100 and 130 mg/dL ഇടയിലായി എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നില നില്‍ക്കുന്നതാണ് ഏറ്റവും നല്ലത്.45 വയസ്സിനിടയില്‍ പ്രായമുള്ള 27,937 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നില ഒരു പരിധിയില്‍ താഴെ കുറയുന്നത് സ്ത്രീകളില്‍ സ്‌ട്രോക്ക് സാധ്യത കൂട്ടുമെന്ന് ജേണല്‍ ഒഫ് ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ സാധാരണയായി മനുഷ്യര്‍ക്ക് ആവശ്യമാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ആഹാരശീലങ്ങളില്‍ ഉണ്ടായ മാറ്റങ്ങള്‍ മൂലം ഈ കൊളസ്‌ട്രോള്‍ അമിതമായ അളവില്‍ കാണപ്പെടുന്നുണ്ട്. ഇതുമൂലം ഹൃദയധമിനികളില്‍ കൊഴുപ്പടിയുകയും അത് ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യും.
എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അളവില്‍ കൂടുതല്‍ കുറയുന്നതാണ് ഹെമറാജിക് സ്‌ട്രോക്ക് സാധ്യത ഉണ്ടാക്കുന്നത്. സ്ത്രീകളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്.100mg/dLആണ് സാധാരണ നിലയിലുള്ള എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അളവ്. എന്നാല്‍ 70mg/dL ല്‍ താഴെ പോകുന്നത് അപകടകരമാണ്. സ്‌ട്രോക്ക് വരാന്‍ ഇത് കാരണമായേക്കാം.
100 and 130 mg/dL ഇടയിലായി എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നില നില്‍ക്കുന്നതാണ് ഏറ്റവും നല്ലത്.45 വയസ്സിനിടയില്‍ പ്രായമുള്ള 27,937 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നില അളവില്‍ കൂടുതല്‍ കുറഞ്ഞ സ്ത്രീകള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു രണ്ടയിരട്ടി സ്‌ട്രോക്ക് സാധ്യത കുട്ടുന്നു.