UPDATES

ഹെൽത്തി ഫുഡ്

ഹൃദയപൂർവം കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ

രക്തസമ്മമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ ഈ ആറ് ഭക്ഷണങ്ങളും അത്യുത്തമമാണ്.

ആരോഗ്യമുള്ള ഹൃദയത്തിനായി കഴിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടതുണ്ട്. കൊഴുപ്പ് കുറഞ്ഞതും, രക്തസമ്മർദ്ദം വര്ധിപ്പിക്കാത്തതുമായ ഭക്ഷണങ്ങളാണ് ഹൃദയാരോഗ്യവിദഗ്ദർ നിർദ്ദേശിക്കാറുള്ളത്. ഫാസ്റ്റ്ഫുഡും  ബേക്കറികളിൽ നിന്നും മറ്റും വാങ്ങുന്ന പ്രോസെസ്സഡ് പലഹാരങ്ങളും പരമാവധി ഒഴിവാക്കേണ്ടതുണ്ട്.ഹൃദയാരോഗ്യത്തിനായി നിത്യേനയുള്ള ഭക്ഷണ ശീലങ്ങളിൽ ഉൾപ്പെടുത്താനാകുന്ന ആറ് ഭക്ഷണങ്ങൾ പരിചയപ്പെടാം.

  1. ഓട്സ് /ബാർലി

ആരോഗ്യമുള്ള ഹൃദയത്തിനായി ഓട്സ്, ബാർലി തുടങ്ങിയവയെ പ്രാതലിൽ ഉൾപ്പെടുത്താൻ വിദഗ്ദർ വ്യാപകമായി ശുപാർശ ചെയ്യാറുണ്ട്. ഇവയുടെ കോശഭിത്തി നിർമിച്ചിരിക്കുന്ന ബീറ്റാ ഗ്ലുകോൺ എന്ന  സോല്യൂബിൾ ഫൈബർ പോഷകങ്ങളുടെ കലവറയാണ്.ഇൻസുലിൻ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി, രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ അത്യുത്തമമാണ്.കൊളസ്‌ട്രോൾ ഒരുപരിധിവരെ നിയന്ത്രിക്കാൻ സഹായിക്കുന്നതുകൊണ്ടാണ് ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർക്ക് ഇവ കൂടുതലായി നിർദേശിക്കാറുള്ളത്.

  1. മൽസ്യം

ആരോഗ്യദായകമായ കൊഴുപ്പുകളടങ്ങിയ സാൽമൺ, ഓയിസ്റ്റെർസ്, ട്യൂണ മുതലായ മൽസ്യങ്ങൾ കഴിക്കുന്നത് ഹൃദയത്തിനു വളരെയധികം ഗുണം ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഇത്തരം കടൽ, കായൽ മത്സ്യങ്ങളെ ഭക്ഷണശീലത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദർ നിർദ്ദേശിക്കുന്നത്.

  1. ഇലക്കറികൾ

സലാഡായും കറികളാക്കിയും ഉപയോഗിക്കാനാകുന്ന സ്പിനാച്ച്പോലുള്ള ഇലക്കറികൾ വിറ്റാമിനുകളുടെ കലവറയാണ്. വിറ്റാമിൻ A ,C ,K , എന്നിവ കൂടാതെ ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കം ചെയ്യുന്ന വിവിധ ആന്റിഓക്സിഡകളാലും ഈ ഇലകൾ സമ്പുഷ്ടമാണ്. ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിച്ച് ഇവ നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

  1. നട്ട്സും വിത്തുകളും

പൊട്ടാസ്യം, മഗ്നീഷ്യം മുതലായവ അടങ്ങിയ നട്ട്സ് കൊറിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പക്ഷെ രുചിയ്ക്കായി ഉപ്പും മസാലയും ചേർക്കാത്ത  നട്ട്സ് കൊറിക്കാനാണ് ഡോക്ടറുമാർ നിർദ്ദേശിക്കുന്നത്.പിസ്താ പോലുള്ളവ കൊറിയ്ക്കുന്നത് രക്‌തധമനികൾക്ക് കട്ടിവെയ്ക്കുന്നത് തടയാനും, കൊളെസ്ട്രോൾ കുറയ്ക്കാനും ഉപകരിക്കുമെന്നാണ് വിദഗ്ദർ കണ്ടെത്തുന്നത്.വാൾനട്ട്, ഫ്‌ളാക്‌സ്  സീഡ് മുതലായവയും ഹൃദയത്തിന് ഗുണം ചെയ്യും.

  1. അവോക്കാഡോ

ദിവസവും ഒരു അവക്കാഡോ വീതമെങ്കിലും കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനുള്ള ഒരു ഫലപ്രദമായ മാർഗമാണെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ കണ്ടെത്തുന്നത്. സാധാരണ നമ്മൾ ഒരു സമീകൃത ഭക്ഷണ ശീലത്തിൽ ഉൾപ്പെടുത്തുന്ന കൊഴുപ്പുകൾക്ക് പകരമായി നിത്യേനെ അവകാഡോ ഉപയോഗിക്കാനാണ് വിദഗ്ദർ നിർദേശിക്കുന്നത്.

  1. ഒലിവെണ്ണ

മെഡിറ്ററേനിയൻ ഭക്ഷണക്രമത്തിൽ ഒലിവെണ്ണയെ ഒഴിവാക്കാൻ കഴിയില്ല. സ്തനാർബുദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതോടൊപ്പം ഹൃദയാരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും സംരക്ഷിക്കാൻ ഒലിവെണ്ണയോളം ഉപകരിക്കുന്ന മറ്റൊരു ഉല്പന്നമില്ല. പാചകവിഷയങ്ങൾക്കായി മറ്റ് എണ്ണയ്ക്ക് പകരം ഒലിവെണ്ണ ഉപയോഗിക്കാനാണ് ഹൃദയാരോഗ്യ വിദഗ്ദർ നിര്ദേശിക്കാറുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍