതാവിന്റെ പ്രസവസമയത്തെ ഭക്ഷണശീലങ്ങൾ, മാതാപിതാക്കളുടെ പുകവലിശീലങ്ങൾ, അമ്മയുടെ വിദ്യാഭ്യാസം മുതലായവ പോലും കുഞ്ഞിന്റെ ശരീരഘടനയെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഗവേഷണത്തിൽ തെളിഞ്ഞത്. “അമിതഭാരമുള്ള കുഞ്ഞുങ്ങൾ അവരുടെ ജീവിതകാലത്തുടനീളം അമിതഭാരമുള്ളവരായിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്നത് വസ്തുതയാണ്. അതിനാൽ ഈ പ്രശ്നത്തെ മുളയിലേ നുള്ളിക്കളയുക എന്നത് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന്റെ ആദ്യ പടിയാണ്.’ മുഖ്യ ഗവേഷകൻ മാക്സ് ദാവി പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍