UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

യുവാവിന്റെ തലയോട്ടിയുടെ ഭാഗം കാണാതായി; രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റില്‍

തലവേദനയെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ശസ്ത്രക്രിയ ചെയ്ത 25 കാരന്റെ തലയോട്ടിയുടെ ഭാഗം കാണാതായതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്ഡ് റിസര്‍ച്ച് സെന്ററിലെ ന്യൂറോ സര്‍ജന്‍മാരായ ഡോ. ബി ഗുരുപ്രസാദ്, ഡോ. രാജേഷ് ആര്‍ റായ്കര്‍ എന്നിവരാണ് അറസ്റ്റിലായത്.

ചിക്കമംഗലൂര്‍ സ്വദേശിയായ മഞ്ജുനാഥിന്റെ തലയോട്ടിയുടെ വലതുഭാഗമാണ് നഷ്ടമായത്. ഇപ്പോള്‍ ചെറുതായൊന്ന് ചൊറിയുന്നതുപോലും തച്ചോറിന് ക്ഷതമുണ്ടാക്കും എന്നു മഞ്ജുനാഥ് പറഞ്ഞു. മഞ്ജുനാഥിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ജീവന്‍ രക്ഷിക്കണമെങ്കില്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തലയോട്ടിയുടെ ഭാഗം മാറ്റിവെക്കാന്‍ സാധിക്കില്ലെന്ന് കുടുംബത്തോട് നേരത്തെ പറഞ്ഞിരുന്നു എന്ന് ഡോ. ബി ഗുരുപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഫെബ്രുവരി രണ്ടിനാണ് തലവേദനയെ തുടര്‍ന്ന് മഞ്ജുനാഥിനെ വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍