UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്ദ്രിയാവബോധത്തിന് ചേര്‍ന്ന ഭക്ഷണം; കുട്ടികളിലുണ്ടാകുന്നത് മികച്ച പ്രതികരണം

അനുഭവിച്ചറിയാനുള്ള അവസരം കുട്ടികളെ നല്ല ഭക്ഷണ ശീലത്തിനോട് ചേര്‍ത്ത് നിര്‍ത്തുമെന്ന് വിദഗ്ധര്‍

ഇന്ദ്രിയാവബോധത്തിന് (Senosry based) അനുസരിച്ചുള്ള ഭക്ഷണക്രമം കുട്ടികളെ ശീലിപ്പിച്ചാല്‍ ലഭിക്കുന്നത് മികച്ച ഫലമെന്ന് റിപ്പോര്‍ട്ട്. 3-5 പ്രായക്കാരായ കിന്റര്‍ഗാര്‍ഡന്‍ വിദ്യാര്‍ഥികളില്‍ ഇത്തരം ഭക്ഷണ രീതി പ്രോത്സാഹിപ്പിക്കുന്നത്, അവര്‍ പച്ചക്കറിയും പഴവും കൂടുതല്‍ കഴിക്കാന്‍ കാരണമാകുന്നു. Eastern finland സര്‍വ്വകലാശാലയുടേതാണ് പഠനം. ആരോഗ്യത്തിന് വേണ്ട നല്ല ഭക്ഷണശൈലി അവലംബിക്കുന്നതിന്റെ ഭാഗമായാണ് സെന്‍സറി ബേസ്ഡ് ഫുഡ് എജ്യുക്കേഷന്‍ അവതരിപ്പിച്ചത്. പബ്ലിക് ഹെല്‍ത്ത് ന്യൂട്രീഷന്‍ (Public Health Nutrition) മാസിക ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.

കുഞ്ഞുങ്ങളില്‍ ഫുഡ് എജ്യുക്കേഷന്‍ പ്രോത്സാഹിപ്പിക്കുന്നത് എത്രത്തോളം ഗുണമാകുമെന്നതായിരുന്നു പഠനത്തില്‍ കണ്ടെത്താന്‍ ശ്രമിച്ചത്.

ഈസ്റ്റണ്‍ ഫിന്‍ലന്റ്-ജൈവസ്‌കൈല സര്‍വ്വകലാശാലകള്‍ സംയുക്തമായാണ് പഠനം നടത്തിയത്. Jenny and Antti wihuri ഫൗണ്ടേഷന്‍, ഈ പഠനത്തിനുള്ള സാമ്പത്തിക സഹായം അനുവദിച്ചു.

സപേര്‍ (Sapere) എന്നാണ് ഇന്ദ്രിയാധിഷ്ഠിത ഭക്ഷണമാര്‍ഗത്തിന് നല്‍കിയ പേര്. കാഴ്ചയില്‍, സ്പര്‍ശത്തില്‍, രുചിയില്‍, മണത്തില്‍, കേള്‍വിയില്‍ എന്നിങ്ങനെ പഞ്ചേന്ദ്രിയങ്ങള്‍ അനുഭവിച്ചറിയുന്ന തരത്തില്‍, ഭക്ഷ്യക്രമീകരണം. കൂട്ടമായിരുന്ന് പരിചയിച്ച ഭക്ഷണത്തെപ്പറ്റി സംസാരിക്കാനും അത് വീണ്ടും കഴിക്കാനും കുട്ടികള്‍ക്കാകുന്ന രീതി.

പച്ചക്കറിയും പഴവും കുട്ടികളുടെ കൈയില്‍ നല്‍കി പരിചയിപ്പിക്കല്‍, പാചകത്തില്‍ അവരെയും ഉള്‍പ്പെടുത്തല്‍, പച്ചക്കറി കൃഷിയില്‍ പങ്കാളിയാക്കല്‍ എന്നിങ്ങനെ വിവിധ മാര്‍ഗങ്ങളില്‍ കുട്ടികളെ ഭക്ഷണത്തോട് അടുപ്പിക്കാന്‍ കെ.ജി കാലഘട്ടം മുതല്‍ ശ്രമിക്കാം. ആഹാര സംബന്ധമായ തീമുകളിലുള്ള കളികളും പരിചയിപ്പിക്കാം.

അനുഭവിച്ചറിയാനുള്ള അവസരം കുട്ടികളെ നല്ല ഭക്ഷണ ശീലത്തിനോട് ചേര്‍ത്ത് നിര്‍ത്തുമെന്ന് വിദഗ്ധരും പറയുന്നു.

മറ്റ് പല പരീക്ഷണങ്ങളേക്കാളും മികച്ച ഫലമാണ് ഈ ആഹാരരീതി പഠിപ്പിച്ചതിലൂടെ കുട്ടികള്‍ നേടിയത്. വിദ്യാഭ്യാസം കുറവുള്ള അമ്മമാരുടെ മക്കളാണ് കിന്റര്‍ – ഗാര്‍ഡനിലെ പുതിയ പഠനരീതി അറിഞ്ഞ് ഭക്ഷണത്തോട് അടുപ്പം കാണിക്കാന്‍ ആദ്യം എത്തിയത്. ഇത് കുടുംബങ്ങള്‍ക്കും ഗുണം ചെയ്യും.

സ്വന്തം ആരോഗ്യത്തിനുള്ള ഭക്ഷണം സ്വയം കണ്ടെത്താന്‍ കുട്ടികള്‍ പഠിക്കുകയാണ് ഇതുവഴി. പച്ചക്കറിയോടും പഴവര്‍ഗങ്ങളോടും കാണിക്കുന്ന അടുപ്പം അതിന് തെളിവാണ്. ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുത്താല്‍ പാര്‍ശ്വഫലമില്ലാത്തതും 100 % ഗുണമുള്ളതുമായ ഇന്ദ്രിയാധിഷ്ഠിത ഭക്ഷണക്രമം മികച്ച തലമുറയെ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍