UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

വെളിച്ചെണ്ണയില്‍ പാരഫിന്‍ ഓയിലിന്റെ കലര്‍പ്പ് 10% വരെ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി മദ്രാസ് ഐഐടി ഗവേഷകര്‍

ലേസര്‍ പോയിന്റര്‍ സാങ്കേതികതയിലേക്ക് ഗവേഷകര്‍ തിരിഞ്ഞതാണ് ഈ കണ്ടെത്തലിന് ഗുണമായത്

വിവിധ ലായനികളില്‍ നിന്ന് പൂരിതവും അല്ലാത്തതുമായ ഹൈഡ്രോകാര്‍ബണുകള്‍ വേര്‍തിരിച്ച് രേഖപ്പെടുത്തിയിരിക്കുകയാണ് മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷകര്‍. ഹൈഡ്രോകാര്‍ബണ്‍ സാമ്പിളിലെ ഘടകമൂലകങ്ങള്‍ വേര്‍തിരിക്കുന്നത് ഇക്കാലമത്രയും ശാസ്ത്രരംഗത്ത് സങ്കീര്‍ണമായ പ്രക്രിയയായിരുന്നു.

ലേസര്‍ അസിസ്റ്റഡ് പേപ്പര്‍ സ്‌പ്രേ(laser assisted paper spray)യാണ് ഉപയോഗിച്ച ടെക്നിക്ക്. മദ്രാസ് ഐ.ഐ.ടി കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റ് തലവന്‍ പ്രൊഫ. ടി. പ്രദീപാണ് ടീമിനെ നയിച്ചത്. വെളിച്ചെണ്ണയുടെ സാമ്പിളില്‍ നടത്തിയ പരിശോധനയില്‍ പാരഫിന്‍(paraffin) എണ്ണയുടെ കലര്‍പ്പാണ് കണ്ടെത്തിയത്. വെളിച്ചെണ്ണയില്‍ 10% പാരഫിന്‍ ഓയില്‍ കലര്‍ത്തി അശുദ്ധമാക്കുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് സംഘം നടത്തിയത്. നേരത്തെ പാരഫിനിന്റെ 1% വരെയുള്ള സാന്നിധ്യം മാത്രമാണ് കണ്ടെത്തിയത്.

അനലിറ്റിക്കല്‍ കെമിസ്ട്രി(analytical chemistry) മാസികയിലാണ് ഈ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. പേപ്പര്‍ സ്പ്രേ അയണൈസേഷന്‍ മുഖേന ഘടകമൂലകങ്ങള്‍ വേര്‍തിരിക്കുന്ന പ്രക്രിയ നേരത്തെ അറിവുള്ളതാണ്. അതേസമയം ഹൈഡ്രോകാര്‍ബണുകള്‍ വേര്‍തിരിക്കാന്‍ ഈ സാങ്കേതികത പര്യാപ്തമല്ല..

‘കൈയടക്ക’മുള്ള പ്രക്രിയ

ലേസര്‍ പോയിന്റര്‍ സാങ്കേതികതയിലേക്ക് ഗവേഷകര്‍ തിരിഞ്ഞതാണ് ഈ കണ്ടെത്തലിന് ഗുണമായത്. നിര്‍ണ്ണയിച്ച അളവിലുള്ള സാമ്പിള്‍ ഫില്‍റ്റര്‍ പേപ്പറില്‍ ഉള്‍പ്പെടുത്തി. 1kv വൈദ്യുത പൊട്ടന്‍ഷ്യലിന്റെ സഹായത്തോടെ ഇവ ലേസര്‍ വികിരണങ്ങള്‍ക്ക് വിധേയമാക്കി. പത്ത് മൈക്രോണിന് മുകളിലുള്ള ഫൈബറിലൂടെയാണ് ഈ മൂലകങ്ങള്‍ കടത്തിവിട്ടത്.

ഒരേ ലേസറില്‍ വിവിധ ഹൈഡ്രോകാര്‍ബണുകള്‍ അയോണീകരിക്കാന്‍ വിവിധ അളവില്‍ വൈദ്യുതി പ്രവഹിപ്പിക്കേണ്ടി വരും. കാര്‍ബണ്‍ നാനോട്യൂബുകള്‍ ഉപയോഗിച്ച് ഫില്‍റ്റര്‍ പേപ്പര്‍ പരിഷ്‌കരിച്ചാല്‍ 1വോള്‍ട്ട് എന്ന പൊട്ടന്‍ഷ്യലിലേക്ക് ഈ അളവ് കുറയ്ക്കാനുമാകും. ഇന്‍സ്റ്റിറ്റ്യൂട്ടിലെ കെമിസ്ട്രി ഡിപ്പാര്‍ട്ടമെന്റ് അംഗവും ഈ പ്രക്രിയയുടെ ആദ്യ എഴുത്തുകാരനുമായ പല്ലവ് ബാസുരി(Pallab Basuri)യുടെ കണ്ടെത്തലുകളും നിര്‍ണ്ണായകമാണ്. അന്തരീക്ഷ-വായു-ഭക്ഷണ മലിനീകരണം എന്നീ പ്രശ്നങ്ങള്‍ കണ്ടെത്താനുള്ള പുതിയ സാധ്യത കൂടിയാണ് ഇവിടെ തുറക്കപ്പെടുന്നത്. ഉള്‍പ്രദേശങ്ങളിലേക്ക് പോലും കൊണ്ടുപോകാവുന്ന തരത്തിലുള്ള സാമ്പിള്‍ സ്ട്രിപ്പുകളാണ് ഗവേഷണത്തിന് ഉപയോഗിച്ചത്. ഫൈബര്‍ ഘടനയില്‍ വ്യത്യാസം വരുത്തി ഭാവിയില്‍ വിവിധ കണ്ടെത്തലുകള്‍ക്ക് ഇവ ഉപയോഗിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍