UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമായേക്കാവുന്ന രാസവസ്‌ക്കളുണ്ടെന്ന് ആരോപണം; പരിശോധനഫലം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് അനുകൂലം

കുഞ്ഞുങ്ങൾക്കുള്ള പൗഡറിൽ ആസ്ബസ്റ്റോസിന്റെ അംശമുണ്ടെന്ന് പ്രമുഖ വാര്‍ത്ത ഏജൻസിയായ റോയിട്ടേഴ്‌സ് ഉൾപ്പടെയുള്ളവരാണ് റിപ്പോർട്ട് ചെയ്തത്.

നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പടെ ഉപയോഗിക്കാനായി വാങ്ങിയിരുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറില്‍ മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. പൗഡറിന്റെ ഉല്‍പ്പാദനം ഉടന്‍ തന്നെ പുനരാരംഭിക്കുമെന്നാണ് കമ്പനി അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. പൗഡറില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അര്‍ബുദം വരെ ഉണ്ടാക്കിയേക്കാവുന്ന ആസ്ബസ്റ്റോസ് ഉള്‍പ്പടെയുള്ള രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു.

പ്രമുഖ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് ഉള്‍പ്പടെയുള്ളവരാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വര്‍ത്തകളെയെല്ലാം അടിസ്ഥാനരഹിതമാമെന്നായിരുന്നു കമ്പനി വാദിച്ചിരുന്നത്. ഡിസംബര്‍ മാസമായപ്പോഴേക്കും വാര്‍ത്തകള്‍ക്ക് വന്‍ പ്രചാരം ലഭിച്ചു. വലിയ തോതില്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങിക്കൂട്ടരുതെന്നുംപരിശോധന കഴിയുന്നത് വരെ ബേബിപൗഡറിന്റെ ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ഈ യുഎസ് കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.

. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം വീടുകളില്‍ പ്രസവിച്ചത് 740 പേര്‍; മലപ്പുറം മുന്നില്‍, തൊട്ട് പിന്നില്‍ വയനാട്

. രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള തമാശയല്ല ഡിസ്ലെക്സിയ എന്ന് മോദിയോട് പൊതുസമൂഹം; എന്താണ് ഡിസ്ലെക്സിയ?

തുടര്‍ന്ന് വിശദമായ അന്വേഷണത്തലും പരിശോധനയിലും ഈ പൗഡറുകളില്‍ വിനാശകാരികളായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായില്ല. ഇന്ത്യയില്‍ നിന്നുള്ള അന്വേഷണ സംഘങ്ങള്‍ കൂടാതെ സിംഗപ്പൂര്‍, തായ് ലാന്‍ഡ്, സൗദി അറേബ്യ, ജോര്‍ദാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലും പൗഡറില്‍ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയുടെ വിവിധ മേഖലകളിലുള്ള ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്ലാന്റുകളി ല്‍ ഉടന്‍ തന്നെ പൗഡര്‍ പുനരുല്പാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍