UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ചു; ജീവിതത്തിലെ സന്തോഷം തിരികെ കിട്ടിയെന്ന് സൈമണ്‍ കൊവെല്‍

ബ്രിട്ടനില്‍ നടന്ന സര്‍വ്വേ കണ്ടെത്തിയത് 16-24നും ഇടയില്‍ പ്രായം വരുന്നവര്‍ ഉള്‍പ്പടെ 38% വരുന്ന ജനത മൊബൈല്‍ ഫോണിന് അടിമകള്‍ ആണെന്നായിരുന്നു

Avatar

അഴിമുഖം

തന്റെ ജീവിതത്തിലെ സന്തോഷം തിരികെ കിട്ടിയെന്ന് സെലിബ്രിറ്റി താരം സൈമണ്‍ കൊവെല്‍. കഴിഞ്ഞ 10 മാസങ്ങളായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് ജീവിതത്തില്‍ സന്തോഷവും സമാധാനവും ജീവിതത്തിനു മൂല്യവും വന്നു എന്നാണ് സൈമണ്‍ പറയുന്നത്. പോപ്പ് ഐഡല്‍, ദ എക്‌സ് ഫാക്ടര്‍, ബ്രിട്ടന്‍സ് ഗോട്ട് ടാലന്റ് തുടങ്ങി നിരവധി പരിപാടികളിലെ ജഡ്ജും കൂടിയാണ് സൈമണ്‍.

‘കഴിഞ്ഞ 10 മാസങ്ങളായി മൊബൈല്‍ എനിക്ക് താല്പര്യമില്ല. എന്റെ നിരീക്ഷണത്തില്‍, സ്വഭാവത്തില്‍, ജീവിതരീതിയില്‍ അങ്ങനെ പലകാര്യങ്ങളിലും നിരവധി മാറ്റങ്ങളാണ് വന്നുതുടങ്ങിയത്. ഒരു കൂട്ടമായി ഇരിക്കുമ്പോള്‍ പോലും എല്ലാവരും ഫോണില്‍ അവരുടെ ലോകത്താണ്. എന്റെ സ്വഭാവവും അതുതന്നെയായിരുന്നു. പക്ഷെ ഞാന്‍ മാറി. ഇപ്പോഴാണ് ആ സ്വഭാവം എത്ര മോശമാണെന്ന് തിരിച്ചറിയാനായത്. മാനസിക ആരോഗ്യത്തിന് വളരെ നല്ലതാണ് ഈ ശീലം. ഇന്നത്തെ ചുറ്റുപാടില്‍ വ്യത്യസ്തമായ അനുഭവവും. സന്തോഷമുണ്ട്.’ സൈമണ്‍ കോവല്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.

നാല് വയസ് ഉള്ള തന്റെ മകനെയും ഈ ശീലം പഠിപ്പിക്കുകയാണ് അദ്ദേഹം. ഐ-പാഡില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാനും ടിവി കാണാനും മകനെ ശീലിപ്പിക്കുന്നു. താന്‍ ഏറ്റെടുത്ത ഈ ചലഞ്ചിന്റെ പ്രയോജനം എല്ലാവരും തിരിച്ചറിയണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വിവാദമായ പല അഭിപ്രായപ്രകടനങ്ങള്‍ നടത്തി വിമര്‍ശനങ്ങള്‍ നേടിയ സൈമണ്‍ കോവലിന്റെ പുതിയ വെളിപ്പെടുത്തലിന് ഒട്ടേരെ സ്വീകാര്യയത കിട്ടുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ നടന്ന സര്‍വ്വേ കണ്ടെത്തിയത് 16-24നും ഇടയില്‍ പ്രായം വരുന്നവര്‍ ഉള്‍പ്പടെ 38% വരുന്ന ജനത മൊബൈല്‍ ഫോണിന് അടിമകള്‍ ആണെന്നായിരുന്നു. 79% പേരും ഉറക്കത്തിനു തൊട്ടുമുമ്പ് വരെ മൊബൈല്‍ ചെക്ക് ചെയ്യുന്നവരും 55%പേര്‍ ഉണരുന്നത് തന്നെ ഫോണ്‍ നോക്കിയാണെന്നും ആയിരുന്നു കണ്ടെത്തല്‍.

ബ്രിട്ടനില്‍ മാനസിക ആരോഗ്യം കുറഞ്ഞ പൗരന്മാര്‍ ആണ് കൂടുതല്‍ എന്നായിരുന്നു അന്തിമ സര്‍വ്വേ ഫലം. ഇതേ തുടര്‍ന്ന് ഫോണ്‍ ഉപയോഗം നിയന്ത്രിക്കുന്നതിനും സമയം പാലിക്കുന്നതിനും കൃത്യമായി ആപ്ലിക്കേഷനുകളും രാജ്യത്ത് വ്യാപകമായി.

നോര്‍വേയില്‍ 40%വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്ന Hold എന്ന ആപ് ആണ് ഉദാഹരണം. UKയിലെ വിവിധ സര്‍വ്വകലാശാലകള്‍ പോലും Holdന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഫോണിന് പകരം സ്നാക്സും സിനിമ ടിക്കറ്റും ഒക്കെയാണ് ഹോള്‍ഡിന്റെ വാഗ്ദാനം!

ഓണ്‍ലൈന്‍ ലോകത്തിന്റെ പിടിയില്‍ നിന്ന് മുക്തരാകാന്‍ കഴിയാത്തവര്‍ക്കായി ചൈനയില്‍ പ്രചാരത്തിലുള്ള ഡിജിറ്റല്‍ ഡെറ്റോസ് പ്രോഗ്രാമും യു.കെയില്‍ പ്രചാരത്തിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍