UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എം ആര്‍ വാക്സിന്‍: ലൈവായി എഡിറ്റ് ചെയ്യാത്ത സംവാദത്തിന് തയ്യാര്‍-ഡോക്ടർമാരുടെ വെല്ലുവിളി ഏറ്റെടുത്ത് ജേക്കബ് വടക്കാഞ്ചേരി

ഡോക്ടർമാരുടെ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറെന്ന് ജേക്കബ് വടക്കാഞ്ചേരി. പൊതുജന മധ്യത്തിൽ ലൈവ് ആയി നടത്തുന്ന ഏത് സംവാദത്തിനും തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ വിരുദ്ധ പ്രചാരണം നടത്തുന്നവർ മുന്നോട്ട് വന്ന് പൊതുജനത്തിന് മുന്നിൽ സംവാദത്തിന് തയ്യാറാവണമെന്ന ഒരു കൂട്ടം ഡോക്ടർമാർ വെല്ലുവിളിച്ചിരുന്നു. ഇത് അഴിമുഖം വാർത്തയാക്കിയിരുന്നു.

ജേക്കബ് വടക്കാഞ്ചേരിയുടെ വാക്കുകൾ “വാട്സ്ആപ് സന്ദേശമായി ജനറൽ ആയ വെല്ലുവിളിയാണ് അവർ നടത്തിയത്. അതിനോട് ഞങ്ങളിൽ ചിലർ ജനറലായി തന്നെ പ്രതികരിക്കുകയും ചെയ്തു. ഞങ്ങളാരും ഒന്നിച്ച് ഒരു സംഘടനയായി പ്രവർത്തിക്കുന്നവരല്ല. പലയിടങ്ങളിൽ സാധാരണ ജീവിതം ജീവിക്കുന്നവരാണ്. പക്ഷെ അവരുടെ വെല്ലുവിളി ഏറ്റെടുത്തുകൊണ്ട് ആദ്യം അവരോട് സംസാരിക്കാൻ ഞങ്ങളുടെ രണ്ട് പ്രതിനിധികളെ വിടാൻ തീരുമാനിച്ചിരുന്നു. പൊതുവിടത്തിൽ എവിടെ, എങ്ങനെ ആ സംവാദ പരിപാടി നടത്താം എന്ന് തീരുമാനിക്കാൻ. ഇരുകൂട്ടർക്കും സമ്മതമുള്ള ഒരു വേദിയിൽ നടത്താൻ ഞങ്ങൾ ഒരുക്കമാണ്. അതിനു ചുരുങ്ങിയത് 50,000 പോസ്റ്റർ എങ്കിലും അച്ചടിക്കണം. അതിനുള്ള പകുതി പൈസ ഞങ്ങൾ തന്നെ കൊടുക്കാം. വെല്ലുവിളി അവരുടേതാണെങ്കിലും ഞങ്ങളുടെ കൂടെ ആവശ്യമായതിനാൽ അതിനും പണം മുടക്കാനും ഞങ്ങൾ തയ്യാറാണ്. നടത്തിപ്പുകാർ വേണമെങ്കിൽ അതും ചെയ്യാം. പക്ഷെ അതും ഇരുകൂട്ടരും അംഗീകരിക്കുന്നവർ ആവണം. അതിൽ ഞങ്ങളുടെ ഭാഗത്ത് നിന്ന് ആരൊക്കെ പങ്കെടുക്കുമെന്ന് ഞങ്ങൾ തീരുമാനിക്കും. ഇതായിരുന്നു ആലോചന. എന്നാൽ ഇപ്പോൾ അവർ എന്റെതുൾപ്പെടെ പേരെടുത്ത് പറഞ്ഞിട്ട് ഇവർ തന്നെ സംവാദത്തതിന് വരണം എന്ന് പറഞ്ഞിരിക്കുന്നു. ലൈവ് ആയി ജനമധ്യത്തിൽ നടത്തുന്നതാണെങ്കിൽ അതിനു തയ്യാറാണ്.

മാധ്യമ ചർച്ചകളിൽ ഇപ്പോൾ പങ്കെടുക്കാറില്ല. ലൈവ് ആയി നടത്തുന്ന ഏത് മാധ്യമ ചർച്ചയിലും പങ്കെടുക്കാൻ തയ്യാറാണ്. മുമ്പ് പലപ്പോഴും മാധ്യമ ചർച്ചകളിൽ പങ്കെടുത്തപ്പോൾ എഡിറ്റ് ചെയ്താണ് അവർ അത് സംപ്രേഷണം ചെയ്തത്. അത്തരം കാര്യങ്ങൾ ഇനി അംഗീകരിക്കാനാവില്ല. ലൈവ് ആയി എഡിറ്റ് ചെയ്യപ്പെടാത്ത ഏത് ചർച്ചയ്ക്കും സംവാദത്തിനും തയ്യാർ.”

വ്യാജ പ്രചാരകരേ, ധൈര്യമുണ്ടെങ്കില്‍ സംവാദത്തിന് വാ; ഡോക്ടര്‍മാരുടെ വാക്സിന്‍ ചലഞ്ച്

പൊടിപാറിയ പ്രകൃതി പാക്കേജും അത്യത്ഭുത ഫാറ്റ് ടാക്‌സും

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍