UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മനസിനേല്‍ക്കുന്ന മായാത്ത മുറിവ്:പാസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡറിനെ കുറിച്ച് അറിയാം

അപ്രതീക്ഷിത സംഭവങ്ങള്‍ മനസ്സിനേല്‍പ്പിക്കുന്ന മുറിവ് എങ്ങനെ കൈകാര്യം ചെയ്യണം?

വാഹനാപകടം മുതല്‍ തീവ്രവാദി ആക്രമണം വരെ ഏത് ആഘാതത്തിന്റെയും അനന്തരഫലമാണ് PTSD അഥവാ പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (Post Traumatic Stress Disorder). നിങ്ങള്‍ക്ക് ഈ അവസ്ഥയുണ്ടോ? അല്ലെങ്കില്‍ ഇത്തരം അപ്രതീക്ഷിത സംഭവങ്ങള്‍ മനസ്സിനേല്‍പ്പിക്കുന്ന മുറിവ് എങ്ങനെ കൈകാര്യം ചെയ്യണം? 7 കാര്യങ്ങള്‍ ഇതാ..

എന്താണ് PTSD?

അപകടത്തില്‍ സംഭവിച്ച ശാരീരിക മുറിവുകള്‍ ഭേദപ്പെട്ടാലും മനസിലേറ്റ മുറിവ് മായാതെ കിടക്കുന്ന സന്ദര്‍ഭമാണിത്. റോഡ് അപകടം, അടുപ്പമുള്ളവരുടെ വേര്‍പാട്,ബലാത്സംഗം,മര്‍ദ്ദനം ഇങ്ങനെ ഏത് ദുരന്തവും ഈ അവസ്ഥയ്ക്ക് വഴിയൊരുക്കും. ചില അപകടങ്ങള്‍ കണ്മുന്നില്‍ കണ്ടാലും മതി. ഉത്കണ്ഠ എന്ന മനസിന്റെ അവസ്ഥയോട് കൂട്ടിവായിക്കാന്‍ സാധിക്കും PTSD. പക്ഷെ ഇത്തരം അപ്രതീക്ഷിത സാഹചര്യങ്ങളിലെത്തിപ്പെടുന്ന എല്ലാവരിലും PTSD ഉണ്ടാകണമെന്നുമില്ല. ദു:സ്വപ്നം മുതല്‍ വിഷാദവും ഉത്കണ്ഠയും ഉള്‍പ്പടെ അപകടത്തിന്റെ അനന്തര ഫലം ദീര്‍ഘകാലം നിലനിന്നാല്‍ തീര്‍ച്ചയായും അത് PTSD ആണ്. ഒരുപക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞാകും ലക്ഷണങ്ങള്‍ പോലും കാണപ്പെടുക.

ലക്ഷണങ്ങള്‍

മനസ്സിനുണ്ടാകുന്ന ഇടവിട്ടുള്ള അസ്വസ്ഥത. ആവര്‍ത്തിച്ച് ദു:സ്വപ്നം കാണുക. ഇത്തരം പ്രശ്‌നങ്ങളാല്‍ ഉറക്കം നഷ്ടപ്പെടുക. അല്ലെങ്കില്‍ മനസ്സില്‍ അവശേഷിക്കുന്ന ആ ദുരന്തവുമായി ബന്ധപ്പെട്ട വ്യക്തികള്‍, സ്ഥലങ്ങള്‍ എല്ലാം മറക്കാന്‍ ധാരാളം സമയം എടുക്കുക. ഇത്തരം മാനസിക അസ്വസ്ഥതകള്‍ കാരണം അനിയന്ത്രിതമായ ഹൃദയമിടിപ്പ്, ഡയേറിയ, തലവേദന എന്നീ ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാവുക. ചിലര്‍ മരുന്നുകള്‍, മദ്യം എന്നിവയെ ആശ്രയിച്ച് ഈ സ്ഥിതി മറികടക്കാന്‍ ചിലര്‍ ശ്രമിക്കും. അവസ്ഥ കൂടുതല്‍ മോശമാകുമെന്നതാണ് സത്യം.

റിസ്‌ക് ഫാക്ടര്‍

ക്ഷീണിതരായവര്‍ക്ക് മാത്രം വരുന്ന പ്രശ്നമല്ല ഇത്, ആര്‍ക്കും സംഭവിക്കാം. വൈകാരികമായോ ശാരീരികമായോ ദുരുപയോഗം ചെയ്തതിന്റെ അനന്തരഫലമാണ് നിങ്ങളിലെ PTSD എങ്കില്‍ സൂക്ഷിക്കണം. തുടര്‍ന്ന് ഒരു ബന്ധത്തിലും ‘വിശ്വാസം’ എന്ന ഘടകം കണ്ടെത്താന്‍ അവര്‍ക്ക് ബുദ്ധിമുട്ടാകും. ബന്ധങ്ങളുടെ തകര്‍ച്ചയാണ് പ്രധാനമായും സംഭവിക്കുക. ജനിതകപരമായോ ഹോര്‍മോണല്‍ അല്ലെങ്കില്‍ മാനസികപരമായോ… ഏത് വിധേനയും ഒരു പിന്മാറ്റം ആകും തുടര്‍ന്നുള്ള ജീവിതത്തില്‍ അവര്‍ പ്രകടിപ്പിക്കുക.

ലക്ഷണങ്ങളും അപകടാവസ്ഥയും തിരിച്ചറിയാന്‍ സാധിക്കണം

ചുറ്റുപാടിന്റെ പിന്തുണ ഏറെവേണ്ട സമയമാണ് PTSD സൃഷ്ടിക്കുന്നത്. നിങ്ങളുടെ നിയന്ത്രണം ചിലപ്പോള്‍ നിങ്ങളുടെ തന്നെ കയ്യിലായെന്ന് വരില്ല. Trauma Risk Management (TRiM) എന്ന ജോലിസ്ഥലത്തെ പരിശീലനം ആണ് ഒരു ഉദാഹരണം. മികച്ച മാറ്റമാണ് ഈ ഘട്ടത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

എല്ലാവരോടും വിശദീകരിക്കേണ്ട;ദോഷം ചെയ്യും

ചെറിയ ലക്ഷണങ്ങള്‍ മാത്രം കണ്ടുതുടങ്ങിയാല്‍ ചിലപ്പോള്‍ ഒരു മാസത്തിനകം നിങ്ങള്‍ സാധാരണ നിലയിലേക്ക് പോയെന്നുവരാം. പക്ഷെ തുടക്കത്തില്‍ തന്നെ ലക്ഷണങ്ങള്‍ അതീവ ഗുരുതരം ആണെങ്കില്‍, ചികിത്സ വളരെ നേരത്തെ തുടങ്ങണം. സമൂഹത്തിന്റെ ആരോഗ്യപരമായ പിന്തുണ ആണ് ഈ സന്ദര്‍ഭത്തില്‍ ആവശ്യം. പക്ഷെ നേരത്തേയുണ്ടായ അപകടം ഓര്‍ത്തെടുത്തു ഇടയ്ക്കിടെ മറ്റുള്ളവരോട് പറയേണ്ടി വരുന്ന സന്ദര്‍ഭം തീര്‍ത്തും ഒഴിവാക്കണം.

ചികിത്സ

PTSD ഏത് അളവില്‍ ബാധിച്ചിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ചികിത്സ. എല്ലാവര്‍ക്കും ഒരു ചികിത്സയല്ല. ഓരോ മനസ്സിനും ഓരോ ചികിത്സയാണ്. ബിഹേവിയറല്‍ തെറാപ്പി മുതല്‍ കണ്ണിന്റെ ചലനവും തലച്ചോറിന്റെ പ്രവര്‍ത്തനവും വരെ നിയന്ത്രിതമാക്കുന്ന തരത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. വ്യായാമം, ആര്‍ട്ട് തെറാപ്പി, മരുന്ന്(പ്രത്യേക സന്ദര്‍ഭങ്ങളില്‍) എന്നിവയും ഈ അവസ്ഥയെ മറികടക്കുന്നതിന്റെ ഭാഗമാണ്.

മറ്റ് മാര്‍ഗങ്ങള്‍

യൂഎസിലെ മനഃശാസ്ത്ര വിദഗ്ധ മാര്‍ഷ ലിനേഹന്‍ (Marsha Linehan) വികസിപ്പിച്ചതാണ് ഡയലെക്റ്റിക്കല്‍ ബിഹേവിയര്‍ തെറാപ്പി (DBT) എന്ന ചികിത്സാരീതി. മാനസിക മാറ്റങ്ങളാണ് ലക്ഷ്യം. ബന്ധങ്ങള്‍ നിലനിര്‍ത്താനും സ്വയം തിരിച്ചറിവിനും വരെ ഈ രീതി ഉപയോഗിക്കാമെന്ന് അവര്‍ അവകാശപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍